ഗവ. യു പി എസ് കരുമം
ഗവ. യു പി എസ് കരുമം | |
---|---|
വിലാസം | |
കരുമം ഗവ. യു പി എസ് കരുമം,കരുമം പി ഒ , 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 2492419 |
ഇമെയിൽ | gupskarumpmom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43244 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണകുമാരി കെ ആർ |
അവസാനം തിരുത്തിയത് | |
20-08-2019 | 43244 |
ചരിത്രം
1929 ൽ ശ്രീ .കുഞ്ഞൻപിള്ള പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
[
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും കൈവരിക്കുന്നതിനും വിദ്യാർത്ഥികളുടെ സമഗ്രമായ മാനസിക ബൗദ്ധിക വളർച്ച ലക്ഷ്യമാക്കിയും പൊതുവിദ്യാഭ്യസ വകുപ്പു നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞം വിജയകരമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി 16.01.17ൽ രക്ഷിതാക്കൾ SMC അംഗങ്ങൾ അഭ്യുദയകാംക്ഷികൾ ജനപ്രതിനിധികൾ സന്നദ്ധപ്രവർത്തകർ പൂർവ്വവിദ്യാർത്ഥികൾ സമീപവാസികൾ സ്ഥാപനഉടമകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള യോഗം രാവിലെ 10 മണിക്ക് സ്കൂളിൽ കൂടുകയുണ്ടായി. ഭൗതികസൗകര്യം മെച്ചപ്പെടുത്തൽ ലഹരി വിമുക്തവിദ്യാലയം കുട്ടികളുടെ സ്വഭാവരൂപീകരണം വാഹനസൗകര്യം ഏർപ്പെടുത്തൽ കുട്ടികളെ സ്കൂളിലേക്കാകർഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി, ക്ലീൻ കാമ്പസ്സ് ആക്കുന്നതിന്റെ ഭാഗമായി 26.01.2017 ന് രാവിലെ 10 മണിക്ക് സ്കൂളിലെത്തിച്ചേരാൻ തീരുമാനമായി.
26.01.2017 , രാവിലെ 8.30 ന് പതാകഉയർത്തലോടെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. തുടർന്ന് അറുപതോളം പ്രവർത്തകർ ഒത്തുചേർന്ന് വിദ്യാലയം ക്ലീൻ കാമ്പസ് ആക്കി. അവർക്ക് ലഘുപാനീയം, ബിസ്ക്കറ്റ്, ഉച്ചഭക്ഷണം എന്നിവ നല്കി.
27.01.2017 അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി. തുടർന്ന് എത്തിച്ചേർന്ന രക്ഷിതാക്കൾ എസ്എംസി അംഗങ്ങൾ അഭ്യുദയകാംക്ഷികൾ ജനപ്രതിനിധികൾ പൂർവ്വവിദ്യാർത്ഥികൾ സന്നദ്ധപ്രവർത്തകർ സമീപവാസികൾ സ്ഥാപനഉടമകൾ തുടങ്ങിയവർ ഒത്തുചേർന്ന് പൊതുവിദ്യാലയസംരക്ഷണപ്രതിജ്ഞ എടുത്തു.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.4583539,76.9732552| zoom=12 }}