ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2005-2006 കാലഘട്ടത്തിലാണ് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചത്.നാളിതുവരെയും സമൂഹ നന്മയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് . ഓരോ വർഷവും കുട്ടികളെ രാജ്യപുരസ്കാർ അവാർഡിന് അർഹരാക്കി കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് അശ്വതി ബി നായർ എന്ന ഗൈഡിനെ രാഷ്ട്രപതി അവാർഡിന് അർഹയാക്കാൻ കഴിഞ്ഞു എന്നത് ഈ  യൂണിറ്റിന്റെ അഭിമാന നിമിഷങ്ങളിൽ ഒന്നാണ്..കോവിഡ് വ്യാപന സമയത്ത് ബോധവൽക്കരണ പോസ്റ്ററുകളും, മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവ മറ്റുള്ളവരിലേക്ക് എത്തിക്കാനും സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കൂടാതെ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഓക്സി മീറ്ററുകൾ വാങ്ങി നൽകുകയും ഒപ്പം സമീപപ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്കും ഓക്സി മീറ്ററുകൾ വിതരണം ചെയ്യാനും സാധിച്ചിട്ടുണ്ട്. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഭവന സന്ദർശനം നടത്തുകയും അവർക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും പ്രഥമ അദ്ധ്യാപികയുടെ നേതൃത്വത്തിൽ നൽകുകയും ചെയ്തു.2022 ൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന 28 സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളെ രാജ്യപുരസ്കാർ പരീക്ഷ എഴുതിക്കുകയും ചെയ്തു.സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സ്ഥാപകനായ ബേഡൻ പവലിന്റെ ജന്മദിനം പരിചിന്തന ദിനമായി ആചരിക്കുകയും ജില്ലാ അസോസിയേഷന്റെ നിർദ്ദേശപ്രകാരം സൈക്കിൾ റാലി നടത്തുകയും ചെയ്തു. വായുമലിനീകരണത്തിനെതിരെയുള്ള സൈക്കിൾ റാലി പ്രഥമാധ്യാപികയായ ശ്രീകല ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സൈക്കിൾ റാലി സ്കൂളിൽ നിന്ന് ആരംഭിച്ച് പൂവറ്റൂർ ജംഗ്ഷൻ വഴി സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു. കുട്ടികളിൽ മാനുഷികബോധം വളർത്താൻ ഈ  പ്രസ്ഥാനത്തിന് സാധിക്കും.

സ്കൗട്ട് & ഗൈഡ് യൂണിറ്റ് വായു മലിനീകരണത്തിനെതിരെ നടന്ന സൈക്കിൾ റാലി
വായു മലിനീകരണത്തിനെതിരെ നടന്ന സൈക്കിൾ റാലി
ചങ്ങാതിക്കൂട്ടം