സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല തിരുവല്ലപി.ഒ, , തിരുവല്ല 689101 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1848 |
വിവരങ്ങൾ | |
ഫോൺ | 0469 2630110 |
ഇമെയിൽ | cmshsc @ gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ്,മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനി മറിയം ജോൺ |
അവസാനം തിരുത്തിയത് | |
10-01-2022 | 37047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . റവ ഹോക്സ്വത്ത് എന്ന സി.എം.എസ്. മിഷനറി 1848-ൽ സ്ഥാപിച്ച ഈ വിദ്യാലയംതിരുവല്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ ഭാഗമായ തുകലശ്ശേരി കുന്നിൻ ചരിവിലാണ് സി.എം.എസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്.നാടിനെ ആധുനിക കാലഘട്ടത്തിലേക്ക് നയിക്കുവാൻ നേതൃത്വം നൽകിയ സരസ്വതീക്ഷേത്രമായിരുന്നു സി.എം.എസ് ഹൈസ്ക്കൂൾ തിരുവല്ല.സാധാരണക്കാരന് വിദ്യ വിലക്കപ്പെട്ട കാലത്ത് ,ജാതിമതഭേദമെന്യേ ഏവർക്കും വിദ്യാഭ്യാസത്തിന് അവസരം നൽകിയ ഈ സ്ഥാപനം നിലവിൽ വന്നത് 1848 ലാണ്.സ്നേഹത്തിന്റെയും ത്യാഗത്തിൻറെയും മൂർത്തീഭാവമായിരുന്ന റവ.ജോൺഹോക്സ് വർത്ത് എന്ന സി.എം.എസ് മിഷനറിയായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. 1894 ൽ മലയാളം മിഡിൽസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം പിന്നീട് 1968 ൽ ഹൈസ്ക്കൂളായി അംഗീകരിക്കപ്പെട്ടു.അന്നത്തെ നിയമസഭാംഗമായിരുന്ന ശ്രീ.ഇ.ജോൺ ജേക്കബിന്റെയും റവ.പി.എം.ജോർജ്ജ്, റവ.സി.ഐ. ഏബ്രഹാം എന്നീ ഇടവകവികാരിമാരുടെയും സഭാംഗങ്ങളുടെയും ശക്തമായ പരിശ്രമം ഇതിനുപിന്നിൽ ഉണ്ടായിരുന്നു. ആദരണീയരായ മാളിയേക്കൽ റാഹുർ മാത്തൻ ,വില്യട്ടത്ത് പരമേശ്വരൻ, ഇട്ട്യേര ഈപ്പൻ,മുല്ലമംഗലത്ത് ചാക്കോ ആശാൻ, മാളിയേക്കൽ കുര്യൻ ആശാൻ, കവിയൂർ അമ്പാട്ട് എം.പി.ഫിലിപ്പ്,ചേനത്ര സി.കെ കോശി ആശാൻ എന്നിവർ ഈ സ്ഥാപനത്തിലെ പ്രഗത്ഭരായ ആദ്യകാല അദ്ധ്യാപകരായിരുന്നു. ആദരണീയരായ കണ്ടത്തിൽ വർഗീസ് ഈപ്പൻ, മലയാളമനോരമ സ്ഥാപകനും പത്രാധിപരുമായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിള,കോവൂർ ഐപ്പ് മജിസ്ട്രേറ്റ് ,കോവൂർ തോമാ കത്തനാർ, റാവുസാഹിബ് ജി.സഖറിയ, രാജമന്ത്രപ്രവീണ കെ.മാത്തൻ തുടങ്ങിയവർ ഈ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥിപരമ്പരകളിൽ പെടുന്നവരാണ്. ഇടക്കാലത്ത് ഇതിന്റെ പ്രഭാവത്തിന് അല്പം മങ്ങലുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്
ഭൗതികസൗകര്യങ്ങൾ
==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും സയൻസ് ലാബും വായന മുറിയുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്.5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ നൂറിൽപ്പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഡോ.സാബു കെ.ചെറിയാൻ ലോക്കൽ മാനേജരായും ശ്രീ.ടി ജെ. മാത്യു IAS കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. റവ.എം.കെ മാത്യു 1968 ശ്രീമതി. സാറാമ്മ ഇട്ടിയവിര 1970 ശ്രീ. പി.എ. ജോർജ്ജ് 1974 ശ്രീ. സി.ഐ.തോമസ് 1976 ശ്രീമതി.സോഫി മേരി വർക്കി 1981 ശ്രീ.പി.വി.വർഗീസ് 1986 ശ്രീ.സി.ജെ ദാസ് 1988 ശ്രീ.എം.കെ കോശി 1989 ശ്രീമതി. അന്നമ്മ വർഗീസ് 1990 ശ്രീമതി. അന്നമ്മ ജോൺ 1993 ശ്രീ.സാമുവൽ ഡേവിഡ് 1994 ശ്രീമതി.സലീലാമ്മ ജോൺ 2000 ശ്രീ.മോൻസൺ ജി.മാത്യു 2004 ശ്രീ.ഐസക് സാമുവൽ .പി 2005 ശ്രീ.ഫിലിപ്പ് കെ.ജോസഫ് 2011 ശ്രീമതി.സാറാമ്മ വില്യം 2014 ശ്രീമതി.മിനി മറിയം ജോൺ 2016-
</gallery>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കണ്ടത്തിൽ വർഗീസ് ഈപ്പൻ മലയാളമനോരമ സ്ഥാപകനും പത്രാധിപരുമായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിള
കോവൂർ ഐപ്പ് മജിസ്ട്രേറ്റ് കോവൂർ തോമാ കത്തനാർ റാവുസാഹിബ് ജി.സഖറിയ രാജമന്ത്രപ്രവീണ കെ.മാത്തൻ
2016 school kalothsavam
ചിത്രം=37047-schl.png|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.372182, 76.576751| zoom=15}}