എ .യു .പി.എസ് പയ്യനെടം

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
എ .യു .പി.എസ് പയ്യനെടം
വിലാസം
പയ്യനെടം

പയ്യനെടം
,
പള്ളിക്കുന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04924 231962
ഇമെയിൽaupspayyanadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21896 (സമേതം)
യുഡൈസ് കോഡ്32060700209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ229
പെൺകുട്ടികൾ221
ആകെ വിദ്യാർത്ഥികൾ450
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.എ' രാധിക
പി.ടി.എ. പ്രസിഡണ്ട്നസീമ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ
അവസാനം തിരുത്തിയത്
08-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം ഗ്രാമവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുവാൻ വിദ്യാഭ്യാസ പ്രേമികളുടെ ആവശ്യാർത്ഥം അന്നത്തെ എം.എൽ.എ ആയിരുന്ന കെ.കെ.എസ് തങ്ങൾ ആണ് ഇതിനുവേണ്ടി പ്രയത്നിച്ചത് . അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി . എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താല്പര്യാർത്ഥം 1976 ജൂൺ 1 ന് ഈ സ്ഥാപനം നിലവിൽ വന്നു . ഇതിനാവശ്യമായ സ്ഥാപന സൗകര്യങ്ങളൊരുക്കി തന്നത് മുൻ മാനേജർ ശ്രീ . കുത്തനിയിൽ മമ്മുക്കുട്ടി ഹാജിയാണ് . ആറ് ക്ലാസ്മറികളടങ്ങിയ മുൻവശത്തെ പ്രധാന കെട്ടിടത്തിൽ നാലു ഡിവിഷനുകളിലായി 156 കുട്ടികളും 7 അദ്ധ്യാപകരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത് . 2004 - ൽ ഈ സ്ഥാപനത്തിന്റെ കൈവശാവകാശം ശ്രീ . പടിഞ്ഞാറേപള്ള മൊയ്തുക്കുട്ടിയിൽ നിക്ഷിപ്തമായി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഒരേക്കർ തരിശുനിലത്തിൽ കുട്ടികൾവിളയിച്ചത് 1155 കിലോ ജൈവ നെല്ല്
    ജൈവ നെല്ല്
    സ്കൂളിനു സമീപത്തെ ഒരേക്കർ തരിശുനിലത്തിൽ 1155 കിലോ ജൈവ നെല്ല് വിളയിച്ചു. പ്രദേശത്തെ രണ്ടു മുതിർന്ന കർഷകരുടെ നിർദേശപ്രകാരം കുട്ടികൾ കൃഷിപ്പണികൾ ചെയ്തു. ട്രാക്ടർ വിളിച്ച് നിലം ഒരുക്കിയത് ഒഴിച്ചാൽ മറ്റെല്ലാ പ്രവർത്തനങ്ങളും സ്വന്തമായി ചെയ്തു. വിളയിച്ച നെല്ലിൽ കുറച്ച് ഉപയോഗിച്ച് aups payyanadam ബ്രാൻഡ് അവിൽ വിപണിയിലിറക്കി. ബാക്കി നെല്ല് വിറ്റുകിട്ടിയ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചു. വിദ്യാർഥികളുടെ വീട്ടിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ കുട്ടിക്കർഷകർക്ക് അവാർഡ്, ഉദ്യാനപാലകൻ അവാർഡ്, സ്കൂളിൽ ജൈവ പച്ചക്കറി കൃഷി, നാട്ടിലെ ആവശ്യക്കാർക്ക് വിത്ത് എത്തിച്ചു നൽകുന്ന വിത്ത് വണ്ടി, എള്ള്, ചാമ കൃഷി മുതലയായവയും നടപ്പാക്കി.
