എം.റ്റി.എച്ച്.എസ്സ്, കുണ്ടറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കുണ്ടറ ആറുമുറിക്കട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി.എച്ച്.എസ്സ്, കുണ്ടറ.
എം.റ്റി.എച്ച്.എസ്സ്, കുണ്ടറ | |
---|---|
വിലാസം | |
ആറുമുറിക്കട കുണ്ടറ കുണ്ടറ പി.ഒ. , കൊല്ലം - 691501 , കൊല്ലം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0471 2528287 |
ഇമെയിൽ | mths39055@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39055 (സമേതം) |
യുഡൈസ് കോഡ് | 32130700203 |
വിക്കിഡാറ്റ | Q105813189 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 187 |
ആകെ വിദ്യാർത്ഥികൾ | 371 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ പി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
10-01-2022 | 39055 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുണ്ടറ ദേശത്തെ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി 1910ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്. 112 വർഷം പിന്നിടുമ്പോഴും ചരിത്രസ്മരണകളിരമ്പുന്ന ഒരു മഹാ വിദ്യാലയമായി ഇത് കുണ്ടറ ആറുമുറിക്കടയിൽ അതിന്റെ പ്രൗഢികളെ വീണ്ടെടുത്തുകൊണ്ടു നിലകൊള്ളുന്നു. സ്ഥാപക മാനേജരായ യശ:ശരീരനായ വി. ഐ ഫിലിപ്പോസ് കശീശാ (വടക്കനഴികത്ത്)ന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി കുണ്ടറ ശാലേം മാർത്തോമ്മാ ഇടവക സുവിശേഷ പ്രചരണ സംഘത്താൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ സ്ഥാപനം ഒന്ന്,രണ്ട് ക്ലാസ്സുകളിലായി ആരംഭിച്ചെങ്കിലും പിന്നീട് മലയാളം മിഡിൽ സ്കൂളായി മാറി.1950 കാലഘട്ടങ്ങളിൽ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂൾ കൂടി വരികയുണ്ടായി. മലയാളം മിഡിൽ സ്കൂൾ പിന്നീട് എം. ടി.യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. എം. ടി.യു.പി എസിലെ ആദ്യ ഹെഡ്മാസ്റ്റർ ബഹുമാന്യനായ എബ്രഹാം സാർ (എടത്വ) ആയിരുന്നു. ശ്രീ. കെ.ജോൺ (കൊട്ടാരക്കര), ശ്രീ കെ.വി. മാത്യു എന്നിവർ ട്രെയിനിങ് സ്കൂളിലെ ഹെഡ്മാസ്റ്റർമാർ ആയി പ്രവർത്തിച്ചു. 1976ൽ ട്രെയിനിംഗ് സ്കൂൾ മാറ്റി ഹൈസ്കൂളാക്കി ഉയർത്തി. ആ കാലഘട്ടങ്ങളിൽ എച്ച് എസ് വിഭാഗം മാത്രം 23 ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. കെ. വി. മാത്യു ആയിരുന്നു. ശ്രീ. കെ. വി. മാത്യു സാറിനു ശേഷം ശ്രീ. റ്റി. കെ. മാത്യു, ശ്രീ. എം. കെ. ജോൺസൺ, ശ്രീ. ശമുവേൽ ജേക്കബ്, ശ്രീമതി. സൂസമ്മ ജോർജ്, ശ്രീമതി. സൂസൻ ചാക്കോ, ശ്രീമതി. അച്ചാമ്മ കെ. ജോൺ, ശ്രീമതി പി. സി. എലിസബത്ത്, ശ്രീ. കുര്യൻ മാത്യു, ശ്രീമതി ആനി ലീല ജോർജ്, ശ്രീ. റ്റി. ഓ. തങ്കച്ചൻ എന്നിവർ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചു. കാലാകാലങ്ങളായി മാറിവരുന്ന കുണ്ടറ ശാലേം മാർത്തോമ്മ ഇടവക വികാരിമാർ മാനേജർമാരായി പ്രവർത്തിക്കുന്നു. പിന്നിട്ട വഴികൾ പ്രകാശഭരിതമാക്കിയ മാനേജർ മാരെയും പ്രധാന അധ്യാപകരേയും അനധ്യാപകരേയും നന്ദിയോടെ സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ഡിവിഷനുകളും അപ്പർ പ്രൈമറി വിഭാഗത്തിന് 3 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിവിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശാലേം മാർത്തോമ്മാ ഇടവക വികാരി മാനേജരും എട്ടു പേർ അടങ്ങുന്ന ഒരു ഉപദേശക സമിതിയും ചേർന്ന് ഒരു കോർപ്പറേറ്റ് മാനേജ്‌മെന്റ് ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്നതാണ് ശാലേം മാർത്തോമ്മ സ്കൂൾ മാനേജ്‌മെന്റ്
മുൻ സാരഥികൾ
- K.V. MATHEW,
- T. K. MATHEW,
- M. K. JOHNSON,
- SAMUEL JACOB, SUSAMMA PHILIP, SUSAN CHACKO, ACHAMMA K. JOHN ELIZABETH P.C. KURIAN MATHEW, ANNIE LEELA GEORGE