കെ.ആർ.എച്ച് .എസ്.പാതിരിയാട്

12:56, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravi8813 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ.

കെ.ആർ.എച്ച് .എസ്.പാതിരിയാട്
വിലാസം
പാതിരിയാട്

ശങ്കരനെല്ലൂർ പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0490 2363428
ഇമെയിൽkottayamrajashsp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14025 (സമേതം)
യുഡൈസ് കോഡ്32020400514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ468
പെൺകുട്ടികൾ425
ആകെ വിദ്യാർത്ഥികൾ893
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി അതിയടത്ത്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു വി.പി
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
10-01-2022Pravi8813
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്. പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു ഈ വിദ്യാലയം. എഴുത്താശാൻ എന്നറിയപ്പെട്ടിരുന്ന ഒരു കണിശൻ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചൻ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഒടുവിൽ ഗണപതിയാം പറമ്പിൽ ഓലമേഞ്ഞ പുരയിൽ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സർക്കാർ അംഗീകാരമില്ലാതിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ അഞ്ചരക്കണ്ടിയിലെ നാരായണൻ മാസ്റ്ററായിരുന്നു.

1922 ൽ ഒരു എലിമെന്ററിസ്ക്കൂളായി അംഗീകാരം നേടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുകയും പടുവിലാക്കാവ് ദേവസ്വം വക ഭണ്ഡാരത്തിലെ വരവ് ഈ ആവശ്യത്തിലേക്കായിമാറ്റിവെയ്ക്കുകയും ചെയ്തു. ചെക്യോട്ട് രയരോത്ത് കൃഷ്ണൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ.1950 ൽ ഇ എസ് എസ് എൽ സി പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു പിന്നീട് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി ഒരുട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. പാതിരിയാട് എഡുക്കേഷൻ ട്രസ്റ്റ് എന്നായിരുന്നു പേര് സ്ഥലം എം എൽ എ ആയിരുന്ന എൻ ഇ ബാലറാം, പി ആർ കുറുപ്പ് എന്നിവർ മുഖേന മാനേജരും ട്രസ്റ്റും നടത്തിയശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സി ആർ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു പ്രധാനാധ്യാപകൻ.പിന്നീട് സ്ക്കൂളിന്റെ ഭരണചുമതലട്രസ്റ്റിന്റെ പ്രസിഡണ്ടായിരുന്ന കോട്ടയം കിഴക്കേ കോവിലകം ശങ്കരവർമ്മ വലിയരാജയിൽ ഏൽപ്പിക്കപ്പെട്ടു. അതോടെ അന്നുവരെ പാതിരിയാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കോട്ടയം രാജാസ് ഹൈസ്ക്കൂൾ എന്നായി മാറി.മാനേജരുടെ മരണത്തെ തുടർന്ന് റിസീവറായി അഡ്വ: സി.ശ്രീനിവാസയ്യർ ചുമതലയേറ്റു. റിസീവറ് ഭരണത്തിനു ശേഷം രാജശ്രീ കോട്ടയം കിഴക്കെ കോവിലകത്ത് കേരളവർമ്മയും ഇപ്പോഴത്തെ മാനേജർ രാജശ്രീ ടി.കെ കേരളവർമ്മ വലിയരാജയും മാനേജരായി തുടർന്നു വരുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഹോക്കിയിൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ധാരാളം കായിക താരങ്ങൾ ഈ വിദ്യാലയത്തിലൂടെ വളർന്നു വന്നിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.85224729406114, 75.52479086763688 | width=800px | zoom=17}}