സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ | |
---|---|
![]() | |
വിലാസം | |
വെച്ചൂച്ചിറ വെച്ചൂച്ചിറ പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04735 265013 |
ഇമെയിൽ | cmsvechoochira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38539 (സമേതം) |
യുഡൈസ് കോഡ് | 32120802802 |
വിക്കിഡാറ്റ | Q87598895 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 277 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു പുല്ലാട്ട് |
പി.ടി.എ. പ്രസിഡണ്ട് | ഷൈനു ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ബോസ് |
അവസാനം തിരുത്തിയത് | |
31-01-2023 | Vijayanrajapuram |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|

പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ ആണ്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ് മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ നാനൂറിൽ അധികം കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിനായി 56 സെൻറ് സ്ഥലമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്ത് 25 സെൻറ് സ്ഥലം കൂടി വാങ്ങി.മൂന്നു കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഓഫിസ് കെട്ടിടവും ഉണ്ട് .പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,നല്ലപാഠം ,മുകുളം ,സീഡ് ,

മുൻസാരഥികൾ
(1956 മുതൽ )
K V CHACKO
T M MATHEW

Rev.KURIAN SAMUEL
K C ANNAMMA
SHEELU MARY KURIAN
P T MATHEW
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Dr. John Abraham ( Former Dpty Director, Prasar Bharathi )
K. K Haridas ( Film Director )
Jayaram P P ( Income Tax Commisioner )
Dr. Cherian Ittycheria ( Superintendent, Medical College Kottayam )
M L Luckose IFS
ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വ്യത്യസ്തമായി ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലർ ത്തുന്നു. കുട്ടികളിലും പൊതു സമൂഹ ത്തിൽ തന്നെയും ശ്രദ്ധയാകർഷിക്ക ത്തക്ക രീതിയിലാണ് ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നത്.പ്രവേശനോത്സവം കുട്ടികളെ കുതിരവണ്ടിയിൽ ആനയിക്കുക, അക്ഷര ച്ചങ്ങല തീർക്കുക, നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ നവാഗ തരെ സ്വീകരിക്കുക, ബലൂൺ റോക്കറ്റിൽ ആകാശയാത്ര, സഞ്ചരിക്കുന്ന വിദ്യാലയം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ( റോബോട് തുടങ്ങി വ്യത്യസ്ത മായ രീതിയിൽ ആണ് പ്രവേശനോത്സവം നടത്തുന്നത് .പരിസ്ഥിതി ദിനം, വൃക്ഷൈത്തനടീൽ, മഴക്കുഴി നിർമ്മാണം, കിണർ റീചാർജ്ജിംഗ്, മഴനട ത്തം, പമ്പയുടെ തീരങ്ങളിലൂടെ, പരിസ്ഥിതി കലാ ജാഥ തുടങ്ങി ഓരോ വർഷവും വ്യത്യസ്ത രീതിയിൽ ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നു. ചാന്ദ്രദിനം മൊബൈൽ പ്ലാ നറ്റോറിയം, ചാന്ദ്രയാത്ര തുമ്പ സന്ദർശനം തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർ ത്തനങ്ങളാണ് ഓരോ ചാന്ദ്രദിനത്തിലും സംഘടി പ്പിക്കുന്നത്.
ആരവം...ലോകകപ്പ് ഫുട്ബോൾ വരവേൽപ്പ്



