1982 ൽ സ്ഥാപിതമായ വിദ്യാലയമാണ്. പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു.
ചരിത്രം
1982 ൽ സ്ഥാപിതമായ വിദ്യാലയമാണ്. പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളായി ആയിരത്തി അഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു. നല്ല കളി സ്ഥലങ്ങൾ, പഠനാന്തരീക്ഷം, മികച്ച സയൻസ് ലാബ്,ഗണിത ലാബ്,ഐടി ലാബ്,എന്നിവ സ്‌കൂളിന്റെ പ്രൗഡി കൂട്ടുന്നു.പഠനപാഠൃതരപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വയം പര്യപ്ത്തയോടെ ജീവിത നൈപുണികൾ കൈവരിക്കാൻ പ്രാപ്ത്തരാക്കുന്നു പ്രഗലഭരായ അധ്യാപകരുടെ സേവനം കണ്ണാടി ഹൈസ്ക്കൂളിൻറെറ പ്രത്തേകതയാണ്.
ഔദ്യോഗികവിവരങ്ങൾ
ഹയർസെക്കണ്ടറി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി 1500വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയർസെക്കണ്ടറി ,ഹൈസ്കൂൾ ഉൾപ്പെടെ 70 അദ്ധ്യാപകരും (ഹൈസ്കൂൾ - 35, ഹയർസെക്കണ്ടറി എയ്ഡഡ് - 35, ) 7 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം' ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 4 സയൻസ് ബാച്ചും'4 കൊമേഴ്‌സ് ബാച്ചും2 ഹ്യുമാനിറ്റീസ് ബാച്ചും ഉണ്ട്. കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. എട്ടു മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളുമാണുള്ളത്.
സ്കൂളിന്റെ പ്രത്യേക മേന്മകൾ
കണ്ണാടി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം
ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ബസ് സൗകര്യം
സ്പോർട്സിൽ മികച്ച കുട്ടികൾക്ക് മികച്ച ട്രെയിനിങ്
കലാപ്രകടനങ്ങളിൽ കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് മാനേജ്മെന്റിന്റെ സഹായത്തോടെ കലാപരിചയം
അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.
500 ആളുകൾക്ക് ഇരിക്കുന്നതിനുള്ള ആഡിറ്റോറിയം സൗകര്യം .
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും (ഫോഡറ്റ്) പ്രാദേശിക യൂണിറ്റും സംയുക്തമായി മലബാറിലെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പൂർണമായും സൗജന്യമായി നടത്തുന്ന റസിഡൻഷ്യൽ കോച്ചിംഗ്, എെ. എ. എസ്സ് - എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ സഹായിക്കും.
നിർധനരും നിലാരംഭരുമായ വിദ്യാർത്ഥികൾക്ക് തണലേകാൻ കെയർ ടൂ ഓൾ എന്ന ചാരിറ്റി സംരംഭം.
500 ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
ഹൈസ്കൂൾ,.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.
പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം ,ഒരു ഏക്കർ വരുന്ന നെൽകൃഷി വിദ്യാലയത്തിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുകൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹെസ്കൂളിന് 2 കംമ്പൃൂട്ടർ ലാബും ഹെെയർസെക്കഡറിക്ക് 1 കംമ്പൃുട്ടർ ലാബും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൂൾ ഹെെ ടെക്ക് നിലവാരത്തിലേക്ക് കുുതിക്കുുകയാണ്.കൈറ്റ് നൽകിയ ഇരുപത്തിനാലു ലാപ്‌ടോപ്പുകൾ,പ്രോജെക്ടറുകൾ സ്ക്രീനുകൾ സ്‌പീക്കറുകൾ ഇവ ക്ലാസ്സ്മുറികളിൽ സ്ഥാപിച്ചു പാലക്കാട് ജില്ലയിലെ ആദ്യത്തെ സമ്പൂർണ ഹൈ ടെക് സ്കൂൾ എന്ന ബഹുമതി കണ്ണാടി ഹൈസ്കൂളിനാണ് .മാനേജ്മെന്റും ഒപ്പത്തിനൊപ്പം കമ്പ്യൂട്ടർ ലാബ് വികസനത്തിന് വേണ്ട ലാപ്‌ടോപ്പുകൾ വിതരണം ചെയ്തിട്ടുണ്ട് .വിദ്യാർത്ഥികൾക്ക് ദൃശ്യ ശ്രാവ്യ പഠന അനുഭവങ്ങൾ പ്രധാനം ചെയ്യാൻ പരിശീലനം ലഭിച്ച അധ്യാപകർ
