ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാലയ സാംരക്ഷണ യജ്ഞം
24/01/2016 നു ചേര്‍ന്ന പി ടി എ ,എം ടി എ , എസ് എം സി പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സംയുക്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയ സംരക്ഷണ യജ്ഞം സമുചിതമായി നടത്താന്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയവും പരിസരവും വൃത്തിയാക്കി.പ്ലാസ്‌റ്റിക്ക് മാലിന്യങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നിക്ഷേപിച്ചു. തുണിയില്‍ നിര്‍മ്മിച്ച ബാനര്‍ സ്‌കൂളിന്റെ ഗേറ്റിനട്ടുത്ത് സ്ഥാപിച്ചു. 27/01/2017 (വെള്ളി) ന് പി ടി എ, എം ടി എ , എസ് എം സി പൂര്‍വ്വ വിദ്യാര്‍ഥികള്‍ സാംസ്ക്കാരിക സന്നദ്ധ സംഘടനകള്‍,പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ വിദ്യാലയത്തിനു ചുറ്റം സാംരക്ഷണ വലയം നിര്‍മ്മിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ മുഹമ്മദ് കുട്ടി പ്രതിജഞ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു. ശേഷം വിദ്യാലയത്തിലും പരിസരത്തിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി അദ്ദേഹം അറിച്ചു. ഈ സംരംഭത്തില്‍ എണ്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു.
