പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി

Schoolwiki സംരംഭത്തിൽ നിന്ന്


പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി
വിലാസം
മെഴുവേലി

മെഴുവേലി പി.ഒ,
പത്തനംതിട്ട
,
689507
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ04682257966
ഇമെയിൽpadmanabhodayamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്37003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു ജെ
പ്രധാന അദ്ധ്യാപകൻസിന്ധു എം കെ
അവസാനം തിരുത്തിയത്
03-12-2020Padmanabhodayam H.S.S.Mezhuveli
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ പ്രകൃതിമനോഹരമായ മെഴുവേലി പയ‌ഞ്ചായത്തിലാണ് പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സരസകവി മൂലൂർ.എസ്.പദ്മനാഭപണിക്കർ 1928 ൽ സ്ഥാപിച്ച സരസ്വതിക്ഷേത്രമാണിത്.ഒരു ഇംഗ്ളീഷ് മീഡിയം മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭീച്ചത്.

ചരിത്രം

രാജഭരണ കാലഘട്ടത്തിൽ അവർണവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നവേളയിൽ 91 വർഷങ്ങൾക്കു മുൻപ് ഗുരുദേവ സന്ദേശത്തിന്റെ ആവേശമുൾക്കൊണ്ട് അദ്ദേഹത്തിന്റെ ഗൃഹസ്ഥ ശിഷ്യൻമാരിൽ പ്രമുഖനും സാമൂഹ്യ പരിഷ്കർത്താവുമായ മൂലൂർ.എസ്.പദ്മനാഭപണിക്കരുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ.ആരംഭഘട്ടത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത് . സ്കൂൾ സ്‌ഥാപിക്കുന്നതിനു പിന്നിലെ പ്രചോദനശക്തി ശ്രീനാരായണ ഗുരുദേവനാണ് .1931 ന് ശേഷം മൂലൂരിന്റെ സഹപ്രവർത്തകനായ ശ്രീ ഈ കെ കുഞ്ഞുരാമൻ Ex.MLA യുടെ ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു . പ്രഗൽഭരും പ്രശസ്തരുമായ പ്രഥമാദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എസ്.എൻ.ട്രസ്റ്റ് ആണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.ശ്രീ.വെള്ളാപ്പള്ളി നടേശനാണ് ഇപ്പോൾ സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മാർത്താണ്ഡവർമ്മത്തമ്പുരാൻ
  • ശർമ്മ സാർ
  • ചാക്കോ സാർ
  • മാധവൻ
  • എം വി ഗംഗാധരൻ
  • പി എൻ ചന്ദ്രസേനൻ
  • വി ജി പുഷ്‌പാംഗദൻ
  • കെ കെ തങ്കമണിയമ്മ
  • പി വി ശിവരാജൻ
  • ഡി പുഷ്‌പാംഗദൻ
  • കെ ആർ സുശീല
  • പി ബി ഓമന
  • എസ് സുഭഗേ
  • സുമംഗല
  • പ്രസന്ന
  • പി എസ് ശശിധരൻ
  • ഉഷ സദാനന്ദ്
  • ലാലി ദിവാകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചാണ്ടി കെ വർഗീസ് (എൻ ടി പി സി ചെയർമാൻ )
  • ശ്രീ.പി.എൻ.ചന്ദ്രസേനൻ ExMLA
  • ശ്രീ.ജോൺ മത്തായി IAS (മുൻ കേരള ഗവ.ചീഫ് സെക്രട്ടറി)
  • ശ്രീ.കെ.സി.രാജഗോപാലൻ MLA
  • ശ്രീ.എ.എൻ.രാജൻബാബു Ex MLA
  • അഭിവന്ദ്യ സിറിൾ മാർ ബസേലിയസ് തിരുമേനി
  • പ്രൊഫ.ശശികുമാർ
  • ശ്രീമതി പി സി ബീന(പി.എസ്. സി മെമ്പർ)
  • ശ്രീ.മധുസൂദനൻ IES
  • പി വി മുരളീധരൻ (റിട്ട. എ ഇ ഒ)
  • അഡ്വ .എസ് എം റോയ് (എ പി പി )
  • ഡോ . ബൈജു (സയന്റിസ്റ്റ് )
  • ജ്യോതി ബി (ഡെപ്യൂട്ടി കളക്ടർ)
  • വിനോദ് ജി (സയന്റിസ്റ്റ്)

വഴികാട്ടി

{{#multimaps:9.274172, 76.693572|zoom=15}}