  • ഡിജിറ്റൽ ജൈവ വൈവിധ്യ പാർക്ക്
    വൈവിധ്യ പാർക്ക്
    ഡിജിറ്റൽ ജൈവ വൈവിധ്യ പാർക്ക് ശലഭോദ്യാനം, നക്ഷത്രവനം, രാശി വനം, ഔഷധോദ്യാനം, ദശപുഷ്പങ്ങൾ, താമരക്കുളം, റോസ് ഗാർഡൻ, പായൽ പന്തുകൾ , സെൻ പൂന്തോട്ടം എന്നിവ ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക് സ്കൂൾ വളപ്പിൽ ഒരുക്കി. എല്ലാ ചെടികളിലും ക്യുആർ കോഡ് സഹിതം നെയിം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മൊബൈലിൽ സ്കാൻ ചെയ്ത് ആ ചെടിയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം. ഈ പാർക്കിനോടനുബന്ധിച്ച് 5 സെന്റ് സ്ഥലം പ്രകൃതിദത്ത കാടായി സംരക്ഷിക്കുന്നു. തെരുവുനായ്ക്കൾ അടക്കമുള്ള മറ്റു ജീവജാലങ്ങൾ ഇവിടെ എത്തുന്നു. വിദ്യാർഥികൾ അവയ്ക്കു സംരക്ഷണം നൽകുന്നു.
  • പ്രകൃതി സംരക്ഷണം: ക്യാംപ് മുതൽ കാവ് വരെ സ്കൂളിൽ രണ്ടു ദിവസം നീണ്ട പഠന ക്യാംപ് ഒരുക്കി. ഇതിന്റെ തുടർച്ചയായി പുഴയിൽ മണ്ണിടിച്ചിൽ തടയുന്നതിന് മുള നട്ടു. നാട്ടിലെ കാവ് സംരക്ഷണ ചുമതല ഏറ്റെടുത്തു. എന്റെ വീട്ടിൽ എന്റെ മരം എന്ന പേരിൽ 3500 വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂടാതെ ഒരു വാഹനത്തിന് ഒരു മരം എന്ന പേരിൽ വാഹനം സ്വന്തമായി ഉള്ളവർക്കെല്ലാം ഒരോ വൃക്ഷത്തൈ നൽകി, ഇതു വീട്ടുവളപ്പിൽ നട്ടുവളർത്താൻ അഭ്യർഥിച്ചു.
  • കാർബൺ ന്യൂട്രൽ വിദ്യാലയം– ക്യാംപെയ്ൻ വിവര ശേഖരണത്തിന് സർവേ നടത്തി. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിദ്യാലയത്തിലും വീട്ടിലും എനർജി മാനേജർമാരെ നിയമിച്ചു. എൽഇ‍‍ഡി ബൾബ് നിർമാണം പഠിച്ചു, അമ്മമാർക്ക് പരിശീലനം നൽകി. സ്കൂളിൽ എല്ലാ ദിവസവും ഒരു മണിക്കൂർ പൂർണമായും വൈദ്യുതി ഓഫാക്കി സീറോ അവർ ആചരിച്ചു. വീട്ടിൽ എല്ലാ വിദ്യാർഥികളും ഒരു മണിക്കൂർ വൈദ്യുതി ഓഫാക്കി ലവ് അവർ ആചരിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നവർക്ക് ആദരവുമായി എനർജി കിങ് ആൻഡ് ക്യൂൻ മത്സരം. പൊതുഗതാഗതം, സൈക്കിൾ ഉപയോഗം മുതലായവ പ്രോത്സാഹിപ്പിക്കുന്നു. ഓക്സിജൻ പ്ലാന്റുകൾ വീട്ടിലും സ്കൂളിലും നട്ടുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്നു.
  • അമ്മയ്ക്കൊരുമ്മ മാതാപിതാക്കളുമായി കൂടുതൽ അടുപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. എല്ലാ ദിവസവും രാവിലെ അമ്മയ്ക്ക് മുത്തം നൽകുന്നതാണു പദ്ധതി. മുത്തച്ഛനും മുത്തശ്ശിയും ഉള്ളവർ അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ശ്രദ്ധിക്കുന്നു. ഇതിന്റെ തുടർച്ചയായി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
