ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



കടമ്പൂർ എച്ച് എസ് എസ്
വിലാസം
കണ്ണൂർ

670663
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1899
വിവരങ്ങൾ
ഫോൺ04972832546,2833546
ഇമെയിൽhss.kadambur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം-ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഘുരാജ് എം കെ (ഇൻ ചാർജ്)
പ്രധാന അദ്ധ്യാപകൻശ്രീമതി. പി. എം. സ്മിത
അവസാനം തിരുത്തിയത്
04-09-2018Kadamburhss


പ്രോജക്ടുകൾ




സ്വാതന്ത്ര്യ ലബ്ധിക്കു വളരെ മുൻപ് 1899 ൽ ഒരു എലിമെണ്ടറി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും, പാരമ്പര്യവും, മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടിരുന്നു. ആ ലക്ഷ്യബോധത്തോടു കൂടി 118 വർഷങ്ങൾക്ക് ശേഷവും ഈ വിദ്യാലയം മുന്നോട്ട് പോവുകയാണ്. കണ്ണൂർ ജില്ലയിൽ വിശിഷ്യാ കടമ്പൂരും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ അധ്യയനം തേടി എത്തുന്നുണ്ട്.

ചരിത്രം

1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെണ്ടറി സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ ശ്രീമതി. കാർത്ത്യായനി അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതി. കാർത്ത്യായനി അമ്മയുടെ മകൻ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.

ഭൗതികസൗകര്യങ്ങൾ

വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്

മാനേജ്മെന്റ്

                                     Muraleedharan m

ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ. സ്കൂളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.ഇദ്ദേഹത്തിൻറെ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളുമാണ് അക്ഷരാർഥത്തിൽ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കിയത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
  • ശ്രീമതി. സി. വി. രോഹിണി
  • ശ്രീ.രവീന്ദ്രൻ വി. സി,
  • ശ്രീമതി. വി. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • T v chandran * ടി.വി. ചന്ദ്രൻ - സിനിമ സംവിധായകൻ
  • K c kadambooran * കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ
  • Aru raj * അരുൺരാജ് - ഗായകൻ, സംഗീതസംവിധായകൻ
  • Jagesh edakkad * ജഗേഷ് എടക്കാട്‌ - ആർട്ടിസ്റ്റ് ( ലളിതകലാ അക്കാദമി അവാർഡ് ജേതാവ് )
  • Anilesh mangalassery * അനിലേഷ് മംഗലശ്ശേരി ( സിനിമ സീരിയൽ താരം)
  • Athulya sajeev * അതുല്യ രാജീവ് ( സിനിമ താരം )
  • Architha aneesh * അർച്ചിത അനീഷ് (സിനിമ താരം)


  • ജസീല സി വി(ബീവി) നോവലിസ്റ്റ്


ഡോക്ടർമാർ

അലോപ്പതി ദന്തൽ വിഭാഗം ആയുർവേദം

ഹോമിയോ

* ഡോ:ഷീജ കെ ഡോ:അസിക ശശിധരൻ ഡോ:അഞ്ചുന ഡോ:ഫാത്തിമ
* ഡോ:സിനി ഡോ:ദിവ്യ ഡോ:ആതിര ഡോ:വീണ മധുസൂദനൻ
* ഡോ:അരുൺ കെ പി ഡോ:ദിവ്യരാജ് ഡോ:അമ്പിളി ***
* ഡോ:ദിൽഷ സി ഡോ:ഷിഞ്ജിത ഡോ:അനുപമ എം ***
* ഡോ:വിബീഷ് ബാബു ഡോ:ഷഹാന ഡോ:നിഖിൽ ***
* ഡോ:അനുശ്രീ ഡോ:അഞ്ജലി ബാബു ഡോ:ഷംന മോഹൻ ***
* ഡോ:ഷബ്‌ന നാസർ *** *** ***
* ഡോ:ശീതൾ *** *** ***
* ഡോ:അമ്പിളി *** *** ***
* ഡോ:അർജുൻ *** *** ***
* ഡോ:അക്ഷര രാജ് *** *** ***
* ഡോ:ജാബിർ *** *** ***
* ഡോ:നാഫിയ *** *** ***
* ഡോ:തേജസ്സ് വിനോദ് *** *** ***

