ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റ‌ുഡന്റ് പോലീസ് കേഡറ്റ്

കഴിഞ്ഞ അധ്യായന വർഷത്തിൽ മികവുറ്റ പ്രവർത്തനമായിരുന്നു സ്റ്റ‌ുഡന്റ് പോലീസ് കേഡറ്റ് കാഴ്ച്ച വെച്ചത്. യൂ പി , ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികളാണ്. എസ്.പി.സി അംഗങ്ങൾക്ക് യൂണിഫോം (പി. ടി.എ പ്രസിഡന്റ് വഴി സംഭാവനയായിരുന്നു ഇതിന്റെ ഫണ്ട്) വൈകുന്നേരം സ്‌കൂ‌ൾ സമയത്തിന് ശേഷം കുട്ടികൾക്ക് വരിയായി എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തിൽ റോഡിന്റെ വശത്തുകൂടി അച്ചടക്കത്തിലൂട‌െ നടന്നു പോകൽ. എസ്.പി.സി അംഗങ്ങൾക്ക് എടവണ്ണ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്. എസ്.പി.സി അംഗങ്ങൾക്ക് നിലമ്പൂർ മ്യൂസിയം തേക്ക് തോട്ടം എന്നിവയിലേക്ക് സൗജന്യ പഠന ക്യാമ്പ്. റോഡ് സേഫ്‌റ്റി വിംഗ് മ‍ഞ്ചേരി സർക്കിൾ ഓഫീസർ ഫിലിപ്പ് സാറിന്റെ നേതൃത്വത്തിൽ റോഡ് സേഫ്‌റ്റി പരിശീലന ക്ലാസ്. വൈകുന്നേരങ്ങളിൽ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങളുടെ ദിനാചരണങ്ങളിലെ എസ് പി സി പരേഡുകളും. ഉച്ചക്കഞ്ഞി വിതരണം, മേളകൾ എന്നിവയിൽ എസ് പി സിഅംഗങ്ങൾ മാതൃകപരമായ പ്രവർത്തനം നടത്തി വരുന്നു.

എസ് പി സി പദ്ധതി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തക്കുന്ന പദ്ധതിയല്ല. വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ്.