ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പന്നിപ്പാറ/അധ്യാപക ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച വാഗ്‌മിയും അധ്യാപകനുമായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മള്‍ അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മികച്ചു നിന്നു നമ്മുടെ വിദ്യാലയം. മികച്ച ആസൂത്രണത്തിലൂടെ അന്നേ ദിവസം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് കുട്ടികളായ ടീച്ചര്‍മാരായിരുന്നു. ആദ്യ ഒരു പിരീഡ് ഇത്തരത്തില്‍ ക്ലാസെടുക്കാന്‍ ലഭിച്ചത് അവര്‍ക്കു വേറിട്ട ഒരനുഭവമായി. അതിനു മുന്‍പ് അസംബ്ലി ചേരുകയും ഇവിടുന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ , ഡേവ്സ് മാഷ് എന്നിവരുടെ സാന്നിധ്യവും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചതും കുട്ടികള്‍ക്കും അധ്യാപകദിനത്തിലെ മധുരമായി. ഒരു നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം അയാല്‍ കുട്ടികളെ എങ്ങനെ നേര്‍വഴിക്കു നയിക്കണം എന്നു മനസിലാക്കാനും ഈ ദിനം കൊണ്ടുകഴിഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ അധ്യാപകര്‍ക്ക് അധ്യാപകദിന സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.