ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കടമ്പൂർ എച്ച് എസ് എസ്
വിലാസം
കണ്ണൂർ

670663
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1899
വിവരങ്ങൾ
ഫോൺ04972832546,2833546
ഇമെയിൽhss.kadambur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം-ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഘുരാജ് എം കെ (ഇൻ ചാർജ്)
പ്രധാന അദ്ധ്യാപകൻശ്രീമതി. പി. എം. സ്മിത
അവസാനം തിരുത്തിയത്
15-08-2018Kadamburhss


പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ.1899-ൽ കടമ്പൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ഇപ്പോൾ സംസ്ഥാനത്തെ മികച്ച ഹയർ സെക്കന്ററി സ്കൂളുകളിൽ ഒന്നാണ്.

ചരിത്രം

1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ ശ്രീമതി. കാർത്തിയായനി അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതി. കാർത്തിയായനി അമ്മയുടെ മകൻ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.

ഭൗതികസൗകര്യങ്ങൾ

വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നവ സ്കൂളിന്റെ പ്രത്യേകതയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

തുടർച്ചയയി SSLC, PLUS TWO എന്നിവയിൽ 100% വിജയം

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • കലാ പ്രവർതനങൽ -2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയയി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)
  • കയിക പ്രവർതനങൽ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ

മാനേജ്മെന്റ്

ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ. സ്കൂളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
  • ശ്രീമതി. സി. വി. രോഹിണി
  • ശ്രീ.രവീന്ദ്രൻ വി. സി,
  • ശ്രീമതി. വി. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.വി. ചന്ദ്രൻ - സിനിമ സംവിധായകൻ
  • കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ
  • അരുൺരാജ് - ഗായകൻ, സംഗീതസംവിധായകൻ

T v chandran K c kadambooran Aru raj

പ്രവർത്തനങ്ങൾ

ധർമ്മം

സമൂഹത്തിൽ അശരണരായവർക്കു സാന്ത്വനമേകുന്ന പ്രവർത്തനങ്ങളും മാസം തോറും വരുന്നു. രോഗ ബാധിതരായി കഴിയുന്നവർക്കും സഹായം അർഹിക്കുന്നവർക്കും സഹായമെത്തിക്കുന്ന വിദ്യാലയം അനാഥർക്കും വസ്ത്രങ്ങളും നൽകുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്.സാന്ത്വന കുട്ടികളുടെ ഇടപെടലുകൾ മാതൃക പരമാണു.


charity kadambur kadambur_charity_ kadambur_charity_ kadambur_charity_

കലോത്സവ ഘോഷയാത്ര

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം കണ്ണൂരിലേക്കു വിരുന്നെത്തിയപ്പോൾ അത് ഏറ്റവും പ്രൗഢമാക്കുക എന്ന ഉത്തരവാദിത്വം ഒരു വിദ്യാലയം ഏറ്റെടുക്കുന്നു. കലോത്സവത്തിന് തുടക്കം കുറിച്ച സാംസ്‌കാരിക ഘോഷയാത്ര കലോത്സവ ചരിത്രത്തിൽ തന്നെ ഏറ്റവും ബ്രുഹത്തും വർണാഭവുമാക്കിയതിനു പിന്നിൽ സങ്കടകരും ജനങ്ങളുമെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പേരാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ.

ചിത്രങ്ങൾ

ഘോഷയാത്ര

Kadabur goshayatra Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1

Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1

Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1

വാർഷിക ദിനം

ആയിരങ്ങൾ ഒരു ഗ്രാമത്തിന്റെ ചിറകോട് ചേർന്ന് അതിൻറെ ശ്വസന ഗതിയുടെ താളത്തിനു ചുവടു വെച്ച ദിനമായിരുന്നു ദിനമായിരുന്നു ഫെബ്രുവരി 9. ആയിരങ്ങൾക്ക് ആയിരം പൂർണ ചന്ദ്രന്റെ പ്രഭ നൽകുന്ന ഒരു ഗ്രാമത്തിന്റെ സൗന്ദര്യത്തിനു മാറ്റ് കൂട്ടികൊണ്ടു താള മേളങ്ങളുടെ അകമ്പടിയോടെ രാവിനെ പകലാക്കി നിശബ്ദതയെ ശബ്‌ദാനമാക്കി ഹൃദയത്തിലേറ്റുവാങ്ങിയ ദിവസം. വാർഷിക രാവിൻറെ ഉദ്‌ഘാടന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു മലയാളത്തിന്റെ പൂർണാക്ഷരമായ ശ്രീ ടി പദമനാഭൻ. ഗുരുപൂജ നടത്തി കടമ്പൂർ പ്രണമിച്ചു ഗുരു വര്യൻ. ശബ്ദ സൗകുമാര്യം കൊണ്ട് മലയാള ഗാന ശാഖയുടെ അവിഭാജ്യ ഘടകമായ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സാന്നിധ്യം ചടങ്ങിനെ സംഗീത സാന്ദ്രമാക്കി. മലയാള സിനിമയിലെ ഭാവി വാഗ്ദ്ധാനമായ മാസ്റ്റർ സനൂപ് ചടങ്ങിൽ വിശിഷ്ടാതിഥി ആയി. ദേശീയ സംസ്ഥാന കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തിയ 40 ഓളം ഇനങ്ങൾ കൊണ്ട് 8 മണിക്കൂർ സംഗീത സാന്ദ്രമായ ദൃശ്യാനുഭവത്തിനു സാക്ഷിയായി കടമ്പൂർ എന്ന അക്ഷരഗ്രാമം.

kadambur annual day kadambur annual day kadambur annual day kadambur annual day
kadambur annual day kadambur annual day kadambur annual day kadambur annual day
kadambur annual day kadambur annual day kadambur annual day kadambur annual day

സ്വാതന്ത്ര്യദിനം

kadabur indepndence kadabur indepndence kadabur indepndence kadabur indepndence

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ണൂർ തലശേരി റോഡിൽ കണ്ണൂരിൽ നിന്ന് 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്ന എടക്കാട് ടൗണിൽ നിന്നും 1 കി.മി. കിഴക്ക് ഭാഗത്ത് ശാന്ത സുന്ദരമായ സ്ഥലത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു
  • കണ്ണൂർ കൂത്ത്പറമ്പ റോഡിൽ കാടാച്ചിറ ടൗണിൽ നിന്നും 2 കി.മീ. തെക്ക് ഭാഗത്താണ് സ്കൂൾ.

{{#multimaps:11.8136562,75.4533613|zoom=15}}

മേൽവിലാസം

കടമ്പൂർ എച്ച് എസ് എസ് സ്ക്കൂൾ, കടമ്പൂർ പി.ഒ, കണ്ണൂർ .
പിൻ കോഡ് 670663, ഫോൺ നമ്പർ : 04972832546.
ഇമെയിൽ: hss.kadambur@gmail.com


"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്&oldid=490355" എന്ന താളിൽനിന്ന് ശേഖരിച്ചത്