സ്കൂൾ ബസ്സ്
കണ്ണാടി ,പാലക്കാട്, പെരിങ്ങോട്ടുകുറിശ്ശി,യാക്കര,തേങ്കുറിശ്ശി,മഞ്ഞളൂർ ,കോട്ടായി,തുടങ്ങി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്കൂൾ ബസ് ട്രിപ്പ് നടത്തുന്നു.പുതിയതായി എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര കണ്ണാടി ഹൈ സ്കൂൾ മാനേജ്‌മന്റ് അനുവദിച്ചിരിക്കുന്നു.കൂടാതെ അഡ്മിഷൻ സമയത്തു കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ബാഗ് ,കുട ,നോട്ട്ബുക്കുകൾ ഇവാ സൗജന്യമായി
കൊടുക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
സ്റ്റുഡൻറ് പോലീസ് കേഡറ്റ്
രണ്ടായിരത്തിപതിനാറിൽ മാനേജ്‌മെന്റിന്റെ സഹായത്തോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു നേടിയെടുത്ത സ്റുഡന്റ് പോലീസ് കേഡറ്റ് അഭിമാനാർഹമായ നേട്ടങ്ങളോടെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ വിവിധതലങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ദർശിക്കാനാവും .വിവിധ ദിനാചരണങ്ങൾ ,തടയണ നിർമാണം,,ലൗ പ്ലാസ്റ്റിക്ക് പ്രൊജെക്ടുമായി ബന്ധപെട്ടു പ്ലാസ്റ്റിക് ശേഖരണവും ബന്ധപെട്ടവർക്കുള്ള കൈമാറ്റവും ,ബ്ലൂഡിക്യാന്സര് ബാധിച്ച നെമ്മാറ ലവഞ്ചേരി ഭാഗത്തുള്ള ഒരു വിദ്യാർത്ഥിക്കുള്ള ധനസഹായം (25000 )സ്കൂൾപരിസരം വൃത്തിയാക്കൽ ,ലൈബ്രറി സന്ദർശനം തുടങ്ങി ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു ചെയ്യുന്നതിനുള്ള മാനസികമായ താല്പര്യം ഈ പദ്ധതിയിലുടെ ഇവർ നേടിയെടുത്തുകൊണ്ടിരിക്കുന്നു
ഔഷധത്തോട്ടം-ഔഷധത്തോട്ടത്തിനു പുരസ്ക്കാരം
വൈദ്യ രത്നം ഔഷധശാലയുമായി സഹകരിച്ചു സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ടാക്കുന്നതിനുള്ള ഉദ്യമത്തിന് പുരസ്കാരം ലഭിച്ചു .എസ് പീ സി കേഡേറ്റസിന്റെ കൈയൊപ്പുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ തങ്ങളുടെ പരിസരത്തുള്ള എല്ലാ സസ്യങ്ങളെയും നിരീകിഷിക്കുന്നതിനും അതിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്തു
പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽ
പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽ :-മാതൃഭൂമി ദിനപത്രവുമായി കൂട്ടുപിടിച്ചു സീഡ് എന്ന പദ്ധതിയുടെ ഭാഗമാകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റിസിന് കഴിഞ്ഞിട്ടുണ്ട് .വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാതൃഭൂമി നിർദ്ദേശിച്ച ഏജൻസിക്കു കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് ഉദഘാടനം നിർവഹിച്ച ഈ പരിപാടിയിൽ കണ്ണാടി പഞ്ചായത്തിലേക്കും ഈ പദ്ധതി നടപ്പിലാക്കുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു
പ്ലാസ്റ്റിക് ബോട്ടിലിനു പകരം സ്റ്റീൽ ബോട്ടിൽ
പ്ലാസ്റ്റിക് ബോട്ടലിനു പകരും സ്റ്റീൽ ബോട്ടിലുമായി എസ പി.സി കേഡറ്റുകൾ മുൻപന്തിയിൽ .ഈ പദ്ധതി ഉദഘാടനം ചെയ്തത് കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വേണുഗോപാൽ ആണ്.1500 കിലോഗ്രാം പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു പാലക്കാട് ജില്ലയിലെ മറ്റു വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് കേഡറ്റുകൾ മാതൃകയായി
schoolbuilding
yoga training
കണ്ണാടി പഞ്ചായത്തിലെ കാൻസർ സർവ്വേയുമായി ബന്ധപ്പെട്ടു ബോധവത്കരണം
എൻ.സി.സി.
