ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19073
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗിരീഷ് വെളുത്തോൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷിത എം കെ
അവസാനം തിരുത്തിയത്
29-07-202519073

അംഗങ്ങൾ

പ്രവർത്തനങ്ങൾ

സ്‍കൂൾ ക്യാമ്പ്

തനത് പ്രവർത്തനങ്ങൾ - 2024-2027

ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‍കൂൾ ക്യാമ്പ്

2025 മെയ് 29

പെരുവള്ളൂർ ജി എച്ച് എസ് എസ് ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അവധിക്കാല വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. സോഫ്റ്റ്‌വെയർ എഡിറ്റിങ്ങിലൂടെ റീൽസ്, പ്രമോഷൻ വീഡിയോ നിർമ്മാണത്തിൽ പരിശീലനം നൽകി. ജി എച്ച് എസ് എസ് കൊളപ്പുറത്തിലെ കൈറ്റ് മിസ്ട്രസ് ജിബി, ജി എച്ച് എസ് എസ് പെരുവള്ളൂരിലെ കൈറ്റ് മാസ്റ്റർ ഗിരീഷ്  എന്നിവർ ക്ലാസെടുത്തു. പി ടി എ പ്രസിഡൻറ് അൻവർ,സീനിയർ ടീച്ചർ സിന്ധു, സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു

ജി എച്ച് എസ് എസ് പെരുവള്ളൂർ
ജി എച്ച് എസ് എസ് പെരുവള്ളൂർ
ജി എച്ച് എസ് എസ് പെരുവള്ളൂർ

പ്രവേശനോത്സവം

2025 ജ‍ൂൺ 2

2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപ‍ുലമായ പരിപാടികളോടെ സ്ക‍ൂൾ HM ഉദ്ഘാടനം ചെയ്ത‍ു.ക‍ുര‍ുന്ന‍ുകൾക്ക് മധ‍ുരവ‍ും,സമ്മാനങ്ങള‍ും വിതരണം ചെയ്ത‍ു.

പ്രവേശനോത്സവം-ഡോക്യുമെന്റേഷൻ
പ്രവേശനോത്സവം-ഡോക്യുമെന്റേഷൻ
പ്രവേശനോത്സവം-ഡോക്യുമെന്റേഷൻ

ലോക സൈക്കിൾ ദിനം

2025 ജ‍ൂൺ 3

പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക സൈക്കിൾ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മഞ്ചേരി,തിര‍ുരഗങ്ങാടി ലീഗൽ സർവീസ് അതോറിറ്റി, പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂള‍ും സംയ‍ുക്തമായി ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ച‍ു.സാമ‍ൂഹിക പ്രവർത്തക ഉമ്മ‍ു സമീറ ക്ലാസ്സെട‍ുത്ത‍ു.

ലോക സൈക്കിൾ ദിനം-ഡോക്യുമെന്റേഷൻ
ലോക സൈക്കിൾ ദിനം-ഡോക്യുമെന്റേഷൻ


പരിസ്ഥിതി ദിനം 2025

ഡിജിറ്റൽ പോസ്റ്റ‌ർ നിർമ്മാണ മത്സരം

2025 ജൂൺ 05

പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി പരിസ്ഥിതി സംരക്ഷണ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് പരിസ്ഥിതിയുടെ അന്തകൻ എന്ന വിഷയത്തിൽ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റോൾപ്ലേ  അവതരിപ്പിച്ചു. സ്കൂളിലെ മറ്റു ക്ലബ്ബുകൾ ആയ എസ് പി സി ,ജെ ആർ സി , എൽപി , യുപി വിദ്യാർത്ഥികൾ എന്നിവർ വൃക്ഷത്തൈകൾ നട്ടു.സ്കൂൾ ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ, സീനിയർ ടീച്ചർ സിന്ധു, സ്റ്റാഫ് സെക്രട്ടറി ഗിരീഷ്, ഹരിത സേന കൺവീനർ ബാലകൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി ദിനാഘോഷത്തോടൊപ്പം ബലിപെരുന്നാളാഘോഷത്തിന്റെ ഭാഗമായി മെഹന്ദി മത്സരവും സംഘടിപ്പിച്ചു ബലിപെരുന്നാൾ ആഘോഷ പരിപാടികൾക്ക് സമീന, പ്രതീഷ് കുമാർ,സുനിത എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി ദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണം, പെരുന്നാൾ എന്നിവയുമായി ബന്ധപ്പെട്ട് സ്‍കൂളിൽ നടന്ന പരിപാടികൾ

പരിസ്ഥിതി ദിനം - ഡോക്യുമെന്റേഷൻ
പരിസ്ഥിതി ദിനം - ഡോക്യുമെന്റേഷൻ
പരിസ്ഥിതി ദിനം - ഡോക്യുമെന്റേഷൻ
പരിസ്ഥിതി ദിനം - ഡോക്യുമെന്റേഷൻ
പരിസ്ഥിതി ദിനം - ഡോക്യുമെന്റേഷൻ

