സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ
സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ | |
---|---|
വിലാസം | |
പുനലുർ പുനലുർ
പി.ഒ, , പുനലുർ 691305 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04752222457 |
ഇമെയിൽ | hmgoretti53@yahoo.in |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 40044 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലുർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മൃദുല.ടി |
പ്രധാന അദ്ധ്യാപകൻ | ജെയ്സി ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
16-01-2019 | Ik40044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പുനലുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുനലൂർ സെന്റ്‍ ഗൊരേറ്റി സ്കൂൾ 1953-ൽ ആണ് ആരംഭിച്ചത്.ഇത് പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴിൽ ഒരു യു.പി സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്.സെന്റ് ഗൊരേറ്റിയുടെ നാമധേയത്തിൽ രൂപം കൊണ്ട ഈ സ്കൂൾ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേൾസ് ഹൈസ്കൂളായി ഉയർന്നു.കൊല്ലം രൂപതയിൽ നിന്നും പുനലൂർ രൂപത വിഭജിച്ചപ്പോൾ ഈ സ്കൂൾ പുനലൂർ രൂപതയുടെ ഭാഗമായി മാറി.പുനലൂർ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവർത്തിച്ച ഈ സ്കൂൾ 1993 ആയപ്പോഴേക്കും ആൺകുട്ടികളെ ക്കൂടി ഉൾപ്പെടുത്തി പുനലൂർ പട്ടണത്തിന്റെ യശസ്സുയർത്തി നിലകൊണ്ടു.രണ്ടായിരാമാണ്ടിൽ +2 കൂടി അനുവദിച്ചതോടു കൂടി സെന്റ് ഗൊരേറ്റി ഹയർസെക്കണ്ടറി സ്കൂൾ പുനലൂർ മുനിസിപ്പാലിറ്റിയുടെ ഒരഭിമാനമായി മാറി.കായികരംഗത്ത് കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഈശ്വരാനുഗ്രഹത്താൽ കലാരംഗത്തും അക്കാഡമിക് രംഗത്തും ഉന്നതനിലവാരം പുലർത്തുന്ന ഈ സ്കൂളിൽ ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 80-ലേറെ അധ്യാപക-അനധ്യാപകരും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- റെഡ് ക്രോസ്
മാനേജ്മെന്റ്
Corporate Management Punalur Diocese
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ മേഴ്സി. കെെ.ബി, ഷാജി സി.വി,ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.0224245,76.8983846| width=800px | zoom=16 }}