എ.യു.പി.എസ് പറപ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് പറപ്പൂർ | |
---|---|
വിലാസം | |
പറപ്പൂർ പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0483 2748390 |
ഇമെയിൽ | aupsparappur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19883 (സമേതം) |
യുഡൈസ് കോഡ് | 32051300415 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പറപ്പൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 467 |
പെൺകുട്ടികൾ | 410 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുലൈമാൻ . സി |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന ബാനു സി.പി |
അവസാനം തിരുത്തിയത് | |
11-03-2024 | 19883 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് പറപ്പൂർ
ചരിത്രം
53വർഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ,ഇപ്പോൾ 24 ഡിവിഷനുകളിലായി 34 അധ്യാപകരുമായി ഉയർച്ചയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തർബിയത്തുൽ ഇസ്ലാം സംഘത്തിൻെറ കീഴിൽ 1968-ലാണ് ഈ കലാലയം സ്ഥാപിതമായത്. പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിർണ്ണയ പരീക്ഷ,വിജ്‍ഞാനോൽസവം,തളിര് സ്കോളർഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലർവാടി തുടങ്ങിയവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.
കൂടുതൽ അറിയുന്നതിന്ന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി അടച്ചുറപ്പുള്ള 24 ക്ലാസ് മുറികളും, 2 സ്റ്റാഫ് റൂമുകളും, ഒരു കമ്പ്യൂട്ടർ ലാബ്, ഒരു സയൻസ് ലാബ്, ഒരു റീഡിങ് റൂം, സ്ഥിരമായ സ്റ്റേജ്, സ്ക്കൂൾ ബസ്സ് എന്നിവയും സ്കൂളിൽ ഉണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ടി.ഇ. മൂസ കുട്ടി മാസ്റ്റർ | ||
2 | ടി.ഇ. മൊയ്തീൻകുട്ടി മാസ്റ്റർ | ||
3 | എം. മുഹമ്മദ് മാസ്റ്റർ | ||
4 | എ. മൊയ്തീൻകുട്ടി മാസ്റ്റർ. | ||
5 | സി. സുലൈമാൻ മാസ്റ്റർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കലിൽ നിന്ന് 1.5 കി.മീ വേങ്ങര റോഡ് വഴി വൈദ്യർപടി. അവിടെ നിന്ന് തെക്കെകുളമ്പ് റോഡിലൂടെ 350മീ. അവിടെ നിന്ന് പുത്തനാറക്കൽ ചങ്കുവെട്ടി റോഡിൽ 100മീ.
- വേങ്ങരയിൽ നിന്ന് 6.2 കി.മീ കോട്ടക്കൽ റോഡ് വഴി വൈദ്യർപടി.
- ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിലൂടെ ഇരിങ്ങല്ലൂരിൽ - പറപ്പൂർ റോഡ് വഴി വൈദ്യർപടി.
- വേങ്ങര ചങ്കുവെട്ടി റോഡ് വഴി 6.2 കി.മീ ആലച്ചുള്ളി. അവിടെ നിന്ന് പുത്തനാറക്കൽ എന്ന സ്ഥലത്തിലേക്ക്1.1 കി. മീ. തുടർന്ന് ചങ്കുവെട്ടി റോഡിൽ 100മീ.
{{#multimaps: 11°0'28.58"N, 75°59'34.69"E | zoom=18}} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19883
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool