എൽ പി സ്കൂൾ നടക്കാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ കായംകുളം നഗരസഭ പരിധിയിൽ കായംകുളം പോലീസ് സ്റ്റേഷന് ഒന്നര കിലോമീറ്റർ വടക്ക് പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി അരയേക്കർ സ്ഥലത്തായി ഏവീട്ടിൽ സ്കൂൾ എന്ന് അറിയപ്പെടുന്ന നടയ്ക്കാവ് എൽ.പി.എസ് സ്ഥിതിചെയ്യുന്നു.
എൽ പി സ്കൂൾ നടക്കാവ് | |
---|---|
വിലാസം | |
കായംകുളം കായംകുളം , പെരുങ്ങാല പി.ഒ. , 690559 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1936 |
വിവരങ്ങൾ | |
ഇമെയിൽ | geethapr68@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36436 (സമേതം) |
യുഡൈസ് കോഡ് | 32110600507 |
വിക്കിഡാറ്റ | Q87479360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 131 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ജോജി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
25-01-2022 | 36436lpsnadakkavu |
................................
ചരിത്രം
നടക്കാവ് എൽ പി സ്കൂൾ 1936-ൽ ഏവീട്ടിൽ ശ്രീ കുഞ്ഞൻപിള്ള അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചംകുളത്ത് കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് ഏവീട്ടിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി പ്രവർത്തിച്ചുവരുന്നു. സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ധാരാളം മഹത്‌വ്യക്തികളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകനായി ശ്രീ മാധവൻപിള്ള സേവനമനുഷ്ഠിച്ചു. ശ്രീ എൻ . കുഞ്ഞൻപിള്ളയ്ക്ക് ശേഷം പച്ചംകുളത്ത് മീനാക്ഷി അമ്മയും തുടർന്ന് മകൻ ശ്രീ മഹാദേവൻ പിള്ളയും സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു. ശ്രീ മഹാദേവൻ പിള്ളയ്ക്കു ശേഷം ഇപ്പോൾ സ്കൂൾ മാനേജരായി അദ്ദേഹത്തിൻറെ സഹധർമ്മിണി ഡോ: ശിവകാമി സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് സുരക്ഷിതമായി വിദ്യ അഭ്യസിക്കാൻ പര്യാപ്തമായ പ്രധാനമായി രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട് . സൗകര്യപ്രദമായ കിച്ചൻ - കം- സ്റ്റോർ , എം . പി ഫണ്ടിൽ നിന്നും എം. എൽ .എ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുള്ള രണ്ട് കമ്പ്യൂട്ടർ റൂമുകൾ, പ്രത്യേകമായി ലൈബ്രറി &റീഡിംഗ് റൂം എന്നിവ സ്കൂളിൽ ഉണ്ട് . ഡിജിറ്റൽ പഠനത്തിനായി സുസജ്ജമായ ഒരു ഹൈ-ടെക് ലാബ്, സ്കൂൾ അസംബ്ലി മീറ്റിംഗിനായി ഉള്ള അസംബ്ലി ഹാളും സ്കൂളിലുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി മികച്ച ഒരു ചിൽഡ്രൻസ് പാർക്കും പ്ലേഗ്രൗണ്ടും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1,ശ്രീ :മാധവൻപിള്ള
2,ശ്രീ.പി.ജി ശിവരാമപിള്ള
3,ശ്രീമതി :ലീലാമ്മ
4,ശ്രീ :ശ്രീധരൻപിള്ള
5,ശ്രീ: രാമൻ പിള്ള
6,ശ്രീമതി :ശാരദ പിള്ള
7,ശ്രീമതി :രാജലക്ഷ്മി
8,ശ്രീമതി :പത്മജകുമാരി
നേട്ടങ്ങൾ
1, 2018-'19,2019 - 2020 വർഷങ്ങളിൽ 7എൽ എസ് എസ് സ്കോളർഷിപ്പുകൾ .
2, 2019-2020 വർഷം കായംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സെക്കന്റ് റണ്ണറപ്പ് കിരീടം.
3, 2018 - 2019 ആലപ്പുഴ ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ - മോഡൽ - എൽ.പി വിഭാഗം ഒന്നാം സ്ഥാനം.
4, 2018 - 2019 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം
5, 2019 - 2020 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1,പി. എസ് ശിവപ്രസാദ് [ റിട്ട : ജോയിൻറ് ഡയറക്ടർ എക്കണോമിക്സ് &സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ് ]
2,അഡ്വ: ഇ .സമീർ [ കെ. പി . സി. സി ജനറൽ സെക്രട്ടറി ]
3,കെ . ജി. സന്തോഷ് [ജില്ലാ പഞ്ചായത്ത് അംഗം]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശം.
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ
{{#multimaps:9.1846028,76.5057401 |zoom=18}}