പാഠ്യേതര പ്രവർത്തനങ്ങൾ

  • തുടർച്ചയായി വർഷങ്ങളോളം SSLC, PLUS TWO എന്നിവയിൽ 100% വിജയം
  • സ്കൗട്ട് & ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • കലാ പ്രവർത്തനങ്ങൾ 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയായി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)
  • കായിക പ്രവർത്തനങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ
  • ദേശീയ പുരസ്‌കാരം ( ആർ എം എസ് എ തനതു മഹോത്സവം 2017 )
  • സ്വച്ഛ് വിദ്യാലയ പുരസ്‌കാരം 2016
  • എടക്കാട് ബ്ലോക്ക് പഞ്ചായത്തു മികച്ച വിദ്യാലയം

നമ്മുടെ മാത്രം പ്രത്യേകത

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അതി നൂതന സാങ്കേതിക വിദ്യയോട് കൂടി അൾട്രാ ഹൈടെക് ഡിജിറ്റൽ ടച്ച് ഡിസ്പ്ലേ സ്കൂളിൽ ലഭ്യമാണ്.

സവിശേഷതകൾ

  • 86 ഇഞ്ച് ഇന്ററാക്ടീവ് എൽ ഇ ഡി ഡിസ്പ്ലേ പാനൽ
  • 4 K റെസല്യൂഷൻ
  • വിരലുകൾ കൊണ്ട് സ്ക്രീനിൽ എഴുതാം. ചോക് ആവശ്യമില്ല
  • കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
  • 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
  • 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
  • കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
  • 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
  • 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
  • ടാബോ ലാപ്ടോപ്പോ ഉപയോഗിച്ചു എത്ര കുട്ടികൾക്കും ഒരേ സമയം കണക്ട് ചെയ്യാൻ സാധിക്കുന്നു.
  • സ്ക്രീനിൽ ഉള്ളത് ടാബിൽ കാണുവാനും ഒരേ സമയം 10 കുട്ടികൾക്ക് ഉത്തരം നൽകുവാനും സാധിക്കുന്നു.
  • 3D സ്റ്റിമുലേഷൻ സോഫ്ട്വെയറുകൾ
  • ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും പഠനപ്രവർത്തനം ലളിതമാക്കുന്നു.
  • ലാബ് ഡിസ്ക് വഴി 300ൽ പരം പരീക്ഷണങ്ങൾ ക്ളാസ് റൂമിൽ ലളിതമായി ചെയ്യാൻ സാധിക്കുന്നു.

ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്






വിജയ ശതമാനം വർഷങ്ങളിലൂടെ

വർഷം ആകെ കുട്ടികൾ പാസ്സായവർ വിജയ ശതമാനം മുഴുവൻ വിഷയങ്ങളിലും A +
2019 മാർച്ച് 1105
2018 മാർച്ച് 950 950 100 135
2017 മാർച്ച് 953 952 99.9 67
2016 മാർച്ച് 870 870 100 76
2015 മാർച്ച് 767 767 100 64
2014 മാർച്ച് 684 684 100 59




2018 ലെ തിളക്കമാർന്ന വിജയം


നിലീന രഞ്ജിത്ത്.തോട്ടട വെസ്റ്റ് യുപി സ്കൂളിലെ അധ്യാപകനായ എം വി .സി .രഞ്ജിത്തിന്റെ രണ്ടാമത്തെ മകൾ. അച്ഛൻ ഗണിത ശാസ്ത്രത്തിൽ റിസോഴ്സ് പേഴ് സണാണ്.അച്ഛൻ പഠിപ്പിക്കുന്ന സ്കൂളിലാണ് തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക് വിദ്യാർത്ഥിനിയായ ചേച്ചിയും നിലീനയും പഠിച്ചത്.പൊതു വിദ്യാലയത്തിൽ. പിന്നീട് എട്ടാം ക്ലാസിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലും ചേർന്നു.എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിലും എ.പ്ലസ്.തുടർന്ന് കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് സീറ്റിൽ തന്നെ ബയോളജി സയൻസിന് സീറ്റ് കിട്ടി. ജില്ലയിൽ തന്നെ തിളക്കമാർന്ന പ്ലസ് ടു വിജയമാണ് നിലീന കാഴ്ചവച്ചിരിക്കുന്നത്. 1200 ൽ 1200 മാർക്ക്.... Kadambur Hss അഭിനന്ദനങ്ങൾ



2017 -18 അധ്യയന വർഷത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ നിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ

                            Full a+


കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ സാരഥികൾ-അധ്യാപകരും അനധ്യാപകരും

