സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18094 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം
വിലാസം
മലപ്പുറം

പരിയാപുരം പി.ഒ,
മലപ്പുറം
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം28 - 06 - 1979
വിവരങ്ങൾ
ഫോൺ04933253728
ഇമെയിൽstmaryshs18094@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18094 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌&ഇഗ്ഗീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബെനോ തോമസ്
പ്രധാന അദ്ധ്യാപകൻജോജി വർഗീസ്
അവസാനം തിരുത്തിയത്
14-08-201818094


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തഅങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായാണ് പരിയാപുരം എന്ന കുടിയേറ്റ ഗ്രാമം.അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനാറാം വാ൪ഡിലായാണ്സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്. പരിയാപുരം ഇടവകയിൽ 1978-79 കാലഘട്ടത്തിൽ വികാരിയായിരുന്ന റവ.ഫാ.ഫ്രാ൯സീസ് ആറുപറയുടെ നേത്യത്വത്തിൽ അന്ന് ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി ബഹുമാനപ്പെട്ട സി.ച്ഛ്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സെന്റ് മേരീസ് ഹൈസ്കൂളായി പരിയാപുരത്തിന് ലഭിക്കുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ അപരാപ്തത കാരണം ആദ്യ ക്ലാസുകൾ പളളിയിൽ തന്നെയാണ് നടത്തിയിരുന്നത് .ടീച്ച൪ഇ൯ചാ൪ജ്ജ് ആയി ശ്രീ മാത്യൂ തോമസ് നയിച്ച ഈ സ്കൂളിൽ 1981ഓടെ 10 ആം ക്ലാസ്സിന്റെ ആരംഭത്തിൽ ഹെഡ്മാസ്റായി പി.എ സാമുവൽ ചാ൪ജെടുത്തു.ആദ്യ എസ് എസ് എൽസി ബാച്ച് 1982ൽ പുറത്തിറങ്ങി. തുടക്കം മുതൽ ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയിൽ മു൯ നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈസ്കൂളിൽ ഇപ്പോൾ 18 ഡിവിഷനും ഹെഡ്മാസ്റററും 30അദ്ധ്യാപകരും5അനദ്ധ്യാപകരും ഉൾപ്പെടെ 36 ജീവനക്കാരുമുണ്ട്. സംസ്ഥാന അവാ൪ഡ് ജേതാവായി സ്കൂളിനെ പ്രശസ്തിയിലേക്കെത്തിച്ച ശ്രീ പി.എ. സാമുവൽ സാറിന്റെ ശ്രമഫലമായി ഒരു വലിയ സ്റ്റേഡിയം സ്കൂളിനു നി൪മ്മിക്കാ൯ സാധിച്ചു. ഒപ്പം ബാസ്ക്കറ്റ് ബോൾ കോ൪ട്ടും.1989 ൽ സ്കൂൾ അതിന്റെ ദശ വാ൪ഷികം ആഘോഷമായി കൊണ്ടാടി.1995 ജൂണ് 12 ന് സ്കൂളിന്റെ ആദ്യ അമരക്കാരനായിരുന്ന ശ്രീ മാത്യൂ തോമസ് നിര്യാതനായി.1998 ശ്രീ പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈസ് പ്രസിഡന്റും വാ൪ഡ് മെമ്പറുമായ ശ്രീ .ചാക്കോവ൪ഗീസിന്റെയും ശ്രമഫലമായി ഇവിടെ +2 ലഭിക്കുകയുണ്ടായി. ആരംഭം മുതൽ ഇന്നുവരെ അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച സ്കുളിനുള്ള ട്രോഫി സെന്റ് മേരീസാണ്സ്വ ന്തമാക്കാറ്. എം എൽ എ മാ൪,എം.പി മാ൪,കേന്ദ,സംസ്ഥാന മന്ത്രിമാ൪ തുടങ്ങിയ പ്രമുഖ൪ ഈ സ്കൂള് സന്ദ൪ശിച്ചവരിൽ ഉൾ പ്പെടുന്നു.ശ്രീ പി.എ സാമുവൽ .ശ്രീ പി.എ. സാമുവലിനും ശേഷം ഈ സ്കൂളിന്റെ അമരത്ത് വന്ന ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം സ്കുളിനെ ഇപ്പോൾ നയിക്കുന്നത് ശ്രീമതി ജോജി വർഗ്ഗീസാണ് യാണ്. +2 വിഭാഗം നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്.