സ്കൂൾ മാഗസി ൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.(സയൻസ്,സോഷ്യൽ,,മാത്‍സ്,ഐ.ടി.റോഡ് സുരക്ഷ ,ലഹരിവിരുദ്ധക്ലബ് ,ഹിന്ദി,ഇംഗ്ലീഷ്)
റെഡ് ക്രോസ്
ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
കണ്ണാടി ഹൈസ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെ്ൻെറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉണ്ടാക്കാൻ മാനേജ്‌മെന്റ് എപ്പോഴും ശ്രദ്ധ ചെലുത്തുന്നത് സ്‌കൂളിനെ പാലക്കാട്ടെ പ്രധാന വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നു.കണ്ണാടി ഹൈസ്കുൂളിനെ ഹൈടെക് ആക്കി മാറ്റുുന്നതിന് 1 കോടി 33 ലക്ഷം രൂപ ചിലവഴിച്ച് ക്ലാസ്റൂമുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി .തറ ടൈൽ വിരിച്ചും
റൂഫ് ട്രസ്സ് വർക്ക് നടത്തി ഓരോ മുറിയിലും ഇലക്ട്രിക്കൽ വർക്കും നടത്തി ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുന്നു.
==ക്ലബ് പ്രവർത്തനങ്ങൾ==
ക്ലബ്ബിന്റെ പേര്
കോഓർഡിനേറ്റർ
കുട്ടികളുടെ എണ്ണം
സ്റുഡന്റ്‌പോലീസ് കേഡറ്റ്
ലിസി.യൂ,കെ.പി.കണ്ണദാസൻ
44
ലിറ്റിൽ കൈറ്റ്സ്
ലിസി.യൂ
40
സയൻസ്‌ക്ലബ്
സെലീമപാമ്പാടി
100
ITCLUB
ലിസി.യൂ
50
സോഷ്യൽ ക്ലബ്
രാധിക.ആർ
40
ഗണിതക്ലബ്
സ്മിത.വി
40
ഇംഗ്ഗ്ലീഷ് ക്ലബ്
ഷഫീന.വൈ
40
മലയാളസാഹിത്യവേദി
ആർദ്ര
40
ഹിന്ദി ക്ലബ്
ഗിരിജ.ആർ
40
നാച്ചർക്ലബ് ,പരിസ്ഥിതിക്ലബ്
ലിസി.യൂ
40
എസ്.ഐ.ടി.സി.
ലിസി.യൂ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വിരമിച്ച തീയതി
പ്രധാന അധ്യാപകരുടെ പേരുകൾ
31.03.1988
പി .രാമചന്ദ്രൻ
30.04.1997
എം.എസ് മോഹൻ
30.09.1999
എസ്.ഗോപാലകൃഷ്ണൻ
131.05.2005
കെ.വി.ജനാർദ്ദനൻ
30.06.2006
ടി.എം.ശ്രീദേവി
31.03.2007
സി.ജി.അമ്മുക്കുട്ടി
31.03.2008
എം.കെ.സേതുമാധവൻ
31.03.2009
പി.എം.നസ്രീൻ
131.03.2010
എം.ആർ.പ്രേമകുമാർ
131.03.2010
കെ.ഗംഗാധരൻ
31.03.2011
എം.സ്.കുമാർ
31.03.2012
പി.സി.സിൽവി
31.03.2013
കെ.ഗോപാലകൃഷ്ണൻ
31.03.2014
ആർ.പ്രേമലത
31.03.2014
ടി.ആർ.മുരളീധരൻ
31.03.2015
കെ.വി.സുരേഷ്
31.03.2016
സി.ശിവദാസൻ
31.03.2016
കെ.ബാലകൃഷ്ണൻ
31.03.2017
കെ.പി.ജയശ്രീ
31.03.2017
യു .പി.ചന്ദ്രവല്ലി
31.03.2017
വി.ജയശ്രീ
31.03.2017
പി.പി.ഷീല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