കാൽപന്ത് മാമാങ്കത്തിന്റെ ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. ഖത്തർ ഫിഫാ വേൾഡ് കപ്പിന്റെ ആവേശം അപ്പാടെ നെഞ്ചേറ്റുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിദ്യാലയത്തിൽ സംഘടിപ്പിച്ച ആരവം കുട്ടികൾക്ക് അറിവും ആവേശവും വിതറുന്നതായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും പതാകകൾ കൈകളിലേന്തിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ നടത്തിയ റാലി കൗതുക കാഴ്ചയായി. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ടീമുകൾക്കായിരുന്നു കുട്ടികളുടെ വലിയ പിന്തുണ. കുട്ടികളുടെ പിന്തുണ കുറവായിരുന്നെങ്കിലും ഫ്രാൻസും, സ്പെയിനും, ഇംഗ്ലണ്ടും സാന്നിധ്യമറിയിച്ചു.റാലി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ചന്ത, ബസ് സ്റ്റാൻഡ് ചുറ്റി തിരികെ വിദ്യാലയത്തിൽ സമാപിച്ചു. എം ജെ ബിബിൻ, പി എ അസ്‌ലം, കെ ആർ ആദിത്യൻ, മുഹമ്മദ് സഹൽ, യദു കൃഷ്ണൻ, ഇമ്മാനുവൽ ഐയ്പ്, എന്നിവർ നേതൃത്വം നൽകി ലോക കപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേര്, അവയുടെ തലസ്ഥാനം, ടീം ക്യാപ്റ്റൻമാരുടെ പേര് ഇവ കൃത്യമായി തെറ്റ് കൂടാതെ പറഞ്ഞ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി രാഹുൽ രഘു ആരവം മത്സരത്തിൽ വിജയിയായി.ലോക കപ്പിൽ പങ്കെടുക്കുന്ന
രാജ്യങ്ങളെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക പ്പെടുത്തുക. ലോകകപ്പ് ഫുട്‌ബോൾ ചരിത്രം ഉൾപ്പെടുത്തി പതിപ്പ് നിർമ്മാണം,പ്രവചന മത്സരം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി വൺ മില്യൺ ഗോൾ ചലഞ്ചിൽ കുട്ടികൾ പങ്കെടുത്തു
ശിശു ദിനാഘോഷം... ശിശുദിനത്തിൽ മാതൃ ഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് എണ്ണൂറാംവയലിലെ കുട്ടികൾ
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ

ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി....
കേരളപ്പിറവി.. കൈരളിപ്പെരുമ മെഗാ എക്സിബിഷൻ


കൈരളിപ്പെരുമ മെഗാ പ്രദർശനം അത്യപൂർവ കാഴ്ചയായി.കേരളപ്പിറവി ദിനത്തിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ നല്ല പാഠം ഒരുക്കിയ കൈരളിപ്പെരുമ മെഗാ പ്രദർശനം പഴമയിലെ പുതുമ പകർന്ന കാഴ്ചയുടെ വസന്തമായി.കേരളത്തിന്റെ പരമ്പരാഗതമായ കാർഷിക, തൊഴിൽ, ഗൃഹോപകരണങ്ങൾ തുടങ്ങി അമൂല്യങ്ങളായ പുരാവസ്തുക്കളുടെ വൻ ശേഖരമാണ് പ്രദർശനത്തിലെത്തിയത് .വിസ്‌മൃതിയിലാണ്ടു പോയ കലപ്പ, നുകം, ചവിട്ടു ചക്രം, ഉരൽ, ഉലക്ക, നാഴി, ഇടങ്ങഴി, പറ, കൂന്താണി, വല്ലട്ടി, വെള്ളിക്കോൽ, കോരിക, തുടം, ഭരണി, പനമ്പ്, തേവു കൊട്ട, കൂന്താലി,കുടപ്പനപ്പായ,ഓലക്കുട, മെതിയടി,ഉറി, മുറം, മത്ത്, കുട്ട, വട്ടി,ഓട്ടുരുളി, സേവനാഴി, കിണ്ടി, മൊന്ത, കിണ്ണം, അടപലക,ദീപക്കാൽ, ചന്ദനത്തിരി സ്റ്റാൻഡ്, ഭസ്മ പാത്രം, ഒറ്റത്തിരി വിളക്ക്, പനി നീര് തളിക്കുന്ന പാത്രം, കയ്യിലട,ആമപ്പെട്ടി, മന്ന്, തോല, റാത്തൽ,,നാണയങ്ങൾ, കറൻസികൾ തുടങ്ങി 1000 ൽ അധികം വരുന്ന പുരാവസ്തുക്കളും അപൂർവ കാഴ്ചയായി.