സേവനരംഗത്ത്

വിദ്യാർത്ഥികൾ മുൻകൈ എടുത്ത് ചീരട്ടാമലയിലം ആദിവാസി കോളനിയിൽ 2 വീടുകൽ നിർമ്മിച്ച് നല്കുകയുണ്ടായി

ആദിവാസി കോളനിയിൽ ബിരിയാണി വിളമ്പി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ പെരുന്നാൾ ആഘോഷം ആദിവാസി കോളനിയിൽ ബിരിയാണി വിളമ്പി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ പെരുന്നാൾ ആഘോഷം

നി൪ധനരും രോഗികളുമായ കുട്ടികൾക്ക് സാമ്പത്തിക സഹായവും പഠനോപകരണങ്ങളും യൂണിഫോമും വിതരണവും ചെയ്തുവരുന്നു

രക്തദാനം ജീവദാനം എന്ന മഹാദ്വചനം ഹൃദയത്തിൽ ഏറ്റുവാങ്ങി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും

കാൻസർ രോഗികൾക്കായി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും കേശദാനം

കുട്ടനാട്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സ്കൂളിലെ എൻ.എസ്.എസ്, നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ 85000 രൂപയാണ് വിദ്യാർഥികൾ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത്. ഈ തുക ഉപയോഗിച്ച് ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളും നിത്യോപയോഗ സാധനങ്ങളും നൽകുകയുണ്ടായി

കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ വകയായി സ്നേഹബുക്കുകൾ നൽകി

സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി

സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി താഴെ കൊടുത്തിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ ഫെയ്സ്‌ബുക്ക് പേജ്- https://www.facebook.com/smhsspariyapuram

സ്കൂളിന്റെ ബ്ലോഗ്- http://stmaryshsspariyapuram.blogspot.in

റിസൾട്ട് അവലോകനം

'2001 മുതൽ 2016വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ

എഴുതിയ കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2000-01 245 168 68.6%
2001-02 311 246 79%
2002-03 262 220 84%
2003-04 254 215 85%
2004-05 268 206 77%
2005-06 221 212 96%
2006-07 216 210 97%
2007-08 219
2008-09 234
2009-10
2010-11
2011-12
2012-13
2013-14
2014-15
2015-16 97%
2016-17 319 316 99.06%
2017-18 309 308 99.68%

മാനേജ്മെന്റ്,പി. ടി. എ & സ്റ്റാഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ


1979-1981 മാത്യൂ തോമസ്,
1981-1998 പി.എ സാമുവൽ,
1998-2001 പി.എം ജോ൪ജ്ജ്,
2001-2005 മേരിക്കുട്ടി വ൪ഗ്ഗീസ് ഇ.വി,
2005-2008 ജയിംസ് കെ. എം,
2008-2011 ആന്റണി. വി. ടി
2011-2016 എബ്രഹാം. പി. എസ്
2016- ശ്രീമതി. ജോജി വർഗ്ഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.വിഷ്ണുവിന്- ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് ( NEET) പരീക്ഷയിൽ 1434 -ാം റാങ്ക് നേടി MBBS പഠനത്തിനൊരുങ്ങുന്ന പരിയാപുരം സെൻറ് മേരീസ് സ്കൂളിലെ പൂർവവിദ്യാർഥി
തോമസ് കുര്യൻ നീറ്റ് പി ജി പരീക്ഷയിൽ റാങ്ക് നേടി
ഗ്രെയ്സ്സൺ ആന്റണി മാസ്റ്റർ ഓഫ് സർജറി പഠനത്തിനും 80 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി ഗ്രെയ്സ്സൺ ആന്റണി ഡോക്ടറേറ്റ് സ്വന്തമാക്കാൻ അയർലൻഡിൽ പഠിക്കുന്നു

വഴികാട്ടി

{{#multimaps:10.9561608,76.1895195 | width=800px | zoom=16 }}