തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കേച്ചേരിക്കടുത്ത് 39 വർഷമായി പ്രവർത്തിക്കുന്ന അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂൾ.
ചരിത്രം
1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർഷത്തിൽ ഈ സ്കുളിലെ ആദ്യ എസ്.എസ്. എൽ.സി ബാച്ച് പരീക്ഷ എഴുതി. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി ആണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. 2012 -2013 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.
scool ass # embly
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ കെട്ടിടത്തിൽ 36 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും സ്മാർട്ട് ക്ലാസ്സ്റൂമുകളും വിശാലമായ ലൈബ്രറിയും ഉണ്ട് . 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും വിദ്യാലയത്തിനുണ്ട്.
ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ .സിസ്റ്റർ റീത്ത പോൾ സുപ്പീരിയർ ജനറൽ ആയും റെവ. സിസ്റ്റർ മിരിയം പ്രൊവിൻഷ്യൽ ആയും പ്രവർത്തിക്കുന്നു. 2018 മുതൽ സ്കൂൾ പ്രിൻസിപ്പാൾ റെവ.സിസ്റ്റർ ഷാൻ്റി ജോസഫ് ആണ് .