ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:

42006-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42006
യൂണിറ്റ് നമ്പർLK/2018/42006
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅനാമിക
ഡെപ്യൂട്ടി ലീഡർശ്രേയസ്
അവസാനം തിരുത്തിയത്
15-03-202642006


2025-2028 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2025ജൂൺ 25 ആം  തീയതി നടന്നു.ആകെ 109 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 96 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ    പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു



42006 APTiTUDE TEST



പ്രവേശനം നേടിയ കുട്ടികൾ:

ക്രമനമ്പർ പേര് ക്ലാസ്സ്‌
1 AADI V S 8G
2 ABHI A 8C
3 ABHINAV S   8H
4 ABHIRAMI S 8H
5 ABHISHEK R             8F
6 ADITHYAN B S 8I
7  AFSAL         8D
8 AKSHAYA VINOD 8G
9 ALAN S N 8F
10    ALBI V       8C
11 ANAKHA AJI 8G
12 ANU MOHAN M S 8H
13 APSARA A S SURESH 8H
14 ARDRA D J 8H
15 ARJUN A 8A
16 ARJUN J S 8D
17 ASWIN M R 8D
18 AVANI KRISHNA 8F
19 DEVINA PRASAD S 8A
20  DANUSH S R         8H
21 HARINAND A S 8F
22 JAIDEV 8F
23 JAYANT 8F
24 KARTHIK S 8A
25 MUHAMMED ISHAN 8E
26 NANDU RAJEEV 8E
27 NEERAJ R S 8A
28 NIRANJAN B R        8D
29 NIVED V 8E
30 PRIJIL P S 8F
31 ROHIT S 8B
32 S THILLAI 8H
33 SANJAY KRISHNA S M 8H
34 SIDDHI SUBIN 8I
35 SIDHARTH D NAIR 8I
36 V S DEVADARSAN 8F
37 VAIGA AJITH 8E
38 VIKAS ANIL J 8E
39 VISHNU SAJI 8D
40 VIVEK U S 8B




42006 LK



ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്:

2025-2028 ബാച്ചിന്റെ  ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  2025 സെപ്റ്റംബർ 18 വ്യാഴാഴ്ച നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല  മാസ്റ്റർ ട്രെയിനർ മുരളീധരൻ സർ , വീണ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.  കൈറ്റ് മാസ്റ്റർമാരായ സുജ ടീച്ചർ , ഷൈനി ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു.  തുടർന്ന്  രക്ഷിതാക്കളുടെ യോഗം നടന്നു.

ആദ്യ ക്ലാസ് :

ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം

ഒരു പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. കൂടാതെ കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു. കൂടാതെ നമ്മുടെ വിദ്യാലയങ്ങളിലെ കാഴ്ച പരിമിതരായ കുട്ടികൾക്ക് സഹായമാകുന്ന ഓർക്ക സ്ക്രീൻ റീഡിങ് ആപ്ലിക്കേഷൻ എന്നാ നെക്കുറിച്ചും അത് പ്രവർത്തന സജ്ജം അതിനെക്കുറിച്ചും ക്ലാസ്സ് കൊടുത്തു

== ഫ്രീ സോഫ്റ്റ്‌വെയർ ഡേ: ==

ഫ്രീ സോഫ്റ്റ്‌വെയർ ഡേയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സെപ്റ്റംബർ 24 തീയതി  കൂടി. എന്താണ് ഫ്രീ സോഫ്റ്റ്‌വെയർ, അതിന്റെ പ്രത്യേകതയെക്കുറിച്ച്, സാധ്യതയെക്കുറിച്ചും എച്ച് എം കുട്ടികളെ ബോധവാന്മാരാക്കി.ഡേയുമായി  ബന്ധപ്പെട്ട പ്രതിജ്ഞ  ലിറ്റിൽ കൈറ്റ്സ് അംഗം അനാമിക ചൊല്ലി. കൈറ്റ് മെന്റർ  മാരായ സുജ ടീച്ചർ ,ഷൈനി എന്നവർ പങ്കെടുത്തു


വിഭിന്നശേഷി കുട്ടികൾക്കുള്ള  കമ്പ്യൂട്ടർ സാക്ഷരത.

