എ. കെ. എം. എച്ച്. എസ്സ്. പൊയ്യ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
' ' തൃശൂര്ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കിൽ പൊയ്യ പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് പൊയ്യ എ.കെ.എം ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
എ. കെ. എം. എച്ച്. എസ്സ്. പൊയ്യ | |
---|---|
വിലാസം | |
പൊയ്യ പൊയ്യ , പൊയ്യ പി.ഒ. , 680733 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 05 - 1951 |
വിവരങ്ങൾ | |
ഫോൺ | 0480 2891435 |
ഇമെയിൽ | akmhighschoolpoyya@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23057 (സമേതം) |
എച്ച് എസ് എസ് കോഡ് | 8175 |
യുഡൈസ് കോഡ് | 32070902801 |
വിക്കിഡാറ്റ | Q64089118 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊയ്യ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 240 |
ആകെ വിദ്യാർത്ഥികൾ | 861 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 861 |
അദ്ധ്യാപകർ | 28 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 861 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടെസ്സി എം ഓ |
പ്രധാന അദ്ധ്യാപിക | സ്റ്റെല്ല സി ടി |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ആൽഫി ടോമി |
അവസാനം തിരുത്തിയത് | |
31-12-2021 | Lk22047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പൊയ്യയിലെക് പഴയറ്റതലമുരകഎഴുത്താശാൻമാർ പി.കെ. കൃഷ്ണനെഴുത്തച്ചൻ എയ്യാൽ, കിടങ്ങൂർ കളരിക്കൽ ചക്രപാണിക്കുറുപ്പ്, കിടങ്ങൂർ വിളക്കുമാടത്തിൽ കൃഷ്‌ണെഴുത്താശാൻ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂൾ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട് നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എൽ.പി. സ്‌കൂൾ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെല്ലാം പഠനം നിർത്തി കന്നുകാലിമേയ്ക്കലും തുടർന്ന് കാർഷിക തൊഴിലും കച്ചവടത്തിലും ഏർപ്പെട്ടു പോന്നു. ചുരുക്കം ചിലർ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ൽ മരത്തംകോട് മാർ പീലെക്‌സിനോസ് മെമ്മോറിയൽ യു.പി. സ്‌കൂൾ കൃസ്ത്യൻ സമുദായത്തിന്റെ പ്രവർത്തന ഫലമായി പ്രവർത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടർന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂർ ശങ്കർജി നീലാമാക്കൽ മാധവൻ, എൻ.ടി. സുബ്രഹ്മണ്യൻ, ശ്രീ. അരവിന്ദാക്ഷൻ കിടങ്ങൂർ കൊട്ടാരപ്പാട്ട് ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതൽ ആളുകൾ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സർക്കാർ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാൻ ഉത്തരവായി. അതേ കാലയളവിൽ തന്നെ സർക്കാരിന്റെ ഒരു വിദ്യാഭ്യാസ സർവ്വെ റിപ്പോർട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂൾ അനുവദിക്കുവാൻ സാധ്യതയുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂൾ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സർക്കാർ മേഖലയിൽ ഹൈസ്‌കൂൾ ആരംഭിക്കുന്നതിനായി നാട്ടുകാർ ഒപ്പിട്ട ഭീമ ഹർജികളും മെമ്മോറാണ്ടങ്ങളും സർക്കാരിലേക്ക് സമർപ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതിൽ പൂർണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂർ പോർക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ കാൽനടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടർന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഏറെ പേരും
തുടർന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തിൽ മിടുക്കന്മാരായവർപോലും ഇത്തരത്തിൽ പഠനം നിർത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിർത്തേണ്ടി വന്നതിനാൽ തങ്ങൾക്കും വരാൻ പോകുന്ന തലമുറകൾക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളിൽ യോഗം ചേർന്ന് ചർച്ചചെയ്യപ്പെട്ടു. സർക്കാരുമായുള്ള ഇടപെടലിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങൾ നിരാശരായില്ല. 1952 ൽ ഇന്നാട്ടിലെ 5000 പേർ ഒപ്പിട്ട ഒരു കൂട്ടഹർജി സർക്കാരിന് സമർപ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സർക്കാരിനോട് അപേക്ഷിച്ചു. 1973 ൽ മരത്തൻകോട് വെൽഫെയർ അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. സർക്കാരിന്റെ വിദ്യാഭ്യാസ സർവ്വെ റിപ്പോർട്ട് അനുസരിച്ച് മരത്തൻകോട് ഒരു ഹൈസ്‌കൂൾ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തൻകോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തിൽ ആ വർഷം 113 ഹൈസ്‌കൂളുകൾ ഗവ: മേഖലയിൽ ചില പ്രത്യേക വ്യവസ്ഥയിൽ അനുവദിച്ചു. (തിയ്യതി. 12 ജൂൺ 1974)
ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കർ സ്ഥലവും 6 മുറികളും ഉള്ള പെർമനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫർണീച്ചർ എന്നിവയും നൽകുക. അല്ലെങ്കിൽ 3 ഏക്കർ സ്ഥലവും 25,000 രൂപ വീതം 3 പേർ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികൾ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാർത്ഥിക്കൾ വരെ പഠനം നിർത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാർത്ഥികൾക്ക് വർഷങ്ങൾ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങൾ വലുതാണെങ്കിലും അത് നിറവേറ്റുവാൻ ജനങ്ങൾ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവർത്തന തൽപരനും ഉദാരമതിയുമായ ശ്രീ. വി.ആർ. രാമൻ നമ്പൂതിരിയെ സ്പാൺസർ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യൻ മാസ്റ്ററെ ഹൈസ്‌കൂൾ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പൻ മാസ്റ്ററെ മരത്തൻകോട് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂൺ 16-ാം തിയ്യതി ഞായറാഴ്ച മരത്തൻകോട് എം.പി.എം.യു.പി. സ്‌കൂളിൽ വെച്ചാണ് യോഗം ചേർന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടർന്ന് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാൻ തുടങ്ങി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എൽ. എ ശ്രീ. ടി.കെ. കൃഷ്ണൻ, വടക്കാഞ്ചേരി എം. എൽ. എ ശ്രീ. എ. എസ്. എൻ. നമ്പീശൻ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതിൽ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
1. ശ്രീ. വി.ആർ. രാമൻ നമ്പൂതിരി (സ്‌പോൺസർ, പ്രസിഡന്റ്)
2. ശ്രീ. സി.സി. ഇയ്യപ്പൻ (വൈസ്. പ്രസിഡന്റ്)
3. വി.എം. സുബ്രഹ്മണ്യൻ മാസ്റ്റർ (സെക്രട്ടറി)
4. എം.ടി. ചാക്കുണ്ണി (ട്രഷറർ)
5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റർ)
6. ശ്രീ. വി.എം. വാസുദേവൻ (ഓഡിറ്റർ)
7. ശ്രീ. കെ.കെ. ബാലൻ കൊട്ടാരപ്പാട്ട് (മെമ്പർ)
8. ശ്രീ. വി.വി. മാണി മാസ്റ്റർ (മെമ്പർ)
9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പർ)
10. ശ്രീ. കെ.യു. വർഗ്ഗീസ് മാസ്റ്റർ (മെമ്പർ)
11. ശ്രീ. ഡോ. വിജയൻ (മെമ്പർ)
12. ശ്രീ. ക്യാപ്റ്റൻ വാസുദേവൻ നായർ (മെമ്പർ)
13. ശ്രീ. ടി.ടി. ചേറപ്പൻ മാസ്റ്റർ (മെമ്പർ)
തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേർന്ന് ജനങ്ങളിൽ നിന്ന് സഹായ വാഗ്ദാനങ്ങൾ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളിൽ സബ് കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂർ, മരത്തൻകോട് ചൊവ്വന്നൂർ, പന്തല്ലൂർ, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മൻതിട്ട; എയ്യാൽ, നീണ്ടൂർ, പന്നിത്തടം, പുതിയമാത്തൂർ, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പിൽ എന്നിവിടങ്ങളിൽ യോഗം ചേർന്ന് ചുമതലക്കാരേയും മെമ്പർമാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂൾ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവർത്തകരും ചേർന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകൾ സ്വീകരിച്ചു. ഈ വകയിൽ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
മരത്തൻകോട് മിച്ചഭൂമി സമരത്തെത്തുടർന്ന് കാട്ടകാമ്പാൽ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കൽ സ്ഥലം സർക്കാരിലേക്ക് ഏറ്റെടുക്കുവാൻ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കർ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പൻ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങൾക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങൾ സർക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തൻകോട് കാട് പിടിച്ച കുന്നിൻ പ്രദേശം 90 ഏക്കർ സർക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിർദ്ദേശം അദ്ദേഹത്തിന്റെ വക്കീൽ വഴി ഏർപ്പാടു ചെയ്തു. ഭൂമി സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ മരത്തൻകോട് ഒരു സ്‌കൂൾ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കർ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കർ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവൺമെന്റിലേക്ക് തീറ് നൽകുകയും ചെയ്തു. കർക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കർ ഭൂമി സർക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.
4-8-1974 ൽ കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈസ്‌കൂൾ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആർ. രാമൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫർണീച്ചറും പണിതു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, സ്‌കൂൾ കോംപൗണ്ട് വേലി മൻവശം മതിൽ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവർത്തനങ്ങൾ.
1974-75 ൽ താൽക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂൾ ആരംഭിക്കാൻ ഉത്തരവ് ലഭിക്കണമെങ്കിൽ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേർ സർക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേർത്തു. അതിൽ അന്നത്തെ സ്ഥലം പഞ്ചായത്ത് വാർഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂർ കൊട്ടാരപ്പാട്ട് ബാലൻ 25,000 രൂപ ബോണണ്ട് കൊടുക്കുവാൻ സന്നദ്ധനായി. തുടർന്ന് ശ്രീ. വി.ആർ. രാമൻ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എൽ. എൽ. ബി) തന്റെ മാനേജ്‌മെന്റിൽ ഉള്ള എം.പി.എം.യു.പി. സ്‌കൂളിൽ താൽക്കാലികമായി സ്‌കൂൾ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികൾ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ൽ ഹൈസ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യവർഷം 325 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി സിംസൺ വി. മാണി താൽക്കാലികമായി ഹൈസ്‌ക്കൂൾ പ്രവർത്തിക്കുന്നതിനുവേണ്ടി ഡിപ്പാർട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂൾ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- ഫാഷൻ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്‌കൗട്ട് യൂണിറ്റ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
വഴികാട്ടി
{{#multimaps:10.2033006,76.2134613|zoom=10}}