ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി | |
---|---|
വിലാസം | |
നെടുവേലി നെടുവേലി, കൊഞ്ചിറ, , തിരുവനന്തപുരം 695 615 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04722832016 |
ഇമെയിൽ | govthss.neduveli@gmail.com |
വെബ്സൈറ്റ് | http://pakshikkoottam.blogspot.com, https://www.facebook.com/govthss.neduveli |
കോഡുകൾ | |
സ്കൂൾ കോഡ് | 43015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.പി.അനിതകുമാരി |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.കെ.ജയശ്രീ |
അവസാനം തിരുത്തിയത് | |
06-09-2018 | Ghssneduveli |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂൺ ഒന്നാം തിയതി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു
ചരിത്രം
തിരുവനന്തപുരംജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള വെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂൺ ഒന്നാം തീയതി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.മുൻ എം.എൽ.എ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ള പ്രസിഡന്റായുംചന്ദ്രശേഖരപിള്ള സെക്രട്ടറിയായും സ്ഥാപകസമിതി രൂപികരിച്ചു.1991 ൽ എച്ച.എസ്.എസ്. ഹുമാനിറ്റിസ് ബച്ചോടുകൂടി ആരംഭിച്ചു.1998 ൽ സയൻസ് ബാച്ചും 2000 ത്തിൽ കോമേഴ്സ് ബാച്ചും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2015-ൽ മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയത്തിൻെറ പ്രവർത്തനോൽഘാടനം എം.എൽ.എ പാലോട് രവി നിർവഹിച്ചു.
എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
സ്മാർട്ട് ക്ലാസ്സ് റൂമിൽ വീഡീയോ കോൺഫറൻസിലൂടെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു.
ഇന്നത്തെ വാർത്ത
ഏഴാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നെടുവേലി സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.101 കുട്ടികളാണ് പരീക്ഷ എഴുതിയത്.
പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി നിർവഹിച്ചു.എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി
ജൂൺ -5 പരിസ്ഥിതി ദിനത്തിൽ കൃഷി ഭവനുമായി സഹകരിച്ച് കൃഷിത്തോട്ടത്തിൽ പച്ചക്കറി കൃഷിയൊരുക്കി.എല്ലാ കുട്ടികൾക്കും ഒരു ഫലവൃക്ഷം നൽകി.ദിനാചരണം ജില്ലാ മെമ്പർ ഉദ്ഘാടനം ചെയ്തു.
ജൂൺ 19 വായന ദിനത്തിൽ പുസ്തക ദിപം കൊളുത്തി.അതിഥിയായി എത്തിയ എഴുത്തുകാരനും പബ്ളിക് റിലേഷൻ അസിസ്റ്റന്റ് ഡയറക്ടറുമായ സലിൻ.വി മാങ്കുഴി ദിനാചരണത്തിന് പ്രകാശം പകർന്നു.സ്കൂൾ മാസികയായ പക്ഷിക്കൂട്ടത്തിന്റെ ഒൻപതാം വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ആകർഷകമായി ഒരുക്കി പുസ്തക പ്രദർശനവും നടന്നു.സാഹിത്യക്വിസ്സ്,പുസ്തകാസ്വാദന മത്സരം എന്നിവയും വാരാചരണത്തിന്റെ ഭാഗമായി മാറി.
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കുട്ടികളെയും രക്ഷാകർത്താക്കളെയും ബോധവൽക്കരിക്കുന്നതിന് പോസ്റ്റർ പ്രദർശനവും ക്ലാസ്സും സംഘടിപ്പിച്ചു.പോത്തൻകോട് സി.ഐ എസ്. ഷാജി ദിനാചരണം ഉദ്ഘാടനം ചെയ്തു.
ജൂലൈ 4 മാഡം ക്യൂറി ദിനാചരണം.സൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി പൊതുവേദിയിൽ പ്രദർശിപ്പിച്ചു
ജൂലൈ 5 ബഷീർ ദിനത്തിൽ എല്ലാ ഹൈടെക് ക്ലാസ്സ് മുറികളിൽ ഉച്ചഒഴിവു വേളയിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററിയും 'മ്മിണി ബല്യൊരാൾ' എന്ന ലഘുസിനിമയും പ്രദർശിപ്പിച്ചു.