ഫ്രീ സോഫ്റ്റ്‌വെയർ ഡേയുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു  വിഭിന്നശേഷി കുട്ടികൾക്കുള്ള  കമ്പ്യൂട്ടർ സാക്ഷരത. സ്കൂളിലെ 8, 9,10 ക്ലാസുകളിലെ  വിഭിന്ന ശേഷി കുട്ടികൾക്ക്  പെയിന്റിംഗ്, ഗെയിം, ടൈപ്പിംഗ്,  മ്യൂസിക്  എന്നീ മേഖലകളിൽ പരിശീലനം കൊടുത്തു.


റോബോട്ടിക് ഫെസ്റ്റ്:

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് എസ് ആറ്റിങ്ങൽ സ്കൂളിൽ  റോബോട്ടിക്  ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ അനിൽകുമാർ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സൈജറാണി ടീച്ചർ , എസ് ഐ ടി സി രൂപേഷ് സർ കൈറ്റ് മെന്റേഴ്സ്മാരായ  സുജ ടീച്ചർ, ഷൈനി ടീച്ചർ എന്നിവർ പങ്കെടുത്തു. ട്രാഫിക് ലൈറ്റ്, സ്മാർട്ട് ലൈറ്റ്, ഓട്ടോമാറ്റിക്  സ്ട്രീറ്റ് ലൈറ്റ്, സ്മാർട്ട് ഡോർ, ലേസർ സെക്യൂരിറ്റി സിസ്റ്റം, റോബോഹൈൻ, റെയിൻ ഡിറ്റക്ടർ, തുടങ്ങിയ ഇനങ്ങൾ റോബോട്ടിക്സിലും, സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ തയ്യാറാക്കിയ  വിവിധ ഗെയിമുകളും, ഓപ്പൺ ടൂണിൽ തയ്യാറാക്കിയ  വിവിധ അനിമേഷനുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും, അധ്യാപകർക്കും ഫെസ്റ്റ് കാണുന്നതിനുള്ള സൗകര്യമൊരുക്കി.




42006 ROBOTIC FEST



സെപ്റ്റംബറിലെ 2025 പ്രവർത്തനം

ഗ്രാഫിക് ഡിസൈനിൽ  ജിമ്പ് സോഫ്റ്റ്‌വെയറിനെ പറ്റി ഡിസ്കസ് ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയറിന്റെ ക്യാൻവാസ്, ടൂൾ ബോക്സ്, ലെയർ പാനൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കി. Rectangle ടൂളിന്റെ ഉപയോഗത്തെക്കുറിച്ചും, ഫോർഗൗണ്ട് ബാഗ്രൗണ്ട് കളർ എന്നിവ ഉപയോഗിച്ച് ഗ്രേഡിയനെ കുറിച്ച് മനസ്സിലാക്കുകയും, അത് ഉപയോഗിച്ച് സന്ധ്യാസമയത്തെ കടലിന്റെയും ചക്രവാളന്റെയും ദൃശ്യം വരച്ചു കൂടാതെ പ്രത്യേക ലെയറിൽ സൂര്യനെ വരച്ചു ചേർത്ത് കളർ കൊടുക്കുകയും ചെയ്തു. വരച്ച ചിത്രത്തെ പിഎൻജി ഫയലായി എക്സ്പോർട്ട് ചെയ്യുകയും ചെയ്തു ഗ്രാഫിക് ഡിസൈനിങ്ങിൽ പുതിയ സോഫ്റ്റ്‌വെയർ ആയ ഇൻക് സ്കേപ്പ് പരിചയപ്പെട്ടു. എന്ത് സോഫ്റ്റ്‌വെയറിന്റെ വിൻഡോസിനെ പറ്റിയും, ടൂളുകളെ പറ്റിയും ഡിസ്കസ് ചെയ്തു. ഇൻക് സ്കേപ്പിലെ bezier curve ടൂളിനെ കുറിച്ചും അത് ഉപയോഗിച്ച് ഒരു പായ്ക്കപ്പൽ വരയ്ക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. കളർ കൊടുക്കുന്നതിനെ പറ്റിയും gradient tool നെ പറ്റിയും ഡിസ്കസ് ചെയ്തു. വരച്ച ഫിഗറിന് ഗ്രൂപ്പ് ആക്കുന്നതിനെക്കുറിച്ചും, സേവ് ചെയ്തു പിഎൻജി രൂപത്തിലോട്ട് എക്സ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു

ഒക്ടോബറിലെ 2025 പ്രവർത്തനം

അനിമേഷൻ എന്ന വിഷയം കുട്ടികളിലേക്ക് എത്തിച്ചു .ഇതിനു വേണ്ടി tupi tube എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ചെയ്തു. TUPI റ്റുബിലെ ഫ്രെയിംസ് മോഡ് സ്റ്റാറ്റിക് മോഡ് ഡൈനാമിക് മോഡ്,വിവിധ ലെയറുകൾ എന്നിവ കുട്ടികൾ തിരിച്ചറിഞ്ഞു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നേരത്തെ വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് കടലിലൂടെ ഒരു പായ്ക്കപ്പൽ പോകുന്നതിന്റെ അനിമേറ്റഡ് വീഡിയോ നിർമിച്ചു. ടുപ്പി ട്യൂബ് സോഫ്റ്റ്‌വെയറിലെ ട്യൂണിംഗ് എന്ന സങ്കേതത്തെക്കുറിച്ച് പരിചയപ്പെട്ടു. വിവിധ ട്യൂണുകളെ കുറിച്ച് മനസ്സിലാക്കി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അനിമേഷൻ നിർമ്മിക്കുന്നതിനെപ്പറ്റി ഡിസ്കസ് ചെയ്തു. തുടർന്ന് മലയാളം ടൈപ്പിംഗിനെ പറ്റി ഡിസ്കഷൻ നടന്നു. മാതൃഭാഷയിൽ ടൈപ്പ് ചെയ്യാൻ പരിചയപ്പെട്ടു. കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നത് പരിചയപ്പെട്ടു. ടൈപ്പ് ചെയ്ത വാക്കുകൾക്ക് വ്യത്യസ്ത ഫോണ്ടുകൾ നൽകാൻ മനസ്സിലാക്കി. തുടർന്ന് വിവിധ ഫയലുകളെ ഒറ്റ പേജിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.

റോബോട്ടിക്സ് പരിശീലനം:

ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക്   റോബോട്ടിക്സിന്റെ പരിശീലനം പത്താം ക്ലാസിലെ കുട്ടികൾ കൊടുത്തു. റോബോട്ടിക്  കിറ്റിൽ അടങ്ങിയ  aurdino, ബ്രെഡ് ബോർഡ്‌, ജമ്പർ വയറുകൾ, എൽഇഡികൾ, റെസിസ്റ്ററുകൾ, വിവിധ സെൻസറുകൾ എന്നിവ പരിചയപ്പെടുത്തി. ഇവർ എൽഇഡി കത്തിക്കുന്നത് എങ്ങനെയെന്നും, ഒന്നിലധികം LED കൾ കത്തിക്കുന്നത് അങ്ങനെയൊന്നും അത് ഉപയോഗിച്ച്  ട്രാഫിക് ലൈറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.





42006 ROBOTIC TRAINING


പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് പരിശീലനം:

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിൽ സ്കൂളിലെ പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക് പരിശീലനം കൊടുത്തു. പുതിയ പഠന മേഖലയായ റോബോട്ടിക്സ്  എന്ന മേഖലയിൽ കുട്ടികൾക്കുണ്ടായ സംശയം  അകറ്റാനും, ഐടി പരീക്ഷക്കു നന്നായി  തയ്യാറാവാനും  വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. കേസ് മെൻഡർമാരും, ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളും ക്ലാസ്സുകൾ നയിച്ചു


.



.