സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 14 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067 (സംവാദം | സംഭാവനകൾ)
സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ
വിലാസം
പൊഴിയൂർ

പൊഴിയൂർ പൊഴിയൂർ പി.ഒ
തിരുവനന്തപുരം
,
695513
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ0471 2211054
ഇമെയിൽstmathewshs79@yahoo.in
കോഡുകൾ
സ്കൂൾ കോഡ്44067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി റോസ്ലിൻ വിൻസ്ലെറ്റ്
അവസാനം തിരുത്തിയത്
14-09-202044067


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പൊഴിയൂർ സെൻ മാത്യൂസ് ഹൈസ്കൂൾ

      തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ തീരദേശ ഗ്രാമമാണ് പൊഴിയൂർ തെക്കേ കൊല്ലംകോട് .ഇടവകയുടെ ഉടമസ്ഥതയിൽ 1979 സ്ഥാപിച്ച പ്രസ്തുത  ഹൈസ്കൂൾ ഇടവക മധ്യസ്ഥനായ വിശുദ്ധ മാത്യൂസിന്റെ  നാമധേയത്തിൽ അറിയപ്പെടുന്നു.ഓരോ കാലത്തും തിരുവനന്തപുരം അതിരൂപത നിയമിക്കുന്ന ഇടവകവികാരി മാനേജരായും തിരഞ്ഞെടുക്കപ്പെടുന്ന ഇടവക ഭരണസമിതി മാനേജ്മെൻറ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു . നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു.കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട്പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും  പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം.

ചരിത്രം

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ദേശത്തിലാണ് സെൻറ് മാത്യൂസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് .കടലും കായലും സംഗമിക്കുന്ന ദേശം അഥവാ പൊഴിയുള്ള നാട് എന്ന അർത്ഥത്തിൽ നിന്നാവാം പൊഴിയൂർ എന്ന ദേശനാമം ഉടലെടുത്തത് ഇവിടെ നെയ്യാർ അറബികടലിനോട് ചേർന്നു പുണരുന്നു കായലിന് ഇരുഭാഗത്തും പച്ചപിടിച്ച തെങ്ങിൻതോപ്പുകൾ നാളികേര കൃഷിയും മത്സ്യബന്ധനവും ആണ് ഇവിടുത്തെ പ്രധാന തൊഴിൽ മേഖലകൾ തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് കച്ചവടത്തിനും ജലഗതാഗതത്തിനുമായി നിർമ്മിക്കപ്പെട്ടതാണ് നെയ്യാറിന്റെ ഉപശാഖയായ അനന്ത വിറ്റോറിയ മാർത്താണ്ഡം കനാൽ പൂവാറിൽ നിന്ന് പൊഴിയൂരിലൂടെ തെക്കോട്ട് ഒഴുകി തമിഴ്നാട്ടിലെ കന്യാകുമാരി കുളച്ചൽ വരെയുള്ള പ്രദേശങ്ങളെ ഈ കനാൽ സമൃദ്ധമാക്കുന്നു പൊഴിയൂരിന്റെ കേന്ദ്രഭാഗത്ത് കനാലിന്റെ വടക്കുകിഴക്ക് തീരത്ത് പ്രസിദ്ധമായ ശ്രീമഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു ചരിത്രപ്രധാനമായ ഈ ക്ഷേത്രം' ശ്രീ പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന ഐതിഹ്യമുണ്ട് തൊട്ടടുത്ത 100 വർഷത്തിലധികം ചരിത്രപാരമ്പര്യമുള്ള ഗവൺമെൻറ് യുപിസ്കൂൾ സ്ഥിതിചെയ്യുന്നു കനാലിന് തെക്കുപടിഞ്ഞാറുഭാഗത്ത് പൊഴിയൂർ മുസ്ലിം ജമാഅത്ത് പള്ളിയും അറബിക്കടലിനോട് ചേർന്ന നിർമ്മിക്കപ്പെട്ട തെക്കേ കൊല്ലങ്കോട് - പരുത്തിയൂർ ലത്തീൻ കത്തോലിക്ക ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നു കൊല്ലങ്കോട് അതിർത്തി കഴിഞ്ഞാൽ പിന്നെ തമിഴ്നാട് അങ്ങനെ കേരളത്തിന്റെയും തമിഴ്നാടിന്റെയും സങ്കര സംസ്കാരം പുലർത്തുന്നവരാണ് ഇവിടത്തെ ദേശവാസികൾ തെക്കേ കൊല്ലങ്കോട് ഇടവകയുടെ നേതൃത്വത്തിൽ നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിച്ചതാണ് പൊഴിയൂർ മാത്യൂസ് ഹൈസ്കൂൾ

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂൾ മാനേ‍‍‍‍‍ജർ റവ. ഫാ. ഷാജു വില്യം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീമാ൯ തങ്കപ്പ൯, ശ്രീമാ൯ ഏം ജോസഫ്, ശ്രീമാ൯ എസ് പ്ളാസിസ്, ശ്രീമാ൯ രാ‍ധാകൃഷ്ണൻ നായ൪.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.302373, 77.093858 | width=600px | zoom=9 }}