ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് ചേലക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹെൽത്തി കിഡ്സ്

വിദ്യാർത്ഥികൾക്ക് കൃത്യവും വ്യവസ്ഥാപിതവുമായ ശാരീരിക വ്യായാമം ആകർഷണീയമായ രൂപത്തിൽ നൽകാൻ ഹെൽത്തി കിഡ്സ് എന്ന പ്രോഗ്രാം സ്കൂളിൽ 2024 ൽ ആരംഭിച്ചു.കുട്ടികളുടെ ശാരീരിക വളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട 10 വയസ്സ്‌വരെയുള്ള കാലഘട്ടത്തിൽ അവർക്ക് ലഭിക്കേണ്ട വ്യായാമം ലഭ്യമാക്കാനും അതുവഴി നല്ല ആരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കാനും ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കപ്പെട്ടത്. ഹെൽത്തി കിഡ്സ് കേരളയുടെ മേൽനോട്ടത്തിൽ കൃത്യമായ സിലബസ് അനുസരിച്ചുള്ള ക്ലാസുകളാണ് നല്കിക്കൊണ്ടിരിക്കുന്നത്. സ്കൂളിന്റെ ഒന്നാം നിലയിലെ ഹാളിലാണ് ഈ പദ്ധതിയുടെ ഇൻഡോർ സജ്ജീകരിച്ചിട്ടുള്ളത്,ഔട്ഡോർ സ്കൂൾ ഗ്രൗണ്ടിലും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.സ്കൂൾ ടൈംടേബിളിൽ അനുവദിക്കപ്പെട്ട പി.ടി പീരീഡ് ടീച്ചറുടെ കൂടെ ഹെൽത്തി കിഡ്സ് റൂമിൽ എത്തി ഓരോ ദിവസവും നിശ്ചയിക്കപ്പെട്ട സിലബസ് അനുസരിച്ചിട്ടുള്ള വ്യായാമങ്ങൾ ചെയ്യുന്നതാണ് ഇൻഡോർ രീതി.ബോൾ പാസിംഗ്, ഫുട്ബോൾ, ബാലൻസിങ് വാക്, ബാസ്കറ്റ് ബോൾ ഷട്ടിൽ തുടങ്ങിയ കുട്ടികൾക്ക് ഇഷ്ടപ്പെട്ട കളികളിലൂടെയാണ് സിലിബസ് മുന്നോട് പോവുന്നത് .ഔട്ഡോർ കുട്ടികൾക്ക് എപ്പോൾ വേണെമെങ്കിലും ഉപയോഗിക്കാവുന്ന തരത്തിലാണ് സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്.

ലാബ്