  • ജലസംരക്ഷണ പ്രവർത്തനം കിണർ റീചാർജിങ് നടത്തി. സ്കൂളിൽ വിദ്യാർഥികൾ കൈ കഴുകാൻ ഉപയോഗിക്കുന്ന വെള്ളം ശുചീകരിച്ച് കിണറിലേക്ക് തിരികെ എത്തിക്കാൻ സംവിധാനമൊരുക്കി. അഞ്ഞൂറോളം മഴക്കുഴി നിർമിച്ചു. പ്രദേശത്ത് പുഴയിൽ തടയണ നിർമിക്കാൻ നാട്ടുകാരെ സഹായിച്ചു. തണ്ണീർത്തട സംരക്ഷണ ബോധവൽക്കരണ റാലി നടത്തി.
  • ചിരട്ടഗ്ലാസ് മുതൽ ചെട്ട പേപ്പർ വരെ സ്വന്തമായി നിർമിക്കുന്നു– ലക്ഷ്യം സീറോ പ്ലാസ്റ്റിക് വാഴയുടെ തണ്ട് മിക്സിയിൽ അരച്ചെടുത്ത് ചട്ട പേപ്പർ നിർമിച്ചു. കൊതുകിനെ തുരത്താൻ തുളസി ഉപയോഗിച്ചുള്ള ചന്ദനത്തിരി, ചിരട്ട ഗ്ലാസ്, മുളകൊണ്ട് ബാസ്കറ്റ്, സോപ്പ്, തുണി പൗച്ച്, തുണി സഞ്ചി മുതലയാവ വിദ്യാർഥികൾ സ്വന്തമായി നിർമിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം സ്കൂളിൽ പൂർണമായി ഒഴിവാക്കി. വിത്ത് പേന സ്വന്തമായി നിർമിച്ച് ഉപയോഗിക്കുന്നു. നാട്ടിലും പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം നടത്തുന്നു. ചെടി നടാൻ ഗ്രോബാഗിനു പകരം മുളംതണ്ട് ഉപയോഗിക്കുന്നു.
  • മാലിന്യം വീതിച്ചെടുത്ത് വീട്ടിലേക്ക് സ്കൂളിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ക്ലാസ് റൂമിലെ മാലിന്യം വീതിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഏറ്റവും കുറവ് മാലിന്യം മാത്രം ഉള്ള ക്ലാസിന് പ്രത്യേക സമ്മാനം നൽകുന്നു.
  • എക്കോ ഗൺ, മുറികൂട്ടി ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വന്യജീവി ശല്യത്തിനു പരിഹാരം കാണാൻ എക്കോ ഗൺ നിർമിച്ചു. കാത്സ്യം കാർബൈഡാണ് ശബ്ദമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. മുറിവിന് പ്രകൃതി ദത്ത ഔഷധവും ഇങ്ങനെ കണ്ടെത്തി. മുറികൂട്ടി എന്ന ചെടിയാണ് ഇതിന്റെ പ്രധാന കൂട്ട്.
  • ലഹരി വേണ്ട, നന്മ വേണം ലഹരിക്കെതിരെ ഒപ്പനയിലൂടെ ബോധവൽക്കരണം നടത്തി. നന്മപ്രവർത്തനങ്ങളോടാണ് ലഹരി വേണ്ടത് എന്ന സന്ദേശവുമായി ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കി. ഒരു വീട്ടുകാരുടെ സംരക്ഷണം വിദ്യാർഥികൾ ഏറ്റെടുത്തിട്ടുണ്ട്. വയോജന മന്ദിരത്തിൽ ഭക്ഷണം വിതരണം, സ്നേഹനാഴി തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പാക്കുന്നു.

മാനേജ്മെന്റ്

മുൻ മാനേജർ ശ്രീ . കുത്തനിയിൽ മമ്മുക്കുട്ടി ഹാജി

ശ്രീ . പടിഞ്ഞാറേപള്ള മൊയ്തുക്കുട്ടി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയ്യതി
1 പികെ പൊന്നമ്മ 01.06.1976
2 വി മുഹമ്മദാലി
3 വി രക്ത്നകുമാരി
4 കെ എ രാധിക 01.04.2014


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ_.യു_.പി.എസ്_പയ്യനെടം&oldid=1624155" എന്ന താളിൽനിന്ന് ശേഖരിച്ചത്