S.P.H.S.S Upputhara
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
S.P.H.S.S Upputhara | |
---|---|
വിലാസം | |
ഉപ്പുതറ ഉപ്പുതറ, , ഇടുക്കി 685505 , ഇടുക്കി ജില്ല | |
സ്ഥാപിതം | 07 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04869244613 |
ഇമെയിൽ | sphssupp@gmail.com |
വെബ്‍സൈറ്റ് | [1] ഉപ ജില്ല= പീരൂമേട് |
കോഡുകൾ | |
സ്കൂൾ കോഡ് | 30036&6036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബി സി ജോസഫ് |
അവസാനം തിരുത്തിയത് | |
28-09-2020 | 30036 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്.
മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ സഹായിച്ചു വരുന്നു.
* സ്പോട്സ് * ജൂനിയർ റെഡ് ക്രോസ് * ഗൈഡിങ് * വിദ്യാരംഗം കലാ സാഹിത്യ വേദി * റോഡ് സുരക്ഷാ ക്ലബ് * സയൻസ് ക്ലബ് * സോഷ്യൽ സയൻസ് ക്ലബ് * ഐ.റ്റി.ക്ലബ്- LITTLE KITE * മാത്തമാറ്റിക്സ് ക്ലബ് * ഇംഗ്ലിഷ് ക്ലബ് * സാഹിത്യ ക്ലബ് * ഡിബെയ്റ്റ് ക്ലബ് * മലയാളം ക്ലബ് * ഹിന്ദി ക്ലബ്ബ് * ഹെൽത് ക്ലബ് * നെയ്ചർ ക്ലബ് * പരിസ്ഥിതി ക്ലബ് * പച്ചക്കറി തോട്ടം * കാർഷിക ക്ലബ് * സ്കൂൾ ബ്യൂട്ടിഫികെയ്ഷെൻ പ്രോഗ്രാം * കെ.സി.എസ്.എൽ. * വിൻസെന്റ് ഡി പോൾ * വിവിധ മാഗസിനുകൾ * എൻ.എസ്.എസ് * little kite * nerkazcha
മാനേജ്മെന്റ്
കാഞ്ഞിരപ്പളളിരൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാർ മാത്യു അറയ്ക്കൽ രക്ഷാധികാരിയായും കോർപറേറ്റ് മാനേജരായി ഫാ.തോമസ് ഈറ്റോലിലും സ്കൂൾ മാനേജരായി ഫാ.നിക്കോളാസ് പള്ളിവാതുക്കലും പ്രവർത്തിക്കുന്നു. ഹയർ സെന്ററി ഹൈസ്ക്കൂൾ വിഭാഗത്തിന്റെ തലവനായി മാത്യു അഗസ്റ്റിനും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1954-60 | സി.ജെ.തോമസ് ചൂണ്ടമല |
1960-65 | റ്റി.പി.തോമസ് |
1965-66 | കെ.സി ചാക്കോ |
1966-68 | ഇ.പി തോമസ് |
1968-69 | എൻ.ജെ.ജോസഫ് |
1969-71 | എ.പി.കുര്യൻ |
1971-73 | സി.വി.ഫ്രാൻസിസ് |
1973-74 | കെ.ജെ.ജോസഫ് |
1974-76 | പി.എം.സിറിയക് |
1976-78 | കെ.ജെ.ഇട്ടിയവിര |
1978-88 | കെ.എ.എബ്രാഹം |
1988-89 | എം.റ്റി.തോമസ് |
1989-90 | എം.സി.ത്രസ്യാമ്മ |
1990-91 | സി.എസ്.ഏലിക്കുട്ടി |
1991-92 | എം.എം.മാത്യു |
1992-93 | ജേക്കബ് സെബാസ്റ്റ്യൻ |
1992-93 | റ്റി.സി.സ്കറിയ |
1993-98 | പി.വി.തോമസ് |
1998-99 | എം.സി.ചാണ്ടി |
1999-2000 | ജോയി ജോസഫ് |
2000- | മാത്യു അഗസ്റ്റ്യൻ |
|}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
- പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
- ചെറിയാൻ മാത്യു കട്ടക്കയം-ഇൻഡോ ജർമ്മൻ കൾചറൽ സൊസൈറ്റി
- പൊന്നി ജോർജ്-ദേശിയ കായികതാരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.717179" lon="76.990128" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.711129, 76.978175, Vedic academy valakodu to upputhara road,kattappana to elappara road idukki, Kerala </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.