സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ്

2018 മുതൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. IT പഠനം വേഗത്തിലാക്കുവാനും IT മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും സബ് ജില്ലാ , ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനാർഹരാക്കുവാനും കഴിഞ്ഞിട്ടുണ്ട്. ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2018-ൽ നടന്ന സബ് ജില്ലാ ജില്ലാ ക്യാമ്പുക ളിൽ 2 കുട്ടികളെ പങ്കെടുപ്പിച്ചു. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. ഇതു കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്യം നല്കിവരുന്നു.