ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ | |
---|---|
വിലാസം | |
പൂവറ്റൂർ ഡി വി എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പൂവറ്റൂർ , മാവടി പി.ഒ. , 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0474 2617274 |
ഇമെയിൽ | dvnsshss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39024 (സമേതം) |
എച്ച് എസ് എസ് കോഡ് | 02066 |
യുഡൈസ് കോഡ് | 32130800504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കുളക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 250 |
പെൺകുട്ടികൾ | 250 |
ആകെ വിദ്യാർത്ഥികൾ | 881 |
അദ്ധ്യാപകർ | 43 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 193 |
ആകെ വിദ്യാർത്ഥികൾ | 881 |
അദ്ധ്യാപകർ | 43 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രിയാകുമാരി ബി |
പ്രധാന അദ്ധ്യാപിക | ശ്രീകല എൽ |
പി.ടി.എ. പ്രസിഡണ്ട് | എൻ കൃഷ്ണകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി വി കെ |
അവസാനം തിരുത്തിയത് | |
12-01-2022 | Dvnsshsspoovattoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട ഉപജില്ലയിലെ പൂവറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി വി എൻ എസ് എസ് എച്ച് എസ് എസ് പൂവറ്റൂർ .
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൻ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂർ. ഇവിടെ 1935 ൽ നായർ സർവീസ് സൊസൈറ്റിയിൽ 655 ന൩റായി രജിസ്റ്റർ ചെയ്ത് ഒരു എൻ. എസ്.എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത കരയോഗാംഗങ്ങളുടെ കഠിന പരിശ്രമഭലമായി സ്വന്തമായി ഭൂമി സമ്പാദിക്കുവാനും അവിടെ ഒരു കരയോഗ മന്ദിരം പൂർത്തിയാക്കുവാനും സാധിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് ഒരു ഗവൺമെന്റ് പ്രൈമറി സ്ക്കൂൾ മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രൈമറി സ്ക്കൂൾ പഠനം പൂർത്തിയാക്കുന്നവർക്ക് തൊട്ടടുത്ത ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നതിന് പത്തു മൈൽ അധികം ദൂരത്തിൽ നടന്നു പോകേണ്ടിയിരുന്നു. അന്ന് കുളക്കടയിൽ പ്രവർത്തിച്ചിരുന്നത് ബ്രാഹ്മണസമുദായത്തിൽപ്പെട്ട കുട്ടികൾക്കു വേണ്ടി മാത്രമുള്ള ഒരു സ്പെഷ്യൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അയിരുന്നു. താങ്കളുടെ കുട്ടികളുടെ പഠന സൗകര്യത്തിനായി കരയോഗം പ്രവർത്തകർ കർമ്മോത്സുകരായി രംഗത്തിറങ്ങി ഇവിടെ സ്ക്കൂൾ സ്ഥാപിക്കുന്നതിനായി പരിശ്രമിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിന് കെ.ഇ.ആർ നിബന്ധന അനുസരിച്ചുള്ള കെട്ടിടങ്ങൾ ഉണ്ട്. യു പി, എച്ച് എസ് ,എച്ച് എസ് എസ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. എച്ച്.എസ്.എസ്. വിഭാഗത്തിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹുമാനിറ്റി ബാച്ചും ഒരു കൊമേഴ്‌സ് ബാച്ചും പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറി, ലബോറട്ടറി, റീഡിങ് റൂം, കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം ഇവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ക്കൗട്ട് & ഗൈഡ്
- സ്റ്റുഡന്റസ് പോലീസ് കേഡറ്റ്
- ലിറ്റിൽ കൈറ്റ്
- ജൂനിയർ റെഡ് ക്രോസ്
- നാഷണൽ സർവീസ് സ്കീം
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- ആർട്ട്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഔഷധത്തോട്ടം
മാനേജ്മെന്റ്
സ്ക്കൂൾ മാനേജർമാർ
- ബ്രഹ്മശ്രീ എൻ മഹേശ്വരൻ പോറ്റി
- ശ്രീ. എൻ. നാരായണൺ നായർ
- ശ്രീ. ആർ. ശങ്കരൻ നായർ
- ശ്രീ. കെ. രാഘവൻ പിള്ള
- ശ്രീ. എൻ. ഗോപാല പിള്ള
- ശ്രീ കെ. ഭാസ്കരൻ നായർ
- ശ്രീ. എസ്. കരുണാകരൻ നായർ
- ശ്രീ. കെ. തങ്കപ്പൻ നായർ
- ശ്രീ. പി. എൻ രാഘവൻ പിള്ള
- ശ്രീ. കെ. അപ്പുക്കുട്ടൻ നായർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ. എം ഭാസ്കരൻ പിള്ള
- ശ്രീ. കെ ബാലകൃഷ്ണൻ നായർ
- ശ്രീ. എസ്. ഗോപിനാഥൻ നായർ
- ശ്രീ. എം. ആർ ചന്ദ്രചൂഡൻ
2004 മുതൽ സ്ക്കൂളിൻറെ പേര് ഡി.വി.എൻ.എസ്.എസ് ഹയർ സെക്കന്ററി സ്ക്കൂൾ, പൂവറ്റൂർ എന്ന് മാറ്റി ഉത്തരവായിട്ടുണ്ട്. ഇപ്പോൾ ശ്രീ. എൻ. ബാലകൃഷ്ണൻ പിള്ള സ്ക്കൂൾ മാനേജരായും ശ്രീമതി കെ. ചന്ദ്രകുമാരി പ്രിൻസിപ്പാൾ ആയും ശ്രീമതി എസ്. ലതാകുമാരി ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിച്ചുവരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇപ്പോൾ കേന്ദ്ര സർവീസൽ ഷിപ്പിങ് വിഭാഗം പ്രിൻസിപ്പൾ സെക്ക്രട്ടറിയായി സേവനം അനുഷ്ടിക്കുന്ന ശ്രീ. കെ. മോഹൻദാസ് ഐ.എ.എസ്, വിജിലൻസ് ട്രിബൂണൽ ആയിരിക്കുന്ന അഡ്വ. ശ്രീ. എൻ വാസു,ശ്രീ. പൂവറ്റൂർ രാമകൃഷ്ണ പിള്ള തുടങ്ങിയ പ്രശക്ത വ്യക്തികൾ ഈ സ്ക്കൂളിലെ പൂർവ്വ വിദ്ദ്യാർദ്ധികൾ ആണ്.
വഴികാട്ടി
{{#multimaps:9.05656,76.74973|zoom=18}}
- എം.സി. റോഡിൽ കൊട്ടാരക്കര നിന്നും 8 കി.മി വടക്കുള്ള പുത്തൂർമുക്കിൽ നിന്നും പുത്തൂർ റോഡിൽ 2 കി.മി അകലെ