1950 കളിലെ കേരളത്തെ കുട്ടികൾ പുനരാവിഷ്കരിക്കുന്ന അത്യപൂർവമായ ദൃശ്യാവിഷ്കാരവും പ്രദർശനത്തിലെ മറ്റൊരു പ്രധാന ആകർഷണമായി ഗ്രാമ ചന്തയും, പഴയ കാല തെരുവ് കച്ചവടവുമൊക്കെ കുട്ടികൾ ഒരുക്കിയ ദൃശ്യആവിഷ്കാരത്തിൽ ശ്രദ്ധേയമായി. മാർത്താണ്ഡ വർമ്മ മഹാരാജാവ്, വേലുത്തമ്പി ദളവ, പരശു രാമൻ, പഴശ്ശി രാജ തുടങ്ങി 100 ചരിത്ര പുരുഷൻമാരുടെ വേഷത്തിൽ കുട്ടികൾ എത്തിയത് ആകർഷകമായി ഗ്രാമ ചന്തയിലെ മുച്ചീട്ടു കളിക്കാരും, കിലുക്കികുത്തുകാരും കൈ നോട്ടക്കാരും,.പഴയ നിക്കർ പോലീസും തുടങ്ങി സംഭാരകച്ചവടവും,പലഹാരക്കച്ചവടവുമൊക്കെയായി കുട്ടികൾ അരങ്ങു തകർത്തു. കുട്ടികൾ പരമ്പരാഗത കേരളീയ വേഷങ്ങളിലെത്തിയപ്പോൾ പ്രായമുള്ളവരുടെ മനസ്സിൽ തങ്ങളുടെ ബാല്യ കാല ചിത്രങ്ങൾ തെളിഞ്ഞു. കഥകളി, തെയ്യം, ഓട്ടൻ തുള്ളൽ, പടയണിക്കോലംങ്ങളുമെല്ലാം മനോഹര ദൃശ്യങ്ങളായി..പ്രദർശനത്തിൽ കുട്ടികളെ ആകർഷിച്ചത് ഹിറ്റ് സിനിമകളിൽ സൂപ്പർ തരങ്ങളായി അഭിനയിച്ച മൃഗങ്ങളും പക്ഷികളും ആയിരുന്നു...ചാർളി ബാഹുബലി,സിനിമകളിൽ അഭിനയിച്ച ആമി നന്ദന എന്ന കുതിരയും , കായംകുളം കൊച്ചുണ്ണി സിനിമയിൽ അഭിനയിച്ച ഹൈദ ഒട്ടകവും ,പഞ്ചവർണ തത്തയിൽ അഭിനയിച്ച കഴുത അമ്മുവും പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിച്ച് വരുന്ന ഗിനി പന്നികളും ,ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ഇഗുവാന യും ,തണുപ്പ് രാജ്യങ്ങളിൽ കണ്ടു വരുന്ന ചെമ്മരി ആടുകളും , വർണ്ണ തത്തകളും ,പേർഷ്യൻ cats,അമേരിക്കൻ ഹാoസ്റ്റർ എന്നിവയും കാണാൻ വൻ തിരക്കായിരുന്നു. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കാളവണ്ടി, റോമൻസ് സിനിമയിൽ ഉപയോഗിച്ച കുതിര വണ്ടികൾ, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി, സാറ്റർഡേ നൈറ്റ് എന്ന സിനിമയിലെ രഥo, തുടങ്ങി നിരവധി കൗതുകമാർന്ന കാഴ്ചകളുമാണ് കൈരളിപ്പെരുമ നാടിനു സമ്മാനിച്ചത്.അറിവിന്റെ അക്ഷയ ഖനിയും കാഴ്ചയുടെ വസന്തവും സമന്വയിപ്പിച്ച പ്രദർശനം കാണുവാൻ ജവാഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ സെന്റ് തോമസ് ഹൈ സ്കൂൾ, കുന്നം മാർത്തോമാ വോക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലമുള യു. പി സ്കൂൾ, തുടങ്ങി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളും കൂടാതെ നൂറു കണക്കിന് പൊതു ജനങ്ങളും എത്തിയിരുന്നു. കേരളത്തിന്റെ പ്രൌഢമായ ചരിത്ര മുഹൂർത്തങ്ങളും അപൂർവ കാഴ്ചകളും ഒപ്പിയെടുത്ത അപൂർവ കാഴ്ചകൾ സമ്മാനിക്കുന്ന സ്‌മൃതി കൈരളി ചിത്ര പ്രദർശനവും കൈരളിപ്പെരുമക്ക് മോടി കൂട്ടി .പ്രദർശനം പ്രമോദ് നാരായൺ MLA ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, എം. ജെ. ജിനു, പൊന്നമ്മ ചാക്കോ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,ഡോ. മനു വർഗീസ്,PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ജോർജ്,എം. ജെ. ബിബിൻ, എന്നിവർ പ്രസംഗിച്ചു.