ജൂലൈ 11 ന് ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി 'വികസനവും വർദ്ധിച്ചു വരുന്ന ജനസംഖ്യയും' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.
ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയികളായ 3 കുട്ടികൾക്ക് ഫുട്ബോൾ സമ്മാനമായി നൽകി.
ജൂലൈ 20 ഗ്രിഗർ മെൻഡൽ ദിനത്തിൽ 'റേഡിയോ നെടുവേലിയിലൂടെ' കുട്ടികൾ പ്രഭാഷണവും ചർച്ചയും നടത്തി.
ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്മാർട്ട് റൂമിൽ കുട്ടികൾ മിനിപ്ലാനറ്റോറിയം ഒരുക്കി.ഈ വർഷത്തെ മികവുറ്റ ഹൈടെക് ആക്റ്റിവിറ്റിയായി അത് മാറി.
ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.മികച്ച മൂന്നു പോസ്റ്ററുകൾക്ക് സമ്മാനം നൽകി.
ആഗസ്റ്റ് 13 -വിജയോത്സവം. -എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പൂർവവിദ്യാർത്ഥിയും എൽ.എസ്.ജി കമാന്റോയുമായിരുന്ന വീരമൃത്യുവരിച്ച കെ.അനിൽകുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം പാർലമെന്റ് അംഗം ഡോ.എ.സമ്പത്ത് കുട്ടികൾക്ക് സമ്മാനിച്ചു.
ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനം -പതാക വന്ദനത്തിനും ദേശഭക്തിഗാനത്തിനും ശേഷം കുട്ടികൾ വേറ്റിനാട് ശാന്തിമന്ദിരം വൃദ്ധസദനത്തിലെ മുത്തച്ഛന്മാരുമൊത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.കുട്ടികൾ വീട്ടിൽ തയ്യാറാക്കിക്കൊണ്ടു വന്ന ഉച്ചഭക്ഷണം പങ്കുവച്ചു.തുടർന്ന് കുട്ടികളുടെ സ്നേഹസഹായങ്ങളും .
ആഗസ്റ്റ് 18 ശനിയാഴ്ച അദ്ധ്യാപകരും കുട്ടികളും ചേർന്ന് ശേഖരിച്ച ഭക്ഷ്യ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു
സെപ്തംബർ 5 അദ്ധ്യാപക ദിനത്തിൽ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ആനിയമ്മതോമസ്,സ്കൂളിലെ സീനിയർ ഹിന്ദി അദ്ധ്യാപിക ഉഷാകുമാരി എന്നിവരെ ആദരിച്ചു.
നേട്ടങ്ങൾ /മികവുകൾ
* Physical Education അധ്യാപകൻ ആയിരുന്ന അബ്ദുൾ സലാം സാറിന് 2001-ൽ രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് *1998-99 ൽ വിൽസൻ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു. *തുടർച്ചയായ എട്ടാം വർഷവും സബ് ജില്ലയിലെ മികച്ച സ്കൂൾ. *തുടർച്ചയായി പത്താം വർഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക *എസ്.എസ്.എൽ.സിക്ക് ഏഴു തവണ 100% വിജയം. *തുടർച്ചയായി ഏട്ടാം തവണയും കണിയാപുരം ഉപജില്ലയിൽ ഐ.