ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട് | |
---|---|
വിലാസം | |
സൗത്ത് ആര്യാട് അവലൂക്കുന്നു. പി.ഒ, , ആലപ്പുഴ 688006 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 26 - 05 - 1928 |
വിവരങ്ങൾ | |
ഫോൺ | 0477258118 |
ഇമെയിൽ | 35055alappuzha@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/Lutheran_H.S.S_South_Aryad |
കോഡുകൾ | |
സ്കൂൾ കോഡ് | 35055 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീകല സി |
പ്രധാന അദ്ധ്യാപകൻ | സിസമ്മ സി എൽ |
അവസാനം തിരുത്തിയത് | |
17-04-2020 | 35055 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആര്യാട് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ കീഴിൽ 1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായി. സഭയുടെ സ്ഥാപകൻ മാർട്ടിൻ ലൂഥർ കിംഗാണ്. ഈസഭയുടെ കീഴിൽ ആകെ 23 വിദ്യാലയങ്ങൾ ആണ് ഉള്ളത്. രണ്ട് ഹയർ സെക്കണ്ടറി സ്കൂളുകളും 4 അപ്പർ പ്രൈമറി സ്ക്കുളുകളും, 17 ലോവർ പ്രൈമറി സ്ക്കുളുകളും.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലൈബ്രററി
- സയൻസ് ലാബ്
- മാത്സ് ലാബ്
- സ്പോർട്ട്സ് റൂം
മാനേജ്മെന്റ്
ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള ഈ സ്ഥാപനങ്ങളുടെ മാനേജർ റവ.എം മോഹനൻ ആണ് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സിസമ്മ സി എൽ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ശ്രീകല.സിയുമാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ബി. ചിത്രഭാനു
- എ. വിക്ടർ
- പി. റ്റി. മെത്ഗർ
- പി. റ്റി. ഫ്രിഡ്സ്
- ഡി. വി. ജെറാൾഡ്
- പി. എൻ. സരോജിനി
- കെ. ബേബി
- കെ. ജി. കുര്യച്ചൻ
- റ്റി. കനകാംബിക
- മോൺസി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.538210, 76.342606 |zoom=13}}