ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി

സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്തികള്‍ക്കും ശുദ്ധജലവിതരണം നടത്തുന്നതിനും കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയും 2015 ഡിസംബര്‍ മാസത്തെ പി .ടി .എ യോഗത്തിലെ തീരുമാന പ്രകാരം വിദ്യാലയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിച്ചു. ഈ പ്രവര്‍ത്തനം മധ്യവേനലവധിക്കാലത്ത് പൂര്‍ണ്ണമായും നടപ്പിലാക്കുകയും ഇതിനായി ഒരു ലക്ഷത്തോളം രൂപ പി . ടി. എ വഴി സംഭരിച്ച് വിദ്യാലയ കോമ്പൗഡില്‍ 3 വിത്യസ്‌ത സ്ഥലങ്ങളില്‍ മൂന്ന് വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിക്കുകയും ഇതിന്റെ ഉദ്ഘാടനം 2016 ജൂണ്‍ 1 ന് സ്ഥലം എം. എല്‍. എ പി. കെ ബഷീര്‍ നിര്‍വ്വഹിക്കുകയും ചെയ്‌തു. ലക്ഷ്യങ്ങള്‍ പഠനത്തോടപ്പം ആരോഗ്യം കാത്തു സൂക്ഷിക്കുക ശുദ്ധജല വിതരണം ഉറപ്പുവരുത്തുക