പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ കാരംവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി.എൽ.പി.എസ്.കാരംവേലി.
ചരിത്രം
1087 -വർഷം ധനു മാസം 20 തീയതി തിരുവിതാംകൂർ സംസ്ഥാനത്ത് ഇലന്തൂർ പരിയാരം മുറിയിൽ കൈതക്കൽ ദാമോദരൻ മകൻ കുമാരനും പതാലിൽ വടക്കെപ്പടികയിൽ ജി വർഗീസ് മകൻ ജി വർഗീസും താന്നിമൂട്ടിൽ പ്ലം കൂട്ടത്തിൽ തൊമ്മി മകൻ ഇട്ടി ,മൈലക്കൽ കൃഷ്ണന്റെ അനന്തിരവൻ കേശവനും വടക്കേതിൽ നാരായണന്റെ അനന്തിരവൻ കേശവനും വെട്ടിപ്പുറം പുളിനിൽക്കുന്നതിൽ നാരായന്റെ അനന്തിരവൻ കൃഷ്ണനും ഇലന്തൂർ പരിയാരം മുറിയിൽ കരിമ്പിനേക്കൽ ഇറ്റിയന്റെ അനന്തിരവൻ കൊച്ചു കുഞ്ഞും നടുവത് ചരിവ് പറമ്പിൽ കൊച്ചുമ്മൻ മകൻ മത്തായിയും ഊട്ടു പാറ കുഴിപറമ്പിൽ തൊമ്മൻ മകൻ മത്തായിയും നെല്ലിക്കര പടിഞ്ഞാറേ മുറിയിൽ അയപ്പ് മകൻ മാത്തുണ്ണിയും വേങ്ങോലിക്കൽ ശങ്കരന്റെ അനന്തിരവൻ നാരായണനും പാണോത്തറയിൽ നാരായണന്റെ അനന്തിരവൻ ശങ്കരനും എരുത്തിലി നിൽക്കുന്നതിൽ ശങ്കരന്റെ അനന്തിരവൻ കേശവനും പ്‌ളംകൂട്ടത്തിൽ കോശി മകൻ ഇട്ടിവീരായും കൂടി എഴുതി നൽകിയ സ്ഥലത്താണ് ജി.എൽ.പി,എസ് കാരംവേലി സ്ഥിതി ചെയ്യുന്നത്. നന്നങ്ങാടികൾ ഉണ്ടായിരുന്ന സമയത്തെ താമസക്കാർ ജീവിച്ചിരുന്ന സ്ഥലം ആയിരുന്നു കാരംവേലി.ആദിവാസികളുടെ കേന്ദ്രം ആയിരുന്ന കാരംവേലിയിൽ ഭ്രഷ്ട് കല്പിച്ച രണ്ടു ബ്രാഹ്മണ സ്ത്രീകൾ വന്നു താമസിക്കുകയും പിന്നീട് കുടിയേറ്റത്തിലൂടെ ആധുനിക കാരംവേലി രൂപം കൊള്ളുകയും ചെയ്തു.കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖൻ ആയിരുന്ന സി കേശവൻ തുണിക്കച്ചവടത്തിനായി മയ്യനാട് നിന്നും സ്കൂളിന് അടുത്തെത്തി താമസിക്കുകയും ചെയ്തു.സ്വാതന്ത്ര്യത്തിനു ശേഷം ആചാര്യ വിനോബാഭാവെ ഭൂദാന പ്രസ്ഥാനവുമായി കാരംവേലി വഴി പോയപ്പോൾ ഇവിടുത്തെ ജനങ്ങൾ വളരെ സ്വീകാരം നൽകി.കഥാപ്രസംഗത്തിന്റെ ഉപജ്ഞാതാവായ എരുത്തിലിൽ കിഴക്കേതിൽ സത്യദേവന്റെ കര്മഭൂമിയാണ് കാരംവേലി.അദ്ദേഹത്തിന്റെ പിൻഗാമിയായ
കെ.എസ്.ഭാഗവതർ കാരംവേലിയെ ധന്യമാക്കി.ആയുർവേദ മേഖലയിലും നര്മചികിത്സയിലും പേരുകേട്ട പ്രശസ്തരായ ഒട്ടനവധി വൈദ്യന്മാരുടെജന്മഭൂമിയാണ് കാരംവേലി.1954 ൽ കാരംവേലിയിൽ പോസ്റ്റോഫീസ് വന്നപ്പോൾ ഒരു വീടിന്റെ പേര് ആയിരുന്ന നെല്ലിക്കാല സ്ഥലപ്പേരായി മാറി. 1911 ൽ ജി എൽ പി എസ് പ്രവർത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ - 12
സ്മാർട് റൂം - 1
ലാപ്ടോപ് - 12
പ്രൊജക്ടർ - 2
കളിസ്ഥലം
പാചകപ്പുര
കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഫിൽറ്റർ ചെയ്ത ശുദ്ധമായ വെളളം
മൈക്ക്സെറ്റ് ഉണ്ട്.
എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
2004-2005 കാലഘട്ടത്തിൽ SSA ഫണ്ടിൽ നിന്നും ഒരു ക്ലാസ് റൂമും ഒരു സ്മർട് റൂമും ലഭിച്ചു.
ബഹു.ആറന്മുള എം എൽ എ ശ്രീമതി വീണാ ജോർജ്ജ് - ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ( ഓഫീസ് റൂം - 1 ക്ലാസ് റൂം - 5 )
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
രമാദേവി റ്റി വി -ഹെഡ്മിസ്ട്രസ് ( 2005 - 2019 )
സുലത പി ( 2004 -2019 )
മികവുകൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം
സബ് ജില്ലാ ശാസ്ത്രമേള , കലാമേള , പ്രവർത്തിപരിചയമേള ഓവർ ഓൾ
സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം
എൽ എസ് എസ് പരീക്ഷയിൽ 13 കുട്ടികൾ പങ്കെടുത്തു. 11 കുട്ടികൾ വിജയിച്ചു
മികച്ച പി.റ്റി.എ
പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം , കോഴഞ്ചേരി സബ് ജില്ലയിൽ രണ്ടാം സ്ഥാനവും
നല്ല പാഠം A+ ഗ്രേഡ്
അക്ഷരമുറ്റം ക്വിസ്സ് സബ് ജില്ലാതലം ഒന്നാം സ്ഥാനം
സബ് ജില്ലാ കലാമേള മികച്ച പ്രകടനം
മികച്ച അധ്യാപനം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം02. റിപ്പബ്ലിക് ദിനം03. പരിസ്ഥിതി ദിനം04. വായനാ ദിനം05. ചാന്ദ്ര ദിനം06. ഗാന്ധിജയന്തി07. അധ്യാപകദിനം08. ശിശുദിനം
01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ് ) ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..