ജി.എൽ.പി.എസ് ചേലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(24601 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് ചേലക്കര
വിലാസം
ചേലക്കര

ജി.എൽ പി.എസ് ചേലക്കര
,
ചേലക്കര പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ04884 250600
ഇമെയിൽglpschelakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24601 (സമേതം)
യുഡൈസ് കോഡ്3207130012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ211
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല യു കെ
പി.ടി.എ. പ്രസിഡണ്ട്വിജയൻ എം കെ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

പണ്ട് കൊച്ചി രാജാവിൻറെ ഭരണത്തിൻ കീഴിലായിരുന്നു ചേലക്കര.കൊല്ല വർഷം 1063ൽ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവർമയായിരുന്നു.അദ്ദേഹത്തിൻറെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യർ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം സർവ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവർഷം1066(1890-91)ൽ ചെലക്കരയിൽ ഉയർന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ എൽ പി സ്കൂൾ. ഈ വിദ്യാലയം ചേലക്കര ഗ്രാമത്തോട് ചേർന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ൽ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോൻ ഹെഡ്മാസ്റ്റരുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്.അന്ന് ഈ സ്ക്കൂളിലെ വിദ്യാർത്ഥികളിൽ‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരും സവർണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതൽ1941വരെ ,ചൊവ്വരയിൽ തീപ്പെട്ട ധാർമ്മിക ചക്രവർത്തി ശ്രീ ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിന്റെ ദിവാനായ ഹെർബർട്ടിനെ ഇവിടുത്തെ പൌരപ്രമുഖർ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നൽകുകയുമുണ്ടായി .പിന്നീട് സർവ്വ ശ്രീ സി എസ്‌ രാമനാഥയ്യർ,തിരുത്തിയിൽ കൊച്ചുണ്ണി നായർ,നമ്പ്യാത്ത് രാവുണ്ണി നായർ ,സി പി സുബ്രഹ്മണ്യഅയ്യർ സി വി വെങ്കിട്ടരാമൻ തുടങ്ങിയവർ രാജകൊട്ടാരത്തിൽ ചെന്ന് രാമവർമ മഹാരാജാവിനെ നേരിൽകണ്ട്‌ സങ്കടമുണർത്തിച്ചതിനെ തുടർന്നു മഹാരാജാവ് ചെലക്കരയിൽ ഹൈസ്കൂൾ അനുവദിക്കുകയും സ്കൂൾ കെട്ടിടത്തിനായി കോവിലകം വിട്ടുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ലോവർപ്രൈമറിയായി പ്രവർത്തിച്ചു വന്ന ഈ വിദ്യാലയം 1931ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.അന്നു മുതൽ എൽ പി യും ഹൈസ്കൂളും ഒരു ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു.1961ൽ ഹൈസ്കൂളിൽ നിന്ന് എൽ പി വിഭാഗം വേർതിരിക്കപ്പെട്ടു.സ്കൂൾ നിലനിൽക്കുന്ന ഈ സ്ഥലം ഗാന്ധിമൈതാനം എന്നും അറിയപ്പെട്ടിരുന്നു.

ഭൗതികസൗകര്യങ്ങൾ

ചേലക്കരയുടെ ഹൃദയഭാഗത്ത് വിദ്യാ ജ്യോതിസായി നിലകൊള്ളുന്ന ജി എൽ പി എസ് ചേലക്കര എന്ന ഈ കെട്ടിടം ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടമാണ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 11 ക്ലാസ് മുറികളും , ലൈബ്രറി റൂം, ഡൈനിങ് ഹാൾ, ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ കായിക വികാസത്തിനായി ഹെൽത്തി കിഡ്സ് പദ്ധതി, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണ കൂടാരം തുടങ്ങിയവ നിലവിൽ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ 199 കുട്ടികളും പ്രീ പ്രൈമറി ക്ലാസുകളിൽ 89 കുട്ടികളുമാണ് പഠിക്കുന്നത്. സ്മാർട്ട് ക്ലാസുകൾക്ക് പുറമേ,തൃശൂർ കലക്ടർ ശ്രീ കൃഷ്ണതേജ നൽകിയ ഇന്ററാക്റ്റീവ് പാനൽ കൂടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. ഹെഡ്മിസ്ട്രസ്സും1 മുതൽ 4 വരെ ക്ലാസുകളിൽ ആയി 8 ടീച്ചർമാരും ഒരു ഫുൾ ടൈം അറബിക് ലാംഗ്വേജ് ടീച്ചറും  പ്രീ പ്രൈമറി തലത്തിൽ രണ്ട് ടീച്ചർമാരും രണ്ട് ആയമാരുമാണ് ഉള്ളത്.

ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്ത് അധികൃതർ ശ്രദ്ധ പുലർത്തി വരുന്നു.

വാട്ടർ പ്യൂരിഫയർ ബയോഗ്യാസ് പ്ലാൻ്റ്, സോളാർ പാനൽ, ട്രസ്സ് വർക്ക് ,ഡൈനിങ് റൂമിലേക്കുള്ള ഫർണിച്ചറുകൾ, എന്നിവ ഇക്കൊല്ലത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വികസനത്തിൻ്റെ പാതയിൽ അതിവേഗം മുന്നേറുന്ന മാതൃകാ വിദ്യാലയമാണ് ജി.എൽ. പി. എസ് ചേലക്കര.

പാഠ്യേതര പ്രവർത്തനങ്ങൾ

അനശ്വര എന്ന പേരിൽ ഒരു ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.മൂന്നിലെയും നാലിലെയും കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബ് കുട്ടികളുടെയും സ്കൂളിൻറെയും ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിച്ചു വരുന്നു. സ്കൌട്ട് ആൻഡ്‌ ഗൈടിനഗിന്റ്റെ ഭാഗമായി ബുൾബുൾ യുണിറ്റും ഇവിടെ ഉണ്ട് ഗണിതമേള,ഇംഗ്ലീഷ് ഫെസ്റ്റ് ,ഔഷധസസ്യപ്രദർശനം,കലാമേളകൾ എന്നിവ നടത്തിവരുന്നു.

ക്ലബ്ബുകൾ

സ്കൂളിൽ  വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

1.ശാസ്ത്ര ക്ലബ്

സബിത കെ എം ,ഷീല ഇ എ  എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര പരിപോഷണ പരിപാടികൾ നടന്നുവരുന്നു .ശാസ്ത്ര പരീക്ഷണങ്ങൾ ,പ്രദർശനം ,ശാസ്ത്ര ദിനാചരങ്ങൾ ,ക്വിസ് മത്സരങ്ങൾ  എന്നിവ സജീവ പങ്കാളിത്തത്തോടെ സ്‌ക്‌ളിൽ   നടന്നു വരുന്നു .

2.ഗണിത ക്ലബ് മഞ്ജു കെ.ആർ ,ഇന്ദു വി .ബി എന്നീ അദ്ധ്യാപകരുടെ നേതൃത്വ ത്തിൽ ഗണിത ക്ലബ്ബിന്റ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഓരോ ക്ലാസ്സിൽ നിന്നും താൽപ്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ്കൾ രൂപീകരിച്ചിട്ടുണ്ട് .വ്യത്യസ്‌തമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു


3.സോഷ്യൽ സയൻസ് ക്ലബ് അൻസൽന .എസ് .റിഫ്‌ന കെ എച് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

4.കല പ്രവർത്തി പരിചയ ക്ലബ്ബ് ഐഷാബി സി ,പ്രവീണ എം എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ കലാ പ്രവർത്തി പരിചയ ക്ലബ്ബിന്റെ പ്രവർത്തങ്ങൾ നടന്നു വരുന്നു

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

കേശവൻ മാസ്റ്റർ ഭാരതിക്കുട്ടിയമ്മ ടീച്ചർ പത്മാവതി ടീച്ചർ സരോജിനി ടീച്ചർ മോളുക്കുട്ടി ടീച്ചർ രാമചന്ദ്രൻ മാസ്റർ വേലായുധൻ മാസ്റ്റർ സരോജിനി ടീച്ചർ ബേബി ടീച്ചർ ആമിന ടീച്ചർ സൂസന്ന ടീച്ചർ ഹസ്സൻകുട്ടി മാസ്റ്റർ ശാന്തകുമാരി ടീച്ചർ സതികുമാരി ടീച്ചർ- വനജകുമാരി ടീച്ചർ- ശോഭന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ കൃഷ്ണമണി(ആയുർവേദ ഡോക്ടർ,ചേലക്കര),ഡോ.അനിൽ(എം ബി ബി എസ്‌,യുറോപ്പ്),ഡോ .ഇക്ബാൽ (ബി ഡി എസ്‌,കോഴിക്കോട്)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ചേലക്കര ബസ് സ്റ്റാൻഡിൽനിന്നും 500 മീറ്റർ
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചേലക്കര&oldid=2538236" എന്ന താളിൽനിന്ന് ശേഖരിച്ചത്