ജവഹർ എൽ പി എസ് തെന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊതുവിജ്ഞാനസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ജവഹർ.ഗവ. എൽ. പി. എസ് . തെന്നൂരിന് പഴക്കം ചെന്നതും അപകടാവസ്ഥയിലുമായ നിലവിലെ കെട്ടിടങ്ങൾക്കുപകരം പുതിയ കെട്ടിടം വരണമെന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആഗ്രഹമാണ്.
ജവഹർ എൽ പി എസ് തെന്നൂർ | |
---|---|
വിലാസം | |
ജവഹർ.ഗവ.എൽ.പി.എസ്.തെന്നൂർ , തെന്നൂർ പി.ഒ. , 695563 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0472 2849133 |
ഇമെയിൽ | jawaharlps19@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42636 (സമേതം) |
യുഡൈസ് കോഡ് | 32140800317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുൽഫിയാബീവി.എസ് |
പി.ടി.എ. പ്രസിഡണ്ട് | ജീനു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംല |
അവസാനം തിരുത്തിയത് | |
16-03-2024 | 42636 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജവഹർ എൽ.പി.എസ് തെന്നൂർ.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.എം ശ്രീ. ഗോപിനാഥൻ നായരും ആദ്യ വിദ്യാർത്ഥി ശ്രീ ബാല ചന്ദ്രനും ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.
പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു.അടിക്കടി ഉണ്ടാകുന്ന ബന്ദുകളും ഹർത്താലുകളും സമരങ്ങളും സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല.
സ്കൂൾ പി.റ്റി.എ യുടെ അകമഴിഞ്ഞ സഹകരണം കുട്ടികളുടെ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാണ്. ചുരുക്കത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പരിശ്രമ ഫലമായി ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ സ്കൂളിലെ ഇപ്പോഴത്തെ എച്ച് . എം . ആയി 'ശ്രീമതി'.സുൽഫിയാബീവി.എസ് സേവനമനുഷ്ടിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
ടൈൽ പതിച്ച് വൈദ്യുതികണക്ഷനുകളുളള ക്ലാസ് മുറികൾ,വരാന്തകൾ
തറയോട് പാകിമനോഹരമാക്കിയ പൂമുഖം*
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ
- ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപുര
- വാട്ടർ പ്യൂരിഫയർ
- സ്കൂൾ മുറ്റം വരെ ഗതാഗതസൗകര്യം
- സ്കൂൾവാഹനം
- ശിശുസൗഹാർദ്ദമായ പ്രീപ്രൈമറി കെട്ടിടം
- കുട്ടികൾക്ക് കളിക്കാൻ പാർക്ക്
9 വർഷം മുഴുവൻ ആവശ്യാനുസരണം ജലം ലഭ്യമാകുന്ന കിണർ ,റീചാർജിങ്
10.. ഒരു കംപ്യുട്ടർ റൂം, സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ :
പേര് | കാലഘട്ടം |
വിജയൻ | 2016-2019 |
മിനി എസ് | 2019-2020 |
സുരേന്ദ്രൻ കാണി | 2021 |
സുൽഫിയ ബീവി എസ് | 2021-2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:
നമ്മുടെ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി കലാകായികരംഗത്തും രാഷ്ട്രീയരംഗത്തും ഔദ്യോഗിക രംഗത്തും ഉന്നതതലങ്ങളിൽ എത്തിയ ധരാളം പേർ ഉണ്ട് .
മികവുകൾ1 . ക്ലാസ് മാഗസിൻ
2 . വിദ്യാരംഗം
3 . ക്ലബ്ബ് പ്രവർത്തനങ്ങൾ
4 . പരിസ്ഥിതി ക്ലബ്ബ്
5 . ഗാന്ധിദർശൻ
വഴികാട്ടി
തിരുവനന്തപുരം -പാലോട് -തെന്നൂർ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തുനിന്നും തെന്നൂരിലേക്ക് ബസ് കയറുക (തെന്നൂരിൽ നിന്നും 1 കിലോമീറ്റർ)
- തിരുവനന്തപുരം -> പാലോട് -> തെന്നൂർ ,
- തിരുവനന്തപുരം -> വിതുര -> തെന്നൂർ
{{#multimaps:8.70442,77.06695|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42636
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