Staffss

ജൂൺ 26 - പുകയില വിരുദ്ധ ദിനം

ലോകാരോഗ്യ സംഘടന എല്ലാവർഷവും ജൂൺ 26 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം. കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന റാലിയിൽ നിന്നും

001dhsdgfddg 002bdbfhhdhd,h,



മ്മുടെ സ്കൂളിൽ 8I* (ഹരി സർ) ക്ലാസ്സിൽ പഠിക്കുന്ന അനുഗ്രഹ് ഗിരീഷ് (തോട്ടട വെസ്റ്റ് ഗിരിഷ് മാസ്റ്റർ മകൻ) നല്ല കർഷകനുള്ള അവാർഡ് കഴിഞ്ഞ ദിവസം മന്ത്രിമാരിൽ നിന്നും കൈപറ്റി. അനുഗ്രഹിന് അഭിനന്ദനങ്ങൾ വീട്ടിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ടാക്കിയതിനാണ് അവാർഡ്.

Krishibdx



ജൂൺ 19 - വായനാദിനം

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ശില്പശാല സംഘടിപ്പിച്ചു.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം വായനാദിനമായ ജൂൺ 19 ന് രാവിലെ 11 മണിക്ക് ഹാളിൽ വെച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ നിർവ്വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "അക്ഷരജാലം" എന്ന ശില്പശാലയിലെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ കോഴിക്കോടിന്റെ അണിയറ പ്രവർത്തകരാണ്. നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്ലാസ് മുറിയിലെ നാല് ചുമരുകൾക്കുള്ളിൽ നിന്നും മാറി പുതിയൊരു അനുഭവം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു !!!

02aksharajalam 003caaaaaa 005gsdfdgd 001zfgffga 004fdhdhd




സ്‌കൂളിലെ വിപുലീകരിച്ച സ്റ്റോറിന്റെ ഉദ്‌ഘാടനം ഹെഡ്മിസ്ട്രസ് നിർവഹിച്ചു. സ്‌കൂൾ കോംബൗണ്ടിൽ എത്തിയ വിദ്യാർത്ഥികളെ യാതൊരു കാരണവശാലും ഒഴിവുസമയങ്ങളിൽ പോലും പുറത്തു പോകാൻ സമ്മതിക്കരുതെന്നു സ്‌കൂൾ പി ടി എ തീരുമാനിച്ചു.

001storee 003stoooo



2017 -18 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമാക്കി. പുതുമുഖങ്ങളെ എടക്കാട് ബസാറിൽ നിന്നും മാലയിട്ടു സ്വീകരിച്ചു ഘോഷയാത്രയായി ശിങ്കാരിമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ സ്‌കൂളിലേക്ക് ആനയിച്ചു. വിവിധ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്രയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീ.എം.സി.മോഹനൻ കടമ്പൂർ പഞ്ചായത്തു പ്രസിഡണ്ട് കെ ഗിരീശൻ എന്നിവരും ഘോഷയാത്രയിൽ പങ്കെടുത്തു. മാതൃഭൂമി നടാൽ യൂണിറ്റ് സ്‌കൂളിലെ ഒന്നാം തരാം മുതൽ അഞ്ചാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് മിന്നാമിന്നി കിറ്റ് വിതരണം ചെയ്തു.

praveshaaaaaa 005gggggg 002xbdcbd 003.mnmnmv


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ണൂർ തലശേരി റോഡിൽ കണ്ണൂരിൽ നിന്ന് 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്ന എടക്കാട് ടൗണിൽ നിന്നും 1 കി.മി. കിഴക്ക് ഭാഗത്ത് ശാന്ത സുന്ദരമായ സ്ഥലത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു
  • കണ്ണൂർ കൂത്ത്പറമ്പ റോഡിൽ കാടാച്ചിറ ടൗണിൽ നിന്നും 2 കി.മീ. തെക്ക് ഭാഗത്താണ് സ്കൂൾ.

{{#multimaps:11.8136562,75.4533613|zoom=15}}

മേൽവിലാസം

കടമ്പൂർ എച്ച് എസ് എസ് സ്ക്കൂൾ, കടമ്പൂർ പി.ഒ, കണ്ണൂർ .
പിൻ കോഡ് 670663, ഫോൺ നമ്പർ : 04972832546.
ഇമെയിൽ: hss.kadambur@gmail.com



"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്&oldid=516270" എന്ന താളിൽനിന്ന് ശേഖരിച്ചത്