ഗവ.എൽ പി എസ് ഇളമ്പ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ, പ്രൊജക്ടറുകൾ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചിരിക്കുന്നു . പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമിൽ പ്രൊജക്ടർ ഉൾപ്പെടെ 20 ലാപ്‌ടോപ്പുകൾ കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കത്തക്ക വിധത്തിൽ സജ്ജീകരിച്ചിരിക്കുന്നു .ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിനോട് ചേർന്ന് അടുക്കളയും സുസജ്ജമായ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രവർത്തനങ്ങൾക്കായി സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ഇരിപ്പിടസൗകര്യമുണ്ട്. പി.ടി.എ.യുടെ ശ്രമഫലമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി ജെഫേഴ്സൺ കസേരകൾ,മറ്റ് ക്ലാസുകളിലേക്ക് ഡെസ്കുകളും സജീകരിക്കാൻ സാധിച്ചത് സ്കൂളിന് ഒരു മുതൽക്കൂട്ടാണ് . എം.എൽ.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ബഹു .എം .എൽ .എ യുടെ ആസ്തിവികസനഫണ്ടിൽനിന്നും 2020 ൽ ഒരു സ്കൂൾ ബസ് കൂടി സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ നേട്ടങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഒപ്പം ഭിന്നശേഷികുട്ടികൾക്കായി അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്കായി ഒരു കളി സ്ഥലവും അതിനോട് ചേർന്ന് മനോഹരമായ ഒരു ഉദ്യാനവും ഇരിപ്പിടവും ലഭ്യമാക്കിയിരുന്നു .

സൗകര്യങ്ങൾ

  • ലൈബ്രറി
  • ഐ ടി ലാബ്
  • സയൻസ് കോർണർ
  • ഹൈടെക് ക്ലാസ്സ്മുറികൾ
  • സ്കൂൾ വാഹനങ്ങൾ
  • ക്ലാസ് ലൈബ്രറികൾ
  • കുടിവെള്ളസൗകര്യങ്ങൾ
  • കെയർ റൂം
  • ശിശുസൗഹൃദ ഹൈടെക് പ്രീപ്രൈമറി ക്ലാസ് മുറികൾ
  • ഔഷധതോട്ടം  
  • റേഡിയോസ്റ്റേഷൻ
  • എല്ലാ ക്ലാസ് മുറികളിലും ഗണിതമൂല