എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി എസ്എൻഡിപി എൽപി സ്കൂൾ എന്ന പേരിൽ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .

എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ
വിലാസം
കൊച്ചുകോയിക്കൽ

എസ് എൻ യു പി എസ് കൊച്ചുകോയിക്കൽ
,
കൊച്ചുകോയിക്കൽ പി.ഒ.
,
689667
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04735 259022
ഇമെയിൽsnups259022@gmail.com
കോഡുകൾ
സ്കൂൾ കോഡ്38650 (സമേതം)
യുഡൈസ് കോഡ്32120802405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്രജിത സതികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ അരുൺ
അവസാനം തിരുത്തിയത്
02-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം മറികടക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി .രാമസ്വാമി അയ്യർ കൃഷി ചെയ്യുന്നതിനുവേണ്ടി അനുവദിച്ചു നൽകിയ വനപ്രദേശം കക്കാട് വാലി പ്രൊഡക്ഷൻ ഏറിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ക്രമേണ കർഷകർ ഈ സ്ഥലത്ത് വാസമുറപ്പിച്ചു . കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി എസ്എൻഡിപി എൽപി സ്കൂൾ എന്ന പേരിൽ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .കൂടുതലറിയാം വേലായുധൻ തടത്തിൽ കിഴക്കേതിൽ, കൃഷ്ണൻ കുളത്തുങ്കൽ എന്നിവർ വിദ്യാലയം സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നൽകി . തടത്തിൽ കിഴക്കേതിൽ വേലായുധൻ ,കൃഷ്ണൻ കുളത്തുങ്കൽ, കൊച്ചുചെറുക്കൻ ചരിവുപറമ്പിൽ, ചമ്പോൺ നാരായണൻ നായർ, കുഞ്ഞുപിള്ള രാഘവൻ, കൊടിഞ്ഞിയിൽ ജോർജ് ,കാരക്കാട് ശ്രീധരൻ ,തടത്തിൽ കേശവൻ തുടങ്ങി നല്ലവരായ കർഷകരുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ചു നൽകി. തലച്ചിറ ആലക്കൽ ശ്രീ. നാരായണൻ വക്കിലായിരുന്നു ആദ്യ സ്കൂൾ മാനേജർ .1964 -65 വർഷത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു എസ്. എൻ. യു .പി .സ്കൂൾ കൊച്ചുകോയിക്കൽ എന്ന് നാമകരണം നടത്തി .തുടർന്ന് മാനേജരുടെ ഭാര്യ ശ്രീമതി ജാനകി ആയിരുന്നു സ്കൂൾ മാനേജർ. മാനേജരുടെ മരണശേഷം പുത്രൻ അഡ്വക്കേറ്റ് എൻ. ദേവരാജൻ സ്കൂൾ മാനേജരായി ചുമതലയേറ്റു.ശേഷം 2015 സെപ്റ്റംബർ പതിനഞ്ചാം തീയതി വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയും ,ശ്രീ.വി.സി.പ്രവീൺ വാഴൂർ, വലപ്പാട്,തൃശ്ശൂർ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കറിൽ കുറയാത്ത വസ്തു വിദ്യാലയത്തിന് സ്വന്തമായുണ്ട് .തറ കോൺക്രീറ്റ് ചെയ്തതും മേൽക്കൂര ഓട് മേഞ്ഞതും ആയ നാലു കെട്ടിടങ്ങളുണ്ട്. ഓഫീസ് റൂം,സ്റ്റാഫ് റും എന്നിവ പ്രത്യേകമായിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരകൾ ,കക്കൂസ് എന്നിവയുണ്ട് .കുടിവെള്ളത്തിനായി മഴവെള്ളസംഭരണി ,കുഴൽ കിണർ എന്നിവ ഉണ്ടെങ്കിലും ഉപയോഗപ്രദം അല്ല .കളിസ്ഥലമുണ്ട് .വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് .ചുറ്റുമതിൽ ഇല്ല. പഠനോപകരണ ലഭ്യത പരിമിതമാണ്. പ്രവർത്തനക്ഷമമായ മൂന്നു ലാപ്ടോപ്പുകൾ ,രണ്ട് പ്രൊജക്ടറുകൾ എന്നിവയുണ്ട് .ലൈബ്രറിയിൽ പഠനസംബന്ധിയായ പുസ്തകങ്ങളുണ്ട് .ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും ഓഫീസ് റൂമിലും അത്യാവശ്യ ഫർണിച്ചറുകൾ ഉണ്ട്. പഠനോപകരണങ്ങൾ ഇനിയും ആവശ്യമുണ്ട് .ലബോറട്ടറി സൗകര്യം പരിമിതമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ .കെ. വിശ്വനാഥൻ

(4 . 6 . 1955 മുതൽ 31. 3 .1991 വരെ )

• പി .കെ. പുരുഷോത്തമൻ (1 .4.1991 മുതൽ 31 .3. 1992 വരെ )

• കുഞ്ഞമ്മ മാത്യു (1 .4. 1992 മുതൽ 31. 3 .1993 വരെ )

• കെ .കെ .ലീലാമ്മ ( 1 .4 .1993 മുതൽ

31. 5 .1997 വരെ )

• ടി .എൻ. ചന്ദ്രശേഖരപിള്ള

(1. 6 .1997 മുതൽ 31 .3 .2002 വരെ )

• ബി .പ്രസന്നകുമാരി (1.4 .2002 മുതൽ 31.5.2018 )

മികവുകൾ

.വിജ്ഞാന ചെപ്പ്

എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് (പൊതുവിജ്ഞാനം,ഗണിതം, ഭാഷ,സയൻസ്,..)

. സർഗ്ഗവേള

കഥ, കവിത, പ്രസംഗം ,ചിത്രരചന ജീവചരിത്രക്കുറിപ്പ് തുടങ്ങിയവ തയ്യാറാക്കി അവതരണം.

കുട്ടികളുടെ സർഗ്ഗ ശേഷിയെ വികസിപ്പിക്കൽ.

.വായനാ വസന്തം

ഇംഗ്ലീഷ്, മലയാളം വായനാ സാമഗ്രികൾ,ലൈബ്രറി പുസ്തകങ്ങൾ

തുടങ്ങിയവയിലൂടെ വായനശേഷി വികസിപ്പിക്കൽ,സർഗ്ഗശേഷി  വികസിപ്പിക്കൽ.

.ജൈവവൈവിധ്യ ഉദ്യാനം.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

.അൻസു പി എബ്രഹാം - എച്ച് .എം.

• ആശ . ഡി - യു.പി.എസ് .എ

• ജയ. കെ .ജോർജ് - എൽ. പി .എസ് .എ

• ലേഖ. ഡി - എൽ. പി .എസ് .എ

• സെലീന .റ്റി. എസ് - ഹിന്ദി

• മനോജ്. സി. എസ് - സംസ്കൃതം


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. • വി.വി. വർഗീസ് - (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് )

• ഫാദർ വർഗീസ് കൈന്തോൺ

• സ്വാമി മന്ത്ര ചൈതന്യ - (ശിവഗിരി മഠം )

• ജോബി റ്റി.ഈശോ-

(സീതത്തോട്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )

വഴികാട്ടി

പത്തനംതിട്ടയിൽ നിന്ന് വടശ്ശേരിക്കര ,ചിറ്റാർ സീതത്തോട് വഴി കൊച്ചുകോയിക്കൽ. അവിടെനിന്ന് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള വഴിയിൽ 2 കിലോമീറ്റർ ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു . {{#multimaps:9.3282420,76.9806430|zoom=10}} |} |}