പരപ്പ ജി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:51, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ram.ar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നെടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു.1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. നാട്ടുകാരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി.

പരപ്പ ജി യു പി സ്കൂൾ
വിലാസം
പരപ്പ

പരപ്പ
,
കുട്ടാപറമ്പ പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽgupsparappa@gmail.com
കോഡുകൾ
സ്കൂൾ കോഡ്13762 (സമേതം)
യുഡൈസ് കോഡ്32021000806
വിക്കിഡാറ്റQ64457101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട്,,പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതുളസീധരൻ കെ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഫത്താഹ് ടി.ഐ
എം.പി.ടി.എ. പ്രസിഡണ്ട്ഹലീമ മുസ്തഫ
അവസാനം തിരുത്തിയത്
24-03-2024Ram.ar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. നാട്ടുകാരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായ ഒരേക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട് . ശിശുസൗഹ്രദ ക്ലാസ്സ്മുറികൾ, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. തിളപ്പിച്ചാറ്റിയ കുടിവെള്ളം, സുരക്ഷിതമായ ക്ളാസ്സ് മുറികൾ, ചുറ്റുമതിൽ, ഒരോ ക്ളാസ്സിലും ഫാൻ, എ​ല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം, ഹരിതാഭമായ സ്കൂൾ പരിസരം, ചൈൽഡ് പാർക്ക്, കമ്പ്യൂട്ടർ ലാബ്, ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം, എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ്. കൂടുതൽ വായിക്കാൻ

സാരഥികൾ

മുൻ സാരഥികൾ

കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം. കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിൽ ചുക്കാൻ പിടിച്ചവരാണ് സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക പ്രവർത്തനങ്ങൾ :

പതിവായി കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ധാരാളം നേട്ടങ്ങളുണ്ട്. അത് അവരുടെ ശാരീരിക വികാസത്തെ അനുകൂലിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങളുടെ നേതൃത്വഗുണം വർദ്ധിക്കുകയും  ആരോഗ്യപരമായ മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വൈകാരിക ഭാവങ്ങളെ പാകപ്പെടുത്താനും സാമൂഹികമായ ശേഷികൾ നേടാനും ഉപകരിക്കുന്നു. ശ്രദ്ധയും അച്ചടക്കവും ആത്മവിശ്വാസവും  വർധിക്കുന്നത്തിലൂടെ പഠന പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനും കഴിയുന്നു. ഈ തിരിച്ചറിവിന്റെ ഫലമായി പരപ്പ ജി യു പി സ്കൂൾ കുട്ടികളുടെ എല്ലാവിധ കായിക പ്രവർത്തനങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകി മുന്നോട്ടു നയിക്കുന്നു.

അക്കാദമിക് പ്രവർത്തനങ്ങൾ :

"വിദ്യാഭ്യാസത്തിന്റെ വലിയ ലക്ഷ്യം അറിവല്ല, പ്രവൃത്തിയാണ്" - ഹെർബർട്ട് സ്പെൻസർ. പാഠ്യേതര അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനുള്ള മാർഗം കൂടിയാണ്. കഴിവുകളും മനോഭാവങ്ങളും വികസിപ്പിക്കുന്നതിന് പാഠ്യേതര പ്രവർത്തനങ്ങൾ പിന്തുണയേകുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ട് പരപ്പ ജി യു പി സ്കൂൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തിന്റെ നാനാതുറകളിലുള്ള മറ്റാളുകളെയും ഉൾപ്പെടുത്തി നിരന്തരമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.

കലാപരമായ പ്രവർത്തനങ്ങൾ :

കലാപരമായ പ്രവർത്തനങ്ങളിലൂടെ ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും വൈകാരിക ബുദ്ധി വർദ്ധിപ്പിക്കുകയും ഭാവന സർഗാത്മകത ആവിഷ്കാരം എന്നിവ വികസിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കലാപരമായ അഭിരുചികളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന എന്നത് പരപ്പ ജി യു പി സ്കൂളിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്.

മികവ്

മികവ് 2021

മികവ് 2020

സോഷ്യൽ മീഡിയ

Facebook

വഴികാട്ടി

കണ്ണൂർ ഭാഗത്ത് നിന്നും വരുന്നവർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും  കരുവഞ്ചാൽ ആലക്കോട് പരപ്പ ബസ്സിൽ കയറി പരപ്പ ഗവൺമെന്റ് യുപി സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. സ്റ്റോപ്പിന് വടക്കുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചെറുപുഴ ഭാഗത്തു നിന്നും വരുന്നവർ ചെറുപുഴ ആലക്കോട് ബസ്സിൽ കയറി രയരോം ബസ് സ്റ്റോപ്പിൽ ഇറങ്ങി പരപ്പ ഭാഗത്തേക്ക് വരുന്ന ബസ്സിൽ കയറുക.

ആലക്കോട് നിന്നും രയരോം വഴി വരികയാണെങ്കിൽ സ്കൂളിലേക്ക് 8.7 കിലോമീറ്റർ ആണ് ദൂരം.

രയരോത്ത് നിന്നും 4.5 കിലോമീറ്റർ സ്കൂളിലേക്ക് ദൂരം.

{{#multimaps:12.2285248, 75.4511582 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പരപ്പ_ജി_യു_പി_സ്കൂൾ&oldid=2367396" എന്ന താളിൽനിന്ന് ശേഖരിച്ചത്