സൈബർ സുരക്ഷാ ക്ലാസ്

2025 ജൂൺ 09

സംസ്ഥാന സർക്കാറിൻ്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് എടുത്തു.പ്രധാന അധ്യാപകൻ ശ്രീ ഹരീഷ് കുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു .യുപി മുതൽ എച്ച് എസ് വരെയുള്ള മുഴുവൻ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് നൽകി.സൈബർ ബുള്ളിംഗ് സൈബർ ഗ്രൂമിംഗ് തുടങ്ങി സൈബർ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വിഷയങ്ങൾ എല്ലാം ഉൾപ്പെടുത്തിയായിരുന്നു ക്ലാസുകൾ.കൂടാതെ സൈബർ ലോകത്തെ മറ്റ് ചതിക്കുഴികളെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കി.സൈബർ ലോകത്തെ സുരക്ഷ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശവും കുട്ടികൾക്ക് ക്ലാസിലൂടെ ലഭിച്ചു.ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാപകരായ ഗിരീഷ് വി,നിഷിത എംകെ എന്നിവർ നേതൃത്വം നൽകി

സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്

ലിറ്റിൽ കൈറ്റ്‍സ് പ്രവേശനപരീക്ഷ

2025 ജ‍ൂൺ-25

2025 ജ‍ൂൺ-25ന് പെരുവള്ളൂർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് ക‍ുട്ടികൾക്ക‍ുള്ള ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ നടത്തി.രജിസ്റ്റർചെയ്ത 166 ക‍ുട്ടികളിൽ 163 ക‍ുട്ടികൾ പരീക്ഷ എഴ‍ുതി.

ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-ഡോക്യുമെന്റേഷൻ

ലോകലഹരിവിര‍ുദ്ധ ദിനം

2025 ജ‍ൂൺ 26

പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലോകലഹരിവിര‍ുദ്ധ ദിനത്തോടന‍ുബന്ധിച്ച് സ്കൂൾ പരിസരത്ത‍ുള്ള കടകളിൽ ലഹരിവിര‍ുദ്ധ പോസ്റ്ററ‍ുകൾ ഒട്ടിച്ച് ബോധവൽക്കരണം നടത്തി.

'ലഹരിവിര‍ുദ്ധ ബോധവൽക്കരണം
ലഹരിവിര‍ുദ്ധ ബോധവൽക്കരണം
ലഹരിവിര‍ുദ്ധ ബോധവൽക്കരണം
ലഹരിവിര‍ുദ്ധ ബോധവൽക്കരണം

ലോകലഹരിവിര‍ുദ്ധ ഡിജിറ്റൽ പോസ്റ്റ‌ർ നിർമ്മാണ മത്സരം 2025 ജ‍ൂൺ 26

ലഹരിവിര‍ുദ്ധ ഡിജിറ്റൽ പോസ്റ്റ‌ർ നിർമ്മാണ മത്സരം

പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ലോകലഹരിവിര‍ുദ്ധ ദിനത്തോടന‍ുബന്ധിച്ച് ലഹരിവിര‍ുദ്ധ ഡിജിറ്റൽ പോസ്റ്റ‌ർ നിർമ്മാണ മത്സരം സംഘടിപ്പിച്ച‍ു.9,10 ബാച്ച‍ുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ 12 ക‍ുട്ടികൾ പങ്കെട‍ുത്ത‍ു.പ്രധാന അധ്യാപകൻ ശ്രീ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്‍തു. ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാപകരായ ഗിരീഷ് വി,നിഷിത എംകെ എന്നിവർ നേതൃത്വം നൽകി


ലഹരിവിര‍ുദ്ധ ഡിജിറ്റൽ പോസ്റ്റ‌ർ നിർമ്മാണ മത്സരം
ലഹരിവിര‍ുദ്ധ ഡിജിറ്റൽ പോസ്റ്റ‌ർ നിർമ്മാണ മത്സരം
ലഹരിവിര‍ുദ്ധ ഡിജിറ്റൽ പോസ്റ്റ‌ർ നിർമ്മാണ മത്സരം

ഡിജിറ്റൽ മാസിക പ്രകാശനം

പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാസിക പെരുവള്ളൂർ പെരുമ പ്രകാശനം ചെയ്തു. വിജയഭേരിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാസിൽ വിജയപേരി ജില്ലാ കോഡിനേറ്റർ ടി സലീം മാസിക പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ, സീനിയർ ടീച്ചർ സിന്ധു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

ജി എച്ച് എസ് എസ് പെരുവള്ളൂർ - മാഗസിൻ പ്രകാശനം
ജി എച്ച് എസ് എസ് പെരുവള്ളൂർ - മാഗസിൻ പ്രകാശനം
ജി എച്ച് എസ് എസ് പെരുവള്ളൂർ - മാഗസിൻ പ്രകാശനം
ജി എച്ച് എസ് എസ് പെരുവള്ളൂർ - മാഗസിൻ പ്രകാശനം

ചിത്രശാല

2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക