ജി.എൽ.പി.എ.സ്.ചേളന്നൂർ താമരശ്ശേരി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എ.സ്.ചേളന്നൂർ താമരശ്ശേരി. | |
---|---|
വിലാസം | |
ചേളന്നൂർ ചേളന്നൂർ പി.ഒ. , 673616 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 0495 2264114 |
ഇമെയിൽ | glpschelannur13@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17402 (സമേതം) |
യുഡൈസ് കോഡ് | 32040200603 |
വിക്കിഡാറ്റ | Q64550860 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേളന്നൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ എംസി |
പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിനി |
അവസാനം തിരുത്തിയത് | |
06-01-2022 | Prabnahari |
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചേളന്നൂർ താമരശ്ശേരി ഗവ: എൽ.പി.സ്കൂളിലേക്ക് ഏവർക്കും സ്വാഗതം.........
ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ അമ്പലത്തുകുളങ്ങര ബസാറിൽ നിന്ന്ഏതാണ്ട് 300മീറ്റർ പടിഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്. പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂൽതാഴം, പള്ളിത്താഴം, കുമാരസാമി പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു.
ചരിത്രം
വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഉദയം. 1931ൽ ചാലിയാടത്ത് മഠത്തിൽ എന്ന സ്ഥലത്ത് 4 ആൺകുട്ടികളും 4 പെൺകുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. സ്ഥലപരിമിതിമൂലം 1940ൽ സ്കൂൾ റോഡരികിലുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 1984ൽ ആണ് സ്വന്തമായി കെട്ടിടമുണ്ടാക്കി ഇന്നുസ്ഥിതി ചെയ്യുന്ന കോരായിക്കുന്ന് എന്ന സ്ഥലത്തേക്ക് മാറ്റിയത്. സ്കൂൾ പ്രവർത്തനത്തിന്റെ ആദ്യനാല്പതു കൊല്ലത്തോളം ഒരൊറ്റ അധ്യാപിക പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നത് ഒരു കൗതുകകരമായ വസ്തുതയാണ്. ഇപ്പോൾ ഇവിടെ ഹെഡ്മാസ്റ്ററും 3 സഹാധ്യാപകരും അറബിഭാഷാധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും 77 വിദ്യാർത്ഥികളുമുണ്ട്..
ഭൗതികസൗകരൃങ്ങൾ
പ്രശാന്തവും ശാലീനസുന്ദരവുമായ അന്തരീക്ഷത്തിൽ അത്യാവശ്യം ഭൗതികസൗകര്യങ്ങളോടുകൂടി നിലകൊള്ളുന്ന ഒരു സ്ഥാപനമാണിത്. *ശിശുസൗഹൃദാന്തരീക്ഷം *ടൈൽ ചെയ്ത, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ *കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം *ശുദ്ധമായ കുടിവെള്ളം *വൃത്തിയുള്ള ടോയ് ലെറ്റ് ഇവയെല്ലാം സ്കൂളിനു മുതൽക്കൂട്ടാണ്. എന്നിരിക്കിലും വിശാലമായൊരു കളിസ്ഥലത്തിന്റെ അഭാവം ഇവിടെയുണ്ട്. കളിസ്ഥലത്തോടൊപ്പം കമ്പ്യൂട്ടർലാബിലേയ്ക്കായി കൂടുതൽ കമ്പ്യൂട്ടറുകൾ, മികച്ച സ്മാർട്ട്ക്ലാസ്സ്റൂം ഇവ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഈ വിദ്യാലയം.
മികവുകൾ
സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നുനല്കാനും അവരിൽ നന്മയുടേയും വ്യക്തിത്വരൂപീകരണത്തിന്റേയും അടിത്തറപാകാനും ഈ വിദ്യാലയത്തിന് എന്നും കഴിയുന്നു.വൈവിധ്യമാർന്ന അനുഭവങ്ങളാൽ സമ്പുഷ്ടമായൊരു ബാല്യം ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നു.ദൈനംദിനക്ലാസ്റൂം പ്രവർത്തനങ്ങളോടൊപ്പം വിവിധദിനാചരണപ്രവർത്തനങ്ങൾ, കലാ-കായികമേളകൾ, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ, ക്വിസ്സ് മൽസരങ്ങൾ, വാർഷികാഘോഷം, മറ്റ് ആഘോഷപരിപാടികൾ തുടങ്ങി ആവോളം അനുഭവങ്ങൾ ഈ വിദ്യാലയം കുട്ടികൾക്ക് പ്രദാനം ചെയ്യുന്നു........................
എടുത്തു പറയേണ്ടുന്ന മേന്മകൾ
*ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം *മെച്ചപ്പെട്ട ഉച്ചഭക്ഷണം *പരിസ്ഥിതിസൗഹൃദ വിദ്യാലയം *കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം *പിന്നാക്കക്കാർക്ക് പ്രത്യേകപരിശീലനപരിപാടി *എൽ.എസ്.എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം *പരിമിതമായ സ്ഥലത്ത് പരമാവധി ജൈവകൃഷി
അദ്ധ്യാപകർ
- ശ്രീജ.എം.സി
- രാജശ്രീ.എം.ആർ
- പ്രബ്ന.പി
- ശുഭശ്രീ വി
- ഫൈസൽ പി
മുൻപ്രധാനാദ്ധ്യാപകർ
- സി.പി.ഗംഗാധരൻ
- ഏലിയാമ്മ എബ്രഹാം
- ശ്രീമതി
- എം.പുരുഷോത്തമൻ
- സി.എം.ഹുസൈൻ
- രാമചന്ദ്രൻ
- കെ.അബ്ദുൽകരീം
- എ.കെ.മുഹമ്മദ് ഇഖ്ബാൽ
ക്ളബ്ബുകൾ
ശാസ്ത്രക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നു. ശാസ്ത്രപരീക്ഷണങ്ങൾ, പ്രൊജക്ടുകൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ഇവിടെ അരങ്ങേറുന്നു.
ഗണിതക്ലബ്ബ്
ഗണിതകേളികൾ,പസിലുകൾ,ക്വിസ്സ് ...............
പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പ്രകൃതിയോട് ആഭിമുഖ്യംവളർത്തുന്നു. സ്കൂളിനെ പരിസ്ഥിതിസൗഹാർദ്ദ ഹരിതവിദ്യാലയമായി നിലനിർത്തുന്നു.വിവിധദിനാചരണപ്രവർത്തനങ്ങൾ സമുചിതമായി കൊണ്ടാടുന്നു.സ്കൂളിലെ ജൈവപച്ചക്കറി കൃഷിയ്ക്ക് നേതൃത്വം നല്കുന്നു.
ആരോഗ്യ-ശുചിത്വ ക്ലബ്ബ്
കുട്ടികളിൽ ആരോഗ്യ-ശുചിത്വബോധം വളർത്തുന്നു.വ്യക്തിശുചിത്വത്തിന്റേയും പരിസരശുചിത്വത്തിന്റേയും പ്രാധാന്യം തിരിച്ചറിയുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിവിധപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
ഭാഷാക്ലബ്ബ്
മലയാളം-ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
നാടൻ പാട്ടുകൾ,ചൊല്ലുകൾ,കടങ്കഥ,കവിതാലാപനം,രചനാമൽസരങ്ങൾ,ദിനാചരണങ്ങൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ........
അറബിക് ക്ലബ്
അറബിക് ഭാഷാപരിപോഷണ പരിപാടികൾ, മാഗസിൻ നിർമ്മാണം, രചനാമത്സരങ്ങൾ............
പ്രവേശനോൽസവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവർഷത്തിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങൾ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി കൊണ്ടാടുന്നു.
2016-17 വർഷത്തെ പ്രധാന ദിനാചരണപ്രവർത്തനങ്ങൾ
ജൂൺ1 - പ്രവേശനോൽസവം നവാഗതർക്ക് ഗംഭീരസ്വീകരണം സമ്മാനക്കിറ്റ് വിതരണം
ജൂൺ5 - പരിസ്ഥിതിദിനം പരിസ്ഥിതിദിനപ്രതിജ്ഞ വൃക്ഷത്തൈവിതരണം സ്കൂളിൽ പൂന്തോട്ടനിർമ്മാണം പോസ്റ്റർ നിർമ്മാണം,ചിത്രരചന,ക്വിസ്സ്.......
ജൂൺ19 - വായനാദിനം വായനാവാരാചരണം-ആരംഭം ഗൃഹസന്ദർശനം-വായനാദിനസന്ദേശം,പുസ്തകശേഖരണം ലൈബ്രറിശാക്തീകരണവും വായനമെച്ചപ്പെടുത്തലും ക്ലാസ്സ് ലൈബ്രറിവിതരണം-ഉദ്ഘാടനം ക്ലാസ്സ്തലവായനാമൂല ഒരുക്കൽ വായനാമൽസരം
ജൂലായ്21 - ചാന്ദ്രദിനം ക്വിസ്സ് പതിപ്പ്-പോസ്റ്റർ നിർമ്മാണം സി.ഡി പ്രദർശനം
ആഗസ്റ്റ6,9 - ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധപോസ്റ്റർ നിർമ്മാണം ക്വിസ്സ് ചിത്രപ്രദർശനം
ആഗസ്റ്റ23 - ചിങ്ങം1 - കർഷകദിനം നാട്ടിലെ മുതിർന്ന കർഷകനെആദരിക്കൽ അധ്യാപകരും കുട്ടികളുംചേർന്ന് സ്കൂൾഅങ്കണത്തിൽ വാഴക്കൃഷി
സെപ്തംബർ5 - അധ്യാപകദിനം പൂർവ്വാധ്യാപകരെ ആദരിക്കൽ കുട്ടിഅധ്യാപകർ ക്ലാസ്സെടുക്കൽ
സെപ്തംബർ9-ഒാണാഘോഷം ഓണപ്പാട്ടുകൾ,കളികൾ അമ്മമാരുടെകലാപരിപാടികൾ, ഓണക്വിസ്സ് പൂക്കളമൽസരം ഓണസദ്യ
ഒക്ടോബർ2 - ഗാന്ധിജയന്തി സ്കൂളും പരിസരവും ശുചീകരണം പോസ്റ്റർ,പതിപ്പ് നിർമ്മാണം ചാർട്ട് പ്രദർശനം ക്വിസ്സ്
നവംബർ1-കേരളപ്പിറവി കേരളഗാനാലാപനം ക്വിസ്സ് പോസറ്റർ നിർമ്മാണം
നവംബർ14-ശിശുദിനം കുട്ടികളുടെ നേതൃത്വത്തിൽ വിവിധപരിപാടികൾ മധുരവിതരണം
ഡിസംബർ8-ഹരിതകേരളം പരിപാടി പ്രതിജ്ഞ സ്കൂൾപരിസരം വൃത്തിയാക്കൽ കുട്ടികളും അധ്യാപകരും ചേർന്ന് കാർഷികപ്രവർത്തനങ്ങൾ
ഡിസംബർ23-ക്രിസ്തുമസ് ആഘോഷം കേക്ക് വിതരണം പുൽക്കൂട് നിർമ്മാണം കരോൾഗാനാലാപനം,കലാപരിപാടിപൾ
ജനുവരി3-പുതുവൽസരാഘോഷം കുട്ടികൾസ്വയം നിർമ്മിച്ച ആശംസാകാർഡ് കൈമാറൽ ആഘോഷപരിപാടികൾ
ജനുവരി26-റിപ്പബ്ലിക് ദിനം പതാകഉയർത്തൽ ദേശഭക്തി ഗാനാലാപനം, പ്രസംഗം ലഡുവിതരണം
ജനുവരി27-പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാലയ സംരക്ഷണ പ്രതിജ്ഞ
കുട്ടികളുടെ സൃഷ്ടികൾ
-
ശ്രാവൺ ജീവ്. എസ് -
അനന്യ ദാസ്. എ. എം -
-
-
ഫോട്ടോ ഗാലറി
-
വാർഷികാഘോഷം -
വാർഷികാഘോഷം -
വാർഷികാഘോഷം -
രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് -
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം -
റിപ്പബ്ലിക്ക് ദിനം-പതാക ഉയർത്തൽ -
ഹരിത കേരളം റാലി -
ഹരിത കേരളം ആക്ടിവിറ്റി -
പൂർവാദ്ധ്യാപകനെ ആദരിക്കൽ -
കർഷകനെ ആദരിക്കൽ -
അദ്ധ്യാപക ദിനാഘോഷം-കുട്ടി അദ്ധ്യാപിക -
ക്രിസ്തുമസ് ആഘോഷം -
വിളവെടുപ്പ് ഉത്സവം -
പൂക്കള മത്സരം -
ഓണ സദ്യ -
ഓണാഘോഷം -
ഓണാഘോഷം -
വികസന സെമിനാർ
വഴികാട്ടി
കോഴിക്കോട് നഗരത്തിൽനിന്ന് 12കി.മീ അകലെയായി ബാലുശ്ശേരിറോഡിലാണ് അമ്പലത്തുകുളങ്ങര ബസാർ. ബസാറിൽനിന്നും 300മീറ്റർ പടിഞ്ഞാറു ഭാഗത്തായി കോരായി ധന്വന്തരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{#multimaps:11.33891,75.80970|zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17402
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