ഗവ. വി എച്ച് എസ് എസ് വാകേരി/HS/രാത്രികാല പഠനക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന ഒരു പദ്ധ)തിയാണ് റസിഡൻഷ്യൽ ക്യാമ്പ്. പ്രത്യേകിച്ചും പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട എസ്. എസ്. എൽ. സി ക്കു പഠിക്കുന്ന കുട്ടികളുടെ നിലവാരം ഉയർ്തതുക, പരീക്ഷയിൽ വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടപ്പാക്കുന്നത്. 2012 മുതൽ എല്ലാ വർഷവും നമ്മുടെ സ്കൂളിൽ റസിഡൻഷ്യൽ കഗ്യാമ്പ് നടത്തി വരുന്നു. ഗിരിവർഗ വിദ്യാർത്ഥികളുടെ എസ് എസ് എൽ സി റിസൽട്ട് മെച്ചപ്പെടുത്താൻ പ്രത്യേക സഹവാസ ക്യാമ്പുകൾ അനിവാര്യമാണ്. എസ് എസ് എൽ. സി വിദ്യാർത്ഥികളിൽ 44% കുട്ടികൾ ഈ വിഭാഗത്തിൽപെട്ടവരാണ് ഇതിനായി വിപുലമായ നടത്തിപ്പുകമ്മിറ്റി പി ടി എ, എസ് ആർ ജി, എം പി ടി എ എന്നിവയുടെ നേതൃത്വത്തിൽ രൂപീകരിക്കേണ്ടതുണ്ട്. കുട്ടികൾക്ക് ചായ, പ്രഭാതഭക്ഷണം, രാത്രിഭക്ഷണം ഉച്ചഭക്ഷണം എന്നിവ എം പി ടി എ യുടെ സഹാത്തോടുകൂടി ഒരുക്കേണ്ടതുണ്ട്. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ, സോപ്പ് മറ്റ് സാധനങ്ങൾ , കിടക്കാനുള്ള സംവിധാനങ്ങൾ എന്നിവയും കരുതേണ്ടതുണ്ട്. ട്രൈബൽ ഡിപ്പാർട്ടമെന്റിന്റെ സഹകരണത്തെടെ മാത്രമേ പ്രസ്തുത പദ്ധതി വിജയിപ്പിക്കാൻ കഴിയുകയുള്ളൂ.