ഇടമുളയ്കൽ എം.എസ്.സി.എൽ.പി.എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടമുളയ്കൽ എം.എസ്.സി.എൽ.പി.എസ്. | |
---|---|
വിലാസം | |
പാലമുക്ക് . അഞ്ചൽ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1932 - - |
വിവരങ്ങൾ | |
ഫോൺ | 0475 2276063 |
ഇമെയിൽ | 40330anchal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40330 (സമേതം) |
യുഡൈസ് കോഡ് | 32130100313 |
വിക്കിഡാറ്റ | Q105813868 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി.ജി |
പി.ടി.എ. പ്രസിഡണ്ട് | ശ്യം. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനു രാജീവ് |
അവസാനം തിരുത്തിയത് | |
07-02-2022 | 40330wiki |
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പാലമുക്ക് സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
കഴിഞ്ഞ 90 വർഷമായി ഇടമുളക്കൽ പാലമുക്ക് പ്രദേശത്തു വളരെ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. 1932 ൽ ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തിന് സമീപം മാമ്പഴകോണത്തു കെ .വർഗീസ് അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ മാനേജരായും കെ.ജോൺ കുട്ടി സാർ ഹെഡ്മാസ്റ്ററായും ഈ സ്കൂൾ ആരംഭിച്ചു. 1 ,2 ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1935 ൽ കാരായിക്കോണം പുത്തൻപുരയിൽ മാധവൻ അവറുകൾ സ്കൂളിനുവേണ്ടി തന്ന സ്ഥലത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു.
സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തികൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ മലങ്കര കത്തോലിക്കാ സഭയുമായി ആലോചിച്ചു 1942 ൽ സഭ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഈ പ്രദേശവാസികൾക്ക് വിദ്യാഭ്യാസ പരമായി ഉയർച്ച ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്.അക്കാലത്തു സ്കൂളിൽ പഠിക്കാനെത്തിയ കുട്ടികൾ ഏറെയും സാമ്പത്തികമായി പിന്നോക്കമായിരുന്നു.ഇന്നത്തെ സമൂഹത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ അവസ്ഥ മെച്ചപ്പെട്ടു എങ്കിലും ഇന്നും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ മാത്രമേ പഠിക്കാനെത്തുന്നുള്ളൂ
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ കാലാനുസൃതമായ മാറ്റം ഉണ്ടാകുവാൻ കഴിഞ്ഞിട്ടില്ല.എന്നാൽ പൂർവ്വ വിദ്യാര്ഥികൾ പലരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
ഈ സ്കൂളിൽ നിന്നും ഉപരി പഠനത്തിനായി അഞ്ചാം ക്ലാസ് പ്രേവശനം നേടുന്ന കുട്ടികളെ കുറിച്ച് മറ്റു സ്കൂളിൽ നിന്നും നല്ല അഭിപ്രായം ഉണ്ടാകുന്നത് ഈ സ്കൂളിന്റെ അക്കാദമിക നേട്ടമായി കണക്കാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രീ ജോൺകുട്ടി |
2 | ശ്രീ കെ.യോഹന്നാൻ |
3 | ശ്രീമതി . വി.എസ്.സാറാമ്മ |
4 | ശ്രീ .സി.ജി.കുര്യൻ |
5 | ശ്രീമതി .ചിന്നമ്മ |
6 | ശ്രീ പി.എം ജോൺകുട്ടി |
7 | ശ്രീ പി ഒ ജോർജ് |
8 | പി.എം അലക്സാണ്ടർ |
9 | ശ്രീ ജോൺ എബ്രഹാം |
10 | ശ്രീ സജി .ജി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി
* ...പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15കിലോമീറ്റർ) * ...കൊല്ലം തീരദേശപാതയിലെ കൊല്ലം ബസ്റ്റാന്റിൽ നിന്നും 25കിലോമീറ്റർ *സ്റ്റേറ്റ് ഹൈവെയിൽ സ്റ്റേറ്റ് ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 8.935819, 76.893122 | width=700px | zoom=16 }}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40330
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