നന്മയുടെ ഒരുമയുടെ ആഘോഷമായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ഓണാഘോഷം .



കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത് ...അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർക്കും വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വിഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.. കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു.. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി,ഡോക്ടർ മനു വർഗീസ്, SBI മാനേജർ ശ്യാംശങ്കർ , P T മാത്യു ... PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..അത്തം നാളിൽ തുടക്കമിട്ട നല്ലപാഠത്തിന്റെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും.. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ BMC ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ൽ ആകർഷകങ്ങളായ ഓണപരിപാടികൾ സംപ്രേഷണം ചെയ്യും..
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാല


സർവം ത്രിവർണ്ണ മയം...ഒരു കിലോമീറ്റർ നീളം വരുന്ന ത്രിവർണ്ണ പതാകയായി കുട്ടികൾ.. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ.സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരക്കും. വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കുന്നത് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾഅണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറുന്നത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരക്കും .വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജങ്ക്ഷൻ വരെ ചലിക്കുന്ന പതാക നീളും.. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയമാണ് വിതരണം ചെയ്യുക. തുടർന്ന് കുട്ടികൾ ഒരുക്കുന്ന ത്രിവർണ്ണ വെജിറ്റബിൾ സലാഡ്... സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും ത്രിവർണ്ണം തന്നെ.. ത്രിവർണ്ണ പുട്ടാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടെ പഴവും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും....
ചാന്ദ്ര ദിനാഘോഷം


വിദ്യാലയ മുറ്റത്തൊരുക്കിയ കൂറ്റൻ റോക്കറ്റ് കുട്ടികൾ തയ്യാറാക്കിയ 300 റോക്കറ്റ് മാതൃകകൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ ദൃശ്യാവിഷ്കാരം...കുട്ടികൾക്ക് ആവോളം അറിവും കൗതുകുകവും പകർന്നു നൽകുന്നതായിരുന്നു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്ര ദിനാഘോഷം. വിദ്യാലയ മുറ്റത്ത് തയ്യാറാക്കിയ 20 അടി ഉയരമുള്ള റോക്കറ്റ് മാതൃകയായിരുന്നു പ്രധാന ആകർഷണം.അധ്യാപകനായ എം. ജെ. ബിബിനാണ് റോക്കറ്റിന്റെ മാതൃക രൂപ കല്പന ചെയ്തു തയ്യാറാക്കിയത്. ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിൻ, ആദ്യമായി ചന്ദ്രനിലെത്തിയ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്റിൻ, മൈക്കൽ കൊളിൻസ് കൂടാതെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക കല്പന ചൗള എന്നിവരെത്തി കുട്ടികളുമായി ബഹിരാകാശ വിസ്മയങ്ങൾ പങ്കു വെച്ചു.യൂറി ഗഗാറിനായി സയ്യിദ് മുഹമ്മദ് സഹൽ,നീൽ ആംസ്ട്രോങ്ങ് ആയി അഭിമന്യു കെ ബി,എഡ്വിൻ ആൾഡ്റിൻ ആയി ജെസ്സൺ ജോയേഷ്,മൈക്കൽ കൊളിൻസ് ആയി ആരോൺ ഡാൻ വിനോദ്, കല്പന ചൗളയായി ഹയോനാ എൽസ എന്നിവരാണെത്തിയത്. ചാന്ദ്രദിനാഘോഷം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനവും ശ്രദ്ധേയമായി.. പല വലിപ്പത്തിലുള്ള 300 ൽ അധികം റോക്കറ്റുകൾ കൊണ്ട് വിദ്യാലയം നിറഞ്ഞു.ശാസ്ത്ര നാടകം, ചാന്ദ്ര പുരാണം, ചിത്ര പ്രദർശനം എന്നിവയും ചാന്ദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി. അമ്പിളി അമ്മാവനൊരു കത്ത് തയ്യാറാക്കൽ മത്സരവും കൗതുകം നിറഞ്ഞതായിരുന്നു. കോവിഡിൽ നിന്ന് രക്ഷ നേടാൻ ചന്ദ്രനിൽ വീട് വെയ്ക്കാൻ അനുവാദം നൽകുമോയെന്നും അടുത്ത് കാണുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ പരുക്കൻ മുഖവും അകലെ നിന്ന് കാണുമ്പോൾ സുന്ദര മുഖവും ആകുന്നതിന്റെ രഹസ്യവുമൊക്ക കത്തുകളിൽ ചോദിച്ച വിരുതന്മാരും ഉണ്ട്.
ബഷീർ അനുസ്മരണം

ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായി അധ്യാപകരും വിദ്യാർത്ഥികളും... തീർന്നില്ല കൗതുകം....ബഷീറിന്റെ ചായപീടിയയിൽ പാത്തുമ്മയും ആടും, മജീദും സുഹറയും, ഒറ്റക്കണ്ണൻ പോക്കറും, ആയിഷയും മൂക്കനും ആനവാരി രാമൻ നായരും, നാരായണിയുമൊക്കെ അണിനിരന്നപ്പോൾ ബഷീർ അനുസ്മരണം അവിസ്മരണീയമായി. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ.മലയാള ഭാഷയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ചു ഒരുക്കിയ ബഷീറിന്റെ ചായപീടിയയിലാണ് അനശ്വര കഥാപാത്രങ്ങൾ അതിഥികളായെത്തിയത്.100 കുട്ടികൾ ബഷീർ കൃതികളിലെ കഥാ പാത്രങ്ങളെയും പ്രധാന രംഗങ്ങളും പുനസൃഷ്ടിച്ചു. അധ്യാപകർ എത്തിയപ്പോളാണ് കുട്ടികളുടെ കൗതുകം ഇരട്ടിച്ചത്. ബഷീർ കഥാ പാത്രങ്ങളുടെ വേഷത്തിലാണ് അധ്യാപകർ സ്‌കൂളിലെത്തിയത്.ഒറ്റക്കണ്ണൻ പോക്കറായി അധ്യാപകൻ എം. ജെ ബിബിനും, പാത്തുമ്മയായി സെലിൻ പി രാജനും,സുഹറയായി അലീന ജോണും,സൈനബയായി അനുമോൾ ജോർജും, മണ്ടൻ മുത്തപ്പയായി എൻ. ഹരികൃഷ്ണനും ക്ലാസ്സിലെത്തി.ബഷീറായി എത്തിയത് സ്കൂളിലെ മുൻ പി ടി എ പ്രസിഡന്റ് എം. കെ. വിജയനാണ്.. വിദ്യാലയ വളപ്പിൽ ഒരുക്കിയ പഴയ കാല ചായപ്പീടിയ കുട്ടികൾക്ക് കൗതുക കാഴ്ചയുമായി. .ഏറെ കുട്ടികളും അനുകരിച്ചത് അവരുടെ പ്രിയ കഥാപാത്രമായ പാത്തുമ്മയെയും ആടിനെയുമാണ്... മജീദിന്റെയും സുഹറയുടെയും സ്കൂൾ ദിനങ്ങളും ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന് ഉത്തരം നൽകുന്ന രംഗങ്ങളുമൊക്ക വളരെ തന്മയത്തത്തോടെയാണ് കുട്ടികൾ ഒരുക്കിയത്. മതിലുകളിലെ അശരീരിയായെത്തുന്ന നാരായണീയെയും ബഷീറിനെയും മികവോടെ അവതരിപ്പിക്കുവാനും അവർ മറന്നില്ല. ബഷീർ കൃതികളിൽ നിന്നുള്ള ഭാഗങ്ങളുടെ ദൃശ്യആവിഷ്കാരത്തിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പങ്കു ചേർന്നു. ബഷീറായി വേഷമിട്ടവർ ബഷീറിന്റെ പ്രിയപ്പെട്ട മാംഗോസ്‌റ്റീൻ മരവും ചാരു കസേരയും പാട്ടു പെട്ടിയും കോളാമ്പിയും കട്ടൻ ചായയുമൊക്കെ പശ്ചാത്തലത്തിൽ ക്രമീകരിക്കാൻ വിട്ടുപോയില്ല ... .വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം . സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺഉദ്ഘാടനം ചെയ്തു., , പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, അനയാ സിബി, പി എ അസ്‌ലം എന്നിവർ പ്രസംഗിച്ചു.

വായന ചങ്ങലയിൽ ചരിത്രം കുറിക്കാൻ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ .

വായന ദിനത്തിൽ തുടക്കമിട്ട മെഗാ വായന ചങ്ങലയിലൂടെ വായനയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. വായന ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച മെഗാ വായന ചങ്ങലയിൽ 400 കുട്ടികൾ കണ്ണികളാകുന്നുണ്ട്. കൂടാതെ രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും ചങ്ങലയിലെ കണ്ണികളായി കുട്ടികൾക്കൊപ്പം വായന ചങ്ങലയിൽ പങ്കു ചേരും..10000 മണിക്കൂർ വായനയിലൂടെ 1000 പുസ്തകങ്ങൾ വായിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ലോക ക്ലാസിക്കുകൾ മുതൽ മലയാള ഭാഷയിലെ ബാല സാഹിത്യ കൃതികളും കൊച്ചു കുട്ടികൾക്ക് വായനക്കാർഡുകളും ബാല മാസികകളുമാണ് ഒരുക്കിയിട്ടുള്ളത്. വായന ദിനത്തിൽ ആരംഭിച്ച മെഗാ വായനച്ചങ്ങല ജൂൺ 30 ന് പൂർത്തിയാകും. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് നേഴ്‌സറി ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും വായനചങ്ങലയിൽ കുട്ടികൾ കണ്ണി ചേരുക. വായന പൂർത്തിയാക്കിയ കുട്ടികൾ വായന കുറിപ്പും, ആസ്വാദന കുറിപ്പും കഥാപാത്ര കുറിപ്പും തയ്യാറാക്കും.ജൂലൈ ആദ്യ വാരം കുട്ടികൾ വായിച്ച പുസ്തകങ്ങളുടെയും തയ്യാറാക്കിയ ഉത്പന്നങ്ങളുടെയും പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിക്കും.
വെച്ചൂച്ചിറ: കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റി,എണ്ണൂറാംവയൽ CMS LP സ്കൂൾ നല്ലപാഠം ക്ലബ്ബ്,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.വൈവിധ്യമാർന്നതും സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവുന്നതുമായ വിവിധ മുന്തിയ ഇനങ്ങളിൽപ്പെട്ട പച്ചക്കറി വിത്തുകൾ സ്കൂൾ പരിസരത്ത് നട്ടു പരിപാലിച്ച് ഓണക്കാലത്തിനു മുമ്പായി വിളവെടുക്കാവുന്ന വിധത്തിൽ നടത്തുന്ന വിപുലമായ പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്..

ഭക്ഷ്യോൽപാദനത്തോടൊപ്പം കുട്ടികൾക്ക് വിവിധ പ0ന ശേഷികൾ നേടുന്നതിനുള്ള അവസരവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ജയിംസ് നിർവ്വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മികച്ച പരിസ്ഥിതി സൗഹൃദ കർഷകനായ അരീപ്പറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്കൂൾ വളപ്പിൽ ഫലവൃക്ഷങ്ങൾ നടുന്ന പദ്ധതി മേഖല പ്രസിഡൻ്റ് റവ.ജെയ്സൻ പി വർഗീസും കുട്ടികൾക്കുള്ള വൃക്ഷത്തൈകളുടെ വിതരണം വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയായും നിർവഹിച്ചു. മേഖല പരിസ്ഥിതി കമ്മീഷൻ ചെയർമാൻ P T മാത്യു പദ്ധതി വിശദീകരണവും മേഖല കൺവീനർ ജോൺ സാമുവേൽ അനുബന്ധ പരിപാടികളും വിശദീകരിച്ചു. പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് തൈകൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി, മെമ്പർ റെസി ജോഷി, KCC മേഖല ട്രഷറാർ ജോൺ വി തോമസ്, PTA വൈസ് പ്രസസൻ്റ് ഷൈനി ബോസ് , ജിബിൻ ജോൺ, ജോൺസൺ, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ച


