ജി.എൽ.പി.എസ് ചേലക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് ചേലക്കര | |
---|---|
വിലാസം | |
ചേലക്കര പി ഒ ചേലക്കര ,തൃശൂർ ജില്ല , 680586 | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04884 250600 |
ഇമെയിൽ | glpschelakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24601 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ വി സതികുമാരി |
അവസാനം തിരുത്തിയത് | |
28-12-2021 | Busharavaliyakath |
ചരിത്രം
പണ്ട് കൊച്ചി രാജാവിൻറെ ഭരണത്തിൻ കീഴിലായിരുന്നു ചേലക്കര.കൊല്ല വർഷം 1063ൽ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവർമയായിരുന്നു.അദ്ദേഹത്തിൻറെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യർ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം സർവ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവർഷം1066(1890-91)ൽ ചെലക്കരയിൽ ഉയർന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ എൽ പി സ്കൂൾ. ഈ വിദ്യാലയം ചേലക്കര ഗ്രാമത്തോട് ചേർന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ൽ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോൻ ഹെഡ്മാസ്റ്റരുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്.അന്ൻ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരും സവർണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതൽ1941വരെ ,ചൊവ്വരയിൽ തീപ്പെട്ട ധാർമ്മിക ചക്രവർത്തി ശ്രീ ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻറെ ദിവാനായ ഹെർബര്ട്ടിനെ ഇവിടുത്തെ പൌരപ്രമുഖർ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നൽകുകയുമുണ്ടായി .പിന്നീട് സർവ്വ ശ്രീ സി എസ് രാമനാഥയ്യർ,തിരുത്തിയിൽ കൊച്ചുണ്ണി നായർ,നമ്പ്യാത്ത് രാവുണ്ണി നായർ ,സി പി സുബ്രഹ്മണ്യഅയ്യർ സി വി വെങ്കിട്ടരാമൻ തുടങ്ങിയവർ രാജകൊട്ടാരത്തിൽ ചെന്ന് രാമവർമ മഹാരാജാവിനെ നേരിൽകണ്ട് സങ്കടമുണർത്തിച്ചതിനെ തുടർന്നു മഹാരാജാവ് ചെലക്കരയിൽ ഹൈസ്കൂൾ അനുവദിക്കുകയും സ്കൂല്കെട്ടിടത്തിനായി കോവിലകം വിട്ടുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ലോവർപ്രൈമറിയായി പ്രവർത്തിച്ചു വന്ന ഈ വിദ്യാലയം1931ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.അന്നു മുതൽ എൽ പി യും ഹൈസ്കൂളും ഒരു ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു.1961ൽ ഹൈസ്കൂളിൽ നിന്ൻ എൽ പി വിഭാഗം വേർതിരിക്കപ്പെട്ടു.സ്കൂൾ നിലനിൽക്കുന്ന ഈ സ്ഥലം ഗാന്ധിമൈതാനം എന്നും അറിയപ്പെട്ടിരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും മുകൾ ഭാഗത്തെ ഓഡിറ്റോറിയവും ചേർന്നതാനു സ്കൂൾ കെട്ടിടം.ഓഡിറ്റോറിയത്തിൻറെ ഒരു ഭാഗം ഊട്ടുപുരയായി ഉപയോഗിക്കുന്നു.
സ്കൂൾ കെട്ടിടത്തിൻറെ താഴ്ഭാഗം തറ ടയില്സ് ഇട്ടതാണ്.മുറ്റവും ടയില്സ് ഇട്ടിട്ടുണ്ട്.ക്ലാസ്സ് മുറികളിൽ ആവശ്യത്തിനുള്ള ഫർണിച്ചറുകളും ഉണ്ട്.ക്ലാസ്സ് മുറികളും ഓഡിറ്റൊറിയവും വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാനും ലയിറ്റും എല്ലാ ക്ലാസ്സ് മുറികളിലുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അനശ്വര എന്ന പേരിൽ ഒരു ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.മൂന്നിലെയും നാലിലെയും കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബ് കുട്ടികളുടെയും സ്കൂളിൻറെയും ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിച്ചു വരുന്നു. സ്കൌട്ട് ആൻഡ് ഗൈടിനഗിന്റ്റെ ഭാഗമായി ബുൾബുൾ യുണിറ്റും ഇവിടെ ഉണ്ട് ഗണിതമേള,ഇംഗ്ലീഷ് ഫെസ്റ്റ് ,ഔഷധസസ്യപ്രദർശനം,കലാമേളകൾ എന്നിവ നടത്തിവരുന്നു.
മുൻ സാരഥികൾ
കേശവൻ മാസ്റ്റർ ഭാരതിക്കുട്ടിയമ്മ ടീച്ചർ പത്മാവതി ടീച്ചർ സരോജിനി ടീച്ചർ മോളുക്കുട്ടി ടീച്ചർ രാമചന്ദ്രൻ മാസ്റർ വേലായുധൻ മാസ്റ്റർ സരോജിനി ടീച്ചർ ബേബി ടീച്ചർ ആമിന ടീച്ചർ സൂസന്ന ടീച്ചർ ഹസ്സൻകുട്ടി മാസ്റ്റർ ശാന്തകുമാരി ടീച്ചർ സതികുമാരി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ കൃഷ്ണമണി(ആയുർവേദ ഡോക്ടർ,ചേലക്കര),ഡോ.അനിൽ(എം ബി ബി എസ്,യുറോപ്പ്),ഡോ .ഇക്ബാൽ (ബി ഡി എസ്,കോഴിക്കോട്)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.693411,76.338684|zoom=15}}