എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ/സൗകര്യങ്ങൾ
രണ്ടേക്കറിൽ കുറയാത്ത വസ്തു വിദ്യാലയത്തിന് സ്വന്തമായുണ്ട് .തറ കോൺക്രീറ്റ് ചെയ്തതും മേൽക്കൂര ഓട് മേഞ്ഞതും ആയ നാലു കെട്ടിടങ്ങളുണ്ട്. ഓഫീസ് റൂം,സ്റ്റാഫ് റും എന്നിവ പ്രത്യേകമായിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരകൾ ,കക്കൂസ് എന്നിവയുണ്ട് .കുടിവെള്ളത്തിനായി മഴവെള്ളസംഭരണി ,കുഴൽ കിണർ എന്നിവ ഉണ്ടെങ്കിലും ഉപയോഗപ്രദം അല്ല .കളിസ്ഥലമുണ്ട് .വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് .ചുറ്റുമതിൽ ഇല്ല. പഠനോപകരണ ലഭ്യത പരിമിതമാണ്. പ്രവർത്തനക്ഷമമായ മൂന്നു ലാപ്ടോപ്പുകൾ ,രണ്ട് പ്രൊജക്ടറുകൾ എന്നിവയുണ്ട് .ലൈബ്രറിയിൽ പഠനസംബന്ധിയായ പുസ്തകങ്ങളുണ്ട് .ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും ഓഫീസ് റൂമിലും അത്യാവശ്യ ഫർണിച്ചറുകൾ ഉണ്ട്. പഠനോപകരണങ്ങൾ ഇനിയും ആവശ്യമുണ്ട് .ലബോറട്ടറി സൗകര്യം പരിമിതമാണ്.