ടിക്ക് ഓവറാൾ കിരീടം. *തിരുവനന്തപുരം ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനം. *പ്രവൃത്തി പരിചയം ആറാം തവണയും സബ്ജില്ലാ ഓവറാൾ. *സയൻസ് അഞ്ചാം തവണയും സബ്ജില്ലാ ഓവറാൾ. *സോഷ്യൽ സയൻസ് സബ്ജില്ലാ ഓവറാൾ രണ്ടാം സ്ഥാനം. *കായിക മേളയിൽ കണിയാപുരം ഉപജില്ലയിൽ അഞ്ചാം തവണയും ഓവറാൾ * മാതൃഭൂമി സീഡിന്റെ പ്രോത്സാഹന സമ്മാനം തുടർച്ചയായി ആറാം തവണ. * മാതൃഭൂമി നന്മ അവാർഡ് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ബാന്റ്
- സാഹിത്യസമാജം
- ക്ലാസ്സ് മാസിക
- ബ്ലോഗ് pakshikkoottam.blogspot.com
- പക്ഷിക്കൂട്ടം സാഹിത്യമാസിക
- പ്രവൃത്തി പരിചയ വിഭാഗം
- കരാട്ടെ
- യോഗ
- മലയാളം ടൈപ്പിംങ് പരിശീലനം
- സ്കൂൾ ബസ്സ്
- സ്റ്റേഡിയം
- അവാർഡുകൾ
- ദിനാചരണങ്ങൾ
- പോക്കറ്റ് പി.ടി.എ
- റേഡിയോ നെടുവേലി
മാനേജ്മെന്റ്
സർക്കാർ
നെടുവേലി സ്കൂൾ വാർത്തകളിൽ
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപിക / അദ്ധ്യാപകൻ
1.എസ്.ശിവൻ പിള്ള -1976-1977
2.എൻ.ശാരദ -1978-1979
3.പി.എൽ ചന്ദ്രമതി അമ്മ -1979-1984
4.പി.എസ്. കൊച്ചമ്മിണി -1984-1988
5.എൽ.സുമതി -1988
6.കെ,ശിവാനന്ദൻ -1986-1989
7.കെ.ശാന്ത -1989 -1990
8.വി.ഗോപാലകൃഷ്ണൻ നായർ -1990 -1993
9.എം.കെ. പരമേശ്വരൻ - 1993-1994
10.അബ്ദുൽ ജലീൽ.എ -1994
11.എ.നാസറുദ്ദീൻ -1994-1995
12.എം.കെ.മുസ്തഫ കമാൽ -1995 -1996
13.ജെ.രവീന്ദ്രൻ പിള്ള -1996 -1997
14.കെ.ശ്രീകുമാരി അമ്മ -1997 -2001
15.പി.സരസ്വതി അമ്മാൾ -2001 -2002
16.സി.വിശ്വംഭരൻ നായർ -2002 -2003
17.ജെ.ആർ .അമലപുഷ്പം -2003 -2004
18.എൻ.സുശീല -2004 -2005
19.എസ്.സരളമ്മ -2005
20,രമാ ബായി -2006
21.വൽസമ്മ വർഗ്ഗീസ് -2006 -2007
22.സ്റ്റാൻലി ജോൺസ് -2007 -2008
23.ആനിയമ്മ തോമസ് -2008 -2010
24.പ്രസന്ന കുമാരി -2010 -2011
25.പ്രഭാദേവി .എ.ജെ -2011-2013
26.ഉഷാദേവി.എം.കെ -2013
27.പത്മകുമാർ -2013
28.കർണ്ണൻ -2014
മുൻ പ്രിൻസിപ്പാൾ
1.കെ.വിക്രമൻ നായർ
2.എസ്.ജയശ്രീ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. വി. ആർ. രമേശൻ നായർ
- മുഹാദ് വെമ്പായം -പ്രമുഖ നാടകകൃത്ത്
- സ്ക്രിപ്റ്റ് റൈറ്റർ വിഷ്ണുഗോപാൽ
- രോഹിത് -ഇന്റർ നാഷണൽ നീന്തൽ ചാമ്പ്യൻ
- ജിത്തു -ഇന്റർ നാഷണൽ നീന്തൽ ചാമ്പ്യൻ
- രശ്മി -ഖോ-ഖോ ദേശീയ താരം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ വേറ്റിനാട് നിന്ന് ഇടതുഭാഗത്തേക്കുള്ള റോഡ് വഴിയും കന്യാകുളങ്ങത ജംങ്ഷനിൽ നിന്ന് ഇടതുഭാഗത്തേക്കുള്ള റോഡ് വഴിയും നെടുവേലി സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം. |
{{#multimaps: 8.624682,76.9305479 | zoom=12 }}