കെ.ആർ.എച്ച് .എസ്.പാതിരിയാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്. പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു ഈ വിദ്യാലയം. എഴുത്താശാൻ എന്നറിയപ്പെട്ടിരുന്ന ഒരു കണിശൻ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചൻ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഒടുവിൽ ഗണപതിയാം പറമ്പിൽ ഓലമേഞ്ഞ പുരയിൽ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സർക്കാർ അംഗീകാരമില്ലാതിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ അഞ്ചരക്കണ്ടിയിലെ നാരായണൻ മാസ്റ്ററായിരുന്നു.

1922 ൽ ഒരു എലിമെന്ററിസ്ക്കൂളായി അംഗീകാരം നേടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുകയും പടുവിലാക്കാവ് ദേവസ്വം വക ഭണ്ഡാരത്തിലെ വരവ് ഈ ആവശ്യത്തിലേക്കായിമാറ്റിവെയ്ക്കുകയും ചെയ്തു. ചെക്യോട്ട് രയരോത്ത് കൃഷ്ണൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ.1950 ൽ ഇ എസ് എസ് എൽ സി പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു പിന്നീട് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി ഒരുട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. പാതിരിയാട് എഡുക്കേഷൻ ട്രസ്റ്റ് എന്നായിരുന്നു പേര് സ്ഥലം എം എൽ എ ആയിരുന്ന എൻ ഇ ബാലറാം, പി ആർ കുറുപ്പ് എന്നിവർ മുഖേന മാനേജരും ട്രസ്റ്റും നടത്തിയശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സി ആർ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു പ്രധാനാധ്യാപകൻ.പിന്നീട് സ്ക്കൂളിന്റെ ഭരണചുമതലട്രസ്റ്റിന്റെ പ്രസിഡണ്ടായിരുന്ന കോട്ടയം കിഴക്കേ കോവിലകം ശങ്കരവർമ്മ വലിയരാജയിൽ ഏൽപ്പിക്കപ്പെട്ടു. അതോടെ അന്നുവരെ പാതിരിയാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കോട്ടയം രാജാസ് ഹൈസ്ക്കൂൾ എന്നായി മാറി.മാനേജരുടെ മരണത്തെ തുടർന്ന് റിസീവറായി അഡ്വ: സി.ശ്രീനിവാസയ്യർ ചുമതലയേറ്റു. റിസീവറ് ഭരണത്തിനു ശേഷം രാജശ്രീ കോട്ടയം കിഴക്കെ കോവിലകത്ത് കേരളവർമ്മയും ഇപ്പോഴത്തെ മാനേജർ രാജശ്രീ ടി.കെ കേരളവർമ്മ വലിയരാജയും മാനേജരായി തുടർന്നു വരുന്നു.