എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38523 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി
വിലാസം
നാറാണംമൂഴി

നാറാണംമൂഴി പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽmtlpsnaranammoozhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്38523 (സമേതം)
യുഡൈസ് കോഡ്32120800402
വിക്കിഡാറ്റQ87598439
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസ്മ്മ സി ഡി
പി.ടി.എ. പ്രസിഡണ്ട്ജോയി പി ജെ
എം.പി.ടി.എ. പ്രസിഡണ്ട്ബീന തോമസ്
അവസാനം തിരുത്തിയത്
14-01-202238523


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിൽ റാന്നി ഉപജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 103.

1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാലം മുതൽ ഇന്നു വരെ നാറാണംമൂഴി ഗ്രാമത്തിന്റെ സംസ്കാരത്തിലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും അടിസ്ഥാനശിലയായി നിലകൊള്ളുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി.

കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു 1918 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1928 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1929 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു. തുടർന്ന് 2000 ൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്രേസമ്മ സി. ഡി. യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടു കൂടെ ഓഫീസ്  കെട്ടിടം പുതുക്കിപ്പണിയുകയും അതോടൊപ്പം ശുചിമുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ നിർമിക്കുകയും ചെയ്തു. തുടർ വർഷങ്ങളിൽ സ്കൂൾ വരാന്തയും മുറ്റവും അലൂമിനിയം ഷീറ്റ് ഇട്ട് ഭംഗിയാക്കുകയും നെറ്റ് ഇട്ട് സുരക്ഷിതമാക്കുകയും ചെയ്തു.

ശാസ്ത്ര കലാ കായിക  മേളകളിൽ വർഷങ്ങളായി ജേതാക്കളാകുകയും ധാരാളം കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി പ്രാപ്തരാക്കുകയും ചെയ്യുന്ന ഈ സ്കൂളിൽ നാല്‌ ക്ലാസ്സുകളിലായി നൂറിലധികം കുട്ടികൾ പഠിക്കുന്നു.

മാനേജ്‌മന്റ് 

എം. ടി. & ഇ. എ. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂൾ ആണിത്. ശ്രീമതി. ലാലിക്കുട്ടി പി. മാനേജർ ആയി പ്രവർത്തിക്കുന്നു. റവ. എ. ഏബ്രഹാം സ്കൂൾ ലോക്കൽ മാനേജർ ആയും ശ്രീമതി .ഗ്രേസമ്മ സി.ഡി. പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും  നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , ഉച്ചഭക്ഷണം തയ്യാറാക്കുവാൻ ഉള്ള പാചകപ്പുര , സ്റ്റോർ റൂം, ശുചിമുറികൾ എന്നിവ ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി കൈറ്റിൽ നിന്ന് ലഭിച്ച 5 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളുമടങ്ങിയ  സംവിധാനം ഇവിടെയുണ്ട്.

ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കൃത്യമായ മാലിന്യ സംസ്കരണം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.

കുടിവെള്ള ആവശ്യങ്ങൾക്കായി ലിവിങ് വാട്ടർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹകരണത്തോടു കൂടെ നിർമിച്ച കുഴൽ കിണർ ഉണ്ട്. ഇപ്പോൾ  സ്കൂളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കുവാനുള്ള നടപടികൾ നാറാണംമൂഴി പഞ്ചായത്തു ഏറ്റെടുത്തു ആരംഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിജ്ഞാന കുസുമം
  • മലയാളത്തിളക്കം
  • ബാലസമാജം
  • Hello English
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിതം മധുരം
  • അക്ഷരദീപം
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മികവുകൾ

  • സബ് ജില്ലാ തല ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി 13 തവണ ഒന്നാം സ്ഥാനം.
  • സബ് ജില്ലാ തല ശാസ്ത്ര  മേളയിൽ തുടർച്ചയായി 8 തവണ ഒന്നാം സ്ഥാനം.
  • സബ് ജില്ലാ തല കലാമേളയിൽ തുടർച്ചയായി 2 തവണ ഒന്നാം സ്ഥാനം.
  • സബ് ജില്ലാ തല ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ-കലാ മേളയിൽ 2018 വരെ ഓവറോൾ കിരീടം.
  • ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന maths talent search scholarship examination ൽ സംസ്ഥാനതല വിജയം.
  • ബാലകലോത്സവം, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ എന്നിവയിൽ മികവാർന്ന വിജയം.

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}