കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം
കുളമുടിയിൽ നീലകണ്ഠൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കുൾ കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിൽ പവിത്രേശ്വരം പഞ്ചായത്തിൽ പവിത്രേശ്വരം മലനട ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്നു. കസ്തൂർബാ നഴ്സറി, എസ് സി വി എൽ പി എസ്, കെ എൻ എൻ എം ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കെ എൻ എൻ എം ഡിഎഡ് സ്കൂൾ എന്നിവ ഈ സ്ഥാപനസമുച്ചയത്തിന്റെ ഭാഗങ്ങളാണ്.
കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം | |
---|---|
വിലാസം | |
പവിത്രേശ്വരം പവിത്രേശ്വരം പി.ഒ, , കൊല്ലം 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0474 2415663 |
ഇമെയിൽ | knnmpvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപാലക്ഷ്മി. |
പ്രധാന അദ്ധ്യാപകൻ | ഗീതദേവി അമ്മ. ടി |
അവസാനം തിരുത്തിയത് | |
02-02-2019 | Knnmvhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1928 -ൽ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുൻപേ പറന്ന പക്ഷി. കുളമുടിയിൽ എൻ. നീലകണ്ഠൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1995-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2003-ൽ കെ.എൻ.നായർ മെമ്മൊറിയ്ൽ ടി.ടി.ഐ എന്ന പേരിൽ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.2014 -ൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങി. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 3000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഗാലറി
മാനേജ്മെന്റ്
ശ്രീ.എൻ.ജനാർദ്ദനൻ നായരാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.എൻ.ജനാർദ്ദനൻ നായർ
- ശ്രീ.എൻ.കെ.മണി
പി.ആർ.മംഗളാനന്ദൻ പിള്ള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|