ഗവ.എൽ.പി.എസ്.പുതുശ്ശേരിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.പുതുശ്ശേരിഭാഗം
[[File:=
|350px|upright=1]]
വിലാസം
പുതുശ്ശേരിഭാഗം

ഗവണ്മെന്റ് എൽ പി എസ് പുതുശ്ശേരിഭാഗം
,
വയല. പി. ഒ പി.ഒ.
,
691554
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽgovtlpsputhusserybhagom@gmail.com
കോഡുകൾ
സ്കൂൾ കോഡ്38228 (സമേതം)
യുഡൈസ് കോഡ്32120100719
വിക്കിഡാറ്റQ8759665
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരള. ബി
പി.ടി.എ. പ്രസിഡണ്ട്RejithaRaj
എം.പി.ടി.എ. പ്രസിഡണ്ട്Lekha
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

MC റോഡിൻ്റെ വശത്ത് മഹായക്ഷിക്കാവ് അമ്പലത്തിൻ്റെ കിഴക്കുവശത്ത് 20 സെൻ്റ് വസ്തുവിൽ സ്കൂൾ 1947 ൽ ആരംഭിച്ചു .ഈ സ്ഥലം സ്കൂളിന് യോജിച്ചതാണെന്നും സ്ഥലം കുറവാണെന്നും കണ്ട് ഇതിന് ഏറ്റവും അടുത്തുള്ള മുടിപ്പിലാപ്പള്ളി മഠം വക വസ്തുവിൽ 50 സെൻ്റ് സ്ഥലം പൊന്നുംവിലയ്ക്ക് എടുക്കയും ഇപ്പോഴുള്ള സ്കൂൾ കെട്ടിടം മഹാ യക്ഷിക്കാവിനും മഹാക്ഷേത്രത്തിനും സമീപമായി നിർമിക്കുകയും ചെയ്തു. അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്നു അടൂരിൽ നിന്ന് 8k m അകലെയാണ് ഈ സ്കൂൾ. പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ് വരെ എഴുപതോളം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്.എസ്.എസ്.എ യിൽ നിന്ന് 2012-13 വർഷത്തിൽ ലഭിച്ച ഗ്രാൻ്റ് ഉപയോഗിച്ച് കെട്ടിടം നവീകരിച്ചു. ഹൈടെക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2 ലാപ്ടോപ്പ് ,1 പ്രൊജക്ടറുകൾ, സ്പീക്കറുകൾ എന്നിവ കൈറ്റ് നൽകുകയുണ്ടായി. പഞ്ചായത്തിൽ നിന്ന് 1 ലാപ്ടോപ്പ് 1 സ്ക്രീൻ എന്നിവ ലഭിച്ചു' ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ലഭ്യമായി. എല്ലാ സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും കുടിവെള്ളത്തിനായി കിണറും ചുറ്റുമതിലും ഉണ്ട്. കുട്ടികൾക്ക്‌ 2 ടോയ്ലറ്റുകൾ ഉണ്ട്.2020-21 വർഷത്തിൽ IEDC കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ് പഞ്ചായത്തിൽ നിന്ന് ലഭിച്ചു.സ്കൂളിൽ നല്ലൊരു ലൈബ്രറിയും പ്രവർത്തിക്കുന്നു. പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക്‌ പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നു. വാഹന സൗകര്യം ഉണ്ട്. സ്കൂളിന് മുൻവശത്തായിopen air auditorium ഉണ്ട്.

'പാഠ്യേതര പ്രവർത്തനങ്ങൾ

ഈ സ്കൂളിലെ കുഞ്ഞുങ്ങൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നവരാണ്. ക്വിസ് മത്സരങ്ങൾ, കലാ-കായിക മത്സരങ്ങൾ, പo നോത്സവങ്ങൾ, ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു.LSS പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുകയും കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു വരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പരിശീലനം നൽകി വരുന്നു. ആഴ്ചയിൽ 2 ദിവസം യോഗ പരിശീലിപ്പിക്കുന്നു. പ്രാധാന്യമുള്ള ദിനങ്ങളെല്ലാം തന്നെ ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ 2 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്. പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, ആരോഗ്യം, ശുചിത്വം, വിദ്യാരംഗം എന്നീ ക്ലബ്ബുകളുടെ ചുമതല ഓരോ അധ്യാപകർക്ക് നൽകുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുന്നു

മുൻ സാരഥികൾ

'മികവുകൾ

ഉപജില്ലാ കലാമേളയിലും ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും LSS പരീക്ഷയിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കI വിജയിക്കുകയും ചെയ്തു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Map