ഓ തിത്തിത്താരാ.. തിത്തെയ്.. തകതെയ്... തോം...പുന്നമടയിലോ വേമ്പനാട്ട് കായലിൽ നിന്നോ അല്ല..ഈ ആർപ്പ് വിളി മുഴങ്ങുന്നത് വെച്ചൂച്ചിറ .എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിന്റെ ക്ലാസ്സ് മുറികളിൽ നിന്നുമാണ്... മലയോര ഗ്രാമമായ വെച്ചൂച്ചിറയിലെ . എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളിൽ പുതിയ അധ്യയന വർഷം കടന്നു വരുന്ന കുട്ടികൾക്ക് വേണ്ടി അത്ഭുത കാഴ്ചയും പുതിയ അനുഭവവുമായി ക്ലാസ്സ് മുറി കെട്ടുവള്ളത്തിന്റെ മാതൃകയിൽ രൂപ കല്പന ചെയ്തിരിക്കുന്നത്...ഒരു കെട്ടിടമാകെ കായലിന്റെ രൂപത്തിൽ ചിത്രമാലേഖനം ചെയ്തു അതിനുള്ളിലാണ് കെട്ടു വള്ളം..28 അടി നീളവും 12 അടി വീതിയും 8 അടി ഉയരവുമുള്ള കെട്ടു വള്ളമാണ് ക്ലാസ്സ് മുറിയായി മാറ്റിയെടുത്തിരിക്കുന്നത്.കായൽ തീരത്ത് നിര നിരയായി നിറഞ്ഞു നിൽക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും കൂടി ചേരുമ്പോൾ കായൽ കാഴ്ചയുടെ സ്വാഭാവികത ഒട്ടും നഷ്ടപ്പെടുകയുമില്ല...തീർന്നില്ല പുതുമകൾ മറ്റൊരു കെട്ടിടത്തിലാകട്ടെ വനത്തിലൂടെയുള്ള യാത്രയാണ് ഒരുക്കിയിട്ടുള്ളത്. കാനന പാതയിലൂടെ പോകുന്ന സ്കൂൾ വാഹനവും കാർട്ടൂൺ തീവണ്ടിയും സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളാണ് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ള ആകർഷണം. വിദ്യാലയ കെട്ടിടത്തിന്റെ പുറത്തുള്ള കാർട്ടൂൺ കഥാ പാത്രങ്ങളാണ് കുട്ടികളെ ക്ലാസ്സിലേക്ക് ആനയിക്കുക. ആനയും, കടുവയും, ജിറാഫും മാനും മയിലുമൊക്ക ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ചുമരിൽ നിറഞ്ഞു നിൽക്കുന്നു. വിദ്യാലയത്തിന്റെ ഒരു കെട്ടിടം കഴിഞ്ഞ വർഷം അക്വെറിയമായി രൂപപ്പെടുത്തിയിരുന്നു.മത്സ്യങ്ങളും കടൽ ജീവികളും കടലിന്റെ അടിത്തട്ടിലെ വർണ്ണക്കാഴ്ചകളും കുട്ടികൾ ഏറെ ആസ്വദിച്ചിരുന്നു.സ്കൂളിലെ അധ്യാപകനായ ബിബിൻ എം ജെ യാണ് ചിത്രങ്ങൾ വരച്ചത്. കൂടെ അധ്യാപകനായ ഹരികൃഷ്ണനും സഹായത്തിനുണ്ടായിരുന്നു.അജീഷ് പാമ്പാടി , അജു,എം. ജെ ലിബിൻ, സന്തോഷ്, അജു അരയാൻപാറ, എസ്. പോൾ രാജ്, ലിബി എന്നിവരാണ് കെട്ടുവള്ളത്തിന്റെ നിർമ്മാണത്തിന് പിന്നിൽ.കോവിഡാനാന്തരം വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കുന്നതിനും വിദ്യാലയം ആകർഷകമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ രൂപ കല്പന ചെയ്തതെന്ന് പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ബോസ് എന്നിവരുടെ നേതൃത്വത്തിൽ മാനേജ്‌മെന്റും പി ടി എ യും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.....
അധ്യാപകർ
SABU PULLATTU....HEADMASTER
SEENA P DAN
ANIAMMA OOMMEN
ALEENA JOHN
SHEENA JOSEPH
SELIN RAJAN

BIBIN M J
HARIKRISHNAN
SINDHU BABU
SUMA SURESH

AMBILY S
ANITHA HARILAL
ROSAMMA JOBY
BINU PRAMOD
ക്ളബുകൾ
[[ ലഘുചിത്രം [[

[[


[[

[[



]] ]] ]] ]] ]]

സ്കൂൾ ഫോട്ടോകൾ


വഴികാട്ടി
{{#multimaps:9.4232369,76.8601369| zoom=15}}





- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38539
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