എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ പന്നിപ്പാറ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്. പന്നിപ്പാറ. 1932-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം Malappuram ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.എസ്. പന്നിപ്പാറ
വിലാസം
പന്നിപ്പാറ

മലപ്പുറം ജില്ല
സ്ഥാപിതം05 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-07-201748134



ചരിത്രം

1932 മെയില്‍ പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ല്‍ യു പി സ്കൂള്‍ ആയും 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . . ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇവിടം ഇങ്ങനെയാണ്

വിദ്യാലയപ്രവര്‍ത്തനങ്ങളിലൂടെ....

ഇത് ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളില്‍ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവന്‍ കുട്ടികള്‍ക്കും നിറവാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍ ഒട്ടും ചോരതെ നല്‍കുവാന്‍ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മ നസ്സില്‍ തങ്ങി നില്‍ക്കുന്ന ചില പ്രവര്‍ത്തലങ്ങള്‍ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂര്‍വ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളില്‍ നിന്നും പരാധീനതകളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് ഈ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഒരുക്കിരിക്കുന്നത്.......

 
 
 

മുന്‍ സാരഥികള്‍

  • പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ
  • കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍
  • ഇസ്മയില്‍ ഷരീഫ്
  • ഡേവിസ്മാസ്റ്റര്‍
  • ചന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.

നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍

സ്കൂള്‍ തനത് പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഫോട്ടോകള്‍

വഴികാട്ടി

{{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small " Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 7 കി.മീ. ദൂരെയാണ് പന്നിപ്പാറ. പന്നിപ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍.Calicut ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ&oldid=372730" എന്ന താളിൽനിന്ന് ശേഖരിച്ചത്