ഗവ.എൽ പി എസ് ഇളമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് ഇളമ്പ | |
---|---|
വിലാസം | |
ഇളമ്പ പൊയ്കമുക്ക് പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0470 2639555 |
ഇമെയിൽ | lpselampa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42307 (സമേതം) |
യുഡൈസ് കോഡ് | 32140100207 |
വിക്കിഡാറ്റ | Q64035739 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 156 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 313 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന സി ഒ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി |
അവസാനം തിരുത്തിയത് | |
11-01-2022 | 42307lekshmi |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. പ്രധാന കെട്ടിടത്തിലെ ഒരു ക്ലാസ് മുറി ഒഴികെ മറ്റെല്ലാ മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ സൗകര്യങ്ങൾ ലഭ്യമാണ്. പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമിൽ പ്രൊജക്ടർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിനോട് ചേർന്ന് അടുക്കളയും സുസജ്ജമായ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. ലാബിനായി പ്രത്യേകം മുറി ഇല്ലായെങ്കിലും കുട്ടികൾക്ക് പ്രവർത്തനങ്ങൾക്കായി സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ഇരിപ്പിടസൗകര്യമുണ്ട്. പി.ടി.എ.-യുടെ ശ്രമഫലമായി ഡെസ്കുകളും ഓരോ ക്ലാസ് മുറിയിലും ലഭ്യമാക്കിയിട്ടുണ്ട്. കളിസ്ഥലത്തിന്റെ കുറവാണ് സ്കൂൾ നേരിടുന്ന ഒരു അപര്യാപ്തത. എം.എൽ.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഉണ്ട്. ബഹു MLA യുടെ ഫണ്ടിൽ നിന്നും രണ്ട് ക്ളാസ്മുറികൾ കൂടി ഈ വർഷം സ്കൂളിൽ സജ്ജീകരിക്കാൻ കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി
വായന ദിനം
ഈ വർഷത്തെ വായന ദിനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. കൂട്ട വായന, സാഹിത്യ സംവാദം, പുസ്തക പ്രദർശനം മുതലായവ ഉൾപ്പെടുന്നു.
ചാന്ദ്ര ദിനാചരണം
ഈ വർഷത്തെ ചാന്ദ്ര ദിനത്തിന് ക്വിസ്, വീഡിയോ പ്രദശനം, സൗരയൂഥം പുനരാവിഷ്കരണം എന്നിവ നടത്തി
സ്വാതന്ത്ര്യദിനാഘോഷം
ഇത്തവണ സ്കൂളിൽ വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ഗോപിനാഥൻ
- ശ്രീ പുഷ്പരാജൻ
നേട്ടങ്ങൾ
2018-19 അധ്യയന വർഷത്തിലെ LSS പരീക്ഷയിൽ ഇളമ്പ LPS-ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്ദ്യാർത്ഥികൾ LSS-ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.695116, 76.872332 | width=800px | zoom=13}}