ഗവ. വി എച്ച് എസ് എസ് വാകേരി/HS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

1984 ൽ ആണ് നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നത്. പ്രധാന കെട്ടിടം 1984 ൽ അന്നത്തെ വിദ്യഭ്യാസവകുപ്പു മന്ത്രി ബഹു. ടി. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അതോടെയാണ് അല്പമെങ്കിലും ഭൗതിക സൗകര്യം നമുക്കുണ്ടാകുന്നത്. ആവർഷംതന്നെ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. 43 വിദ്യാർത്ഥികളാണ് 1985 ൽ ആദ്യ ബാച്ചിൽ പത്താംതരം പരീക്ഷ എഴുതിയത്. ഈ ബാച്ചിൽ ആരം തന്നെ വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. വിജയശതമാനവും. 2000 വരെ 50% ത്തിൽ താഴെയായിരുന്ന വിജയം ക്രമേണ വർദ്ധിച്ചുവന്ന് 2010 ൽ 100 ശതമാനമായി 2011 ലും മുൻ റിസൽട്ട് ആവർത്തി്ക്കാനായി. തുടർന്നുള്ള വർഷങ്ങളിൽ 100 ശതമാനത്തോടടുത്തായിരുന്നു റിസൽട്ട് നിലവിൽ ഹൈസ്കൂളിൽ 8 ഡിവിഷനുകളിലായി 284 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞവർഷമാണ് നമുക്ക് 2 ഡിവിഷനുകൾ നഷ്ടപ്പെട്ടത്. അതിനുമുമ്പുവരെ 10 ഡിവിഷനും 400 കുട്ടികൾ പ്രതിവർഷം ഹൈസ്കൂളിൽ ഉണ്ടായിരുന്നു. സമീപകാലത്തായി എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.20 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്മുറികൾ എന്നിവയാണ് സവിശേഷത

നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, ഗോത്രബന്ധു, ഗോത്രസാരഥി എന്നിവ യൊക്കെയാണ് ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ.

ചിത്രശാല

2017-18 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ഒരെത്തിനോട്ടം