സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 27 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

മുണ്ടക്കയം പി.ഓ
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം19/07/1958 - ജൂലൈ - 1958
വിവരങ്ങൾ
ഫോൺ04828273819
ഇമെയിൽkply32044@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പളളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി മോളി ജോർജ്ജ്
അവസാനം തിരുത്തിയത്
27-08-201832044


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ആമുഖം

മണിമലയാറിന്റെ തീരത്ത് മുണ്ടക്കയത്തിൻറ തിലകക്കുറിയായി പ്രശോഭിക്കുന്ന വിദ്യാലയമാണ് സെൻറ്. ജോസഫ് ഗേൾസ് ഹൈസ്ക്കൂൾ. മുണ്ടക്കയത്തെ ഏക പെൺ പള്ളിക്കുടമാണ്.മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ ഈ സ്കൂൾ പ്രതിജ്ഞാ ബദ്ധമാണ് .ദൈവവിശ്വസം പരസ്പര സ്നേഹാദരങ്ങൾ,കഠിനാധ്വാനം,കൃത്യനിഷ്ഠ,അച്ചടക്കം പ്രകൃതിസ്നേഹം,സേവനമനോഭാവം,ലളിത ജീവിതശൈലി,സഹാനുഭൂതി തുടങ്ങിയ മാനവിക മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ ഞങ്ങൾ പ്രയത്‌നിക്കുന്നു .

ചരിത്രം

1942 ൽ ബഹുമാനപ്പെട്ട മർഫി സായിപ്പിൻറെ ആഗ്രഹപ്രകാരം അന്നത്തെ വിജയപുരം മെത്രാനായിരുന്ന ബനവന്ധുര തിരുമേനി കർമ്മ ലീത്തോ സഭയോട് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1959 ൽ പ്രൈമറി സ്ക്കൂളായി അംഗീകാരം ലഭിച്ചു. 1958 ൽ യു. പി. സ്ക്കൂളായും 1962 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിന് 19 ക്ലാസ് റൂമുകളും, സ്റാഫ്റൂമും,ഓഫീസ് റൂമും എച്ച്. എം റൂമും ഉണ്ട് . കപ്യംട്ടർ ലാബ്, സയന്സ് ലാബ്, ലൈബ്രറി, സൊസൈറ്റി, ഓഡിറ്റോറിയം എന്നിവയുണ്ട് ഒരു കിണറും രണ്ട് മഴവെള്ള സംഭരണികളും ഇവിടെയുണ്ട് .വൃത്തിയുള്ള പാചകമുറിയും 22 ശൗചാലയങ്ങളും 15 ടാപ്പുകളും ഉണ്ട്. നല്ല ഒരു പച്ചക്കറി തോട്ടവും ഈ സ്കൂളിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കുട്ടികളുടെ ബൗദ്ധികമായ ഉന്നമനം മാത്രമല്ല ആദ്ധ്യാത്മികവും സന്മാർഗ്ഗപരവുമായ ഉയർച്ചയും ഈ മാനേജ്മെന്റിന്റെ ലക്ഷ്യമാണ് . വിജയപുരം രൂപത മെത്രാനായ റൈറ്റ് . റെവ . ഡോ . സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഇതിന്റെ ഡയറക്ടർ ആയും , റെവ. ഫാ. പോൾ ഡെന്നി രാമച്ചംകുടി മാനേജർ ആയും പ്രവർത്തിച്ചു വരുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


1962 - 1985 സി.ലിയോക്രിററ
1986-87 സി.റെനീററ
1987-89 ശ്രീമതി സൂസമ്മാ‍‍‍‍‍‍ൾ
1989-95 സി മേരി മത്തായി
1995-96 സി ഗ്ലാഡിസ്‍ പൗളിൻ ഡാസ്റ്റ്
1996-2011 സി. റോസ് വെർജീനിയ
2011-2013 സി. ശില്പ
2013-2014 ശ്രീമതി ചിന്നമ്മ എം. ജെ.
2014-2016 ശ്രീമതി മേരിക്കുട്ടി കെ. എസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

2016 -2017 അധ്യയന വർഷം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 32044

2017-2018 അധ്യയന വർഷം

പ്രവേശനോത്സവം

വായനവാരം

2018-19 അധ്യയന വർഷം

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

വായനവാരം

ലിറ്റിൽ കൈറ്റ്‌സ്

ചിത്രശാല

32044/ചിത്രങ്ങൾ

വഴികാട്ടി

‌‌ {{#multimaps: 9.5332, 76.8858 | width=800px | zoom=12 }}

മുണ്ടക്കയം ടൗണിൽ നിന്നും300 മീറ്റർ അകലെ മുണ്ടക്കയം എരുമേലി റൂട്ടിൽ പുത്തൻചന്തയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .