ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
അഭിരുചി പരീക്ഷയിലൂടെ 20 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
| 43078-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43078 |
| യൂണിറ്റ് നമ്പർ | 2018/43078 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | അശ്വിൻ പ്രകാശ് |
| ഡെപ്യൂട്ടി ലീഡർ | ശ്രീനന്ദ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇന്ദുലേഖ ജി എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കാർത്തികറാണി പി |
| അവസാനം തിരുത്തിയത് | |
| 31-10-2025 | HSSpunnamoodu |
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ന് നടന്നു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്.
രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്കൂൾ വിക്കി ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ അശ്വിൽ പ്രകാശ് , അബിൻ, രാഹൂൽ എസ് സഞ്ജു എന്നിവർ പങ്കെടുത്തു.


2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 2025 മെയ് 29 ന് സ്കൂളിൽ നടന്നു. റീൽ നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം ലഭിച്ചു. കെഡെൻലൈവ് സോഫ്റ്റ് വെയർ ഉപയോഗിച്ച് കുട്ടികൾ വീഡിയോ എഡിറ്റിംഗ് പരിശീലിച്ചു. പാപ്പനംകോട് സ്കൂളിലെ ശ്രീമതി ഷീബ ടീച്ചർ ആയിരുന്നു റിസോർസ് പേർസൺ.
ഇന്റേണൽ ആർ പി യായി ശ്രീമതി സീന ടീച്ചറും പങ്കെടുത്തു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി സിന്ധു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു
2025-26
ഈ വർഷത്തെ പ്രവേശനോത്സവം കുട്ടികൾ ഡോക്യുമെന്റേഷൻ നടത്തി.
ജൂൺ 5 പരിസ്ഥിദിനവുമായി ഡിജിറ്റൽ പോസ്റ്ററുകളുണ്ടാക്കി. സ്കൂളിലെ പരിസ്ഥിതിദിനപ്രവർത്തനങ്ങൾ ഡോകയുമെന്റേഷൻ നടത്തി. കൂടായെ പ്രവർത്തനങ്ങളുടെ വീഡിയോ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു.
ജൂണ 19 വായാനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.പ്രവർത്തനങളുടെ വീഡിയോ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു.
IoT wokshop
IEEE Comsoc Kerala Chapter ന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 2025 ഒക്ടോബർ 19,20 ദിവസങ്ങളിലായി രണ്ട് ദിവസത്തെ വർക്കഷോപ്പ് പാപ്പനംകോട് എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ലാബിൽ വച്ച് നടന്നു. കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. കുട്ടികൾ പരിചയപ്പെട്ട് മേഖലകൾ Introduction to IOT, Basics of sensors and communicaton modules, Arduino, Hands on IoT projects - Morsercode translator, Wireless messaging system, Weather monitoring system
കോളേജില ഇല്കട്രോണിക്സ് ASST PROF DR LAKSHMI ക്ലാസ്സ് നയിച്ചു. സ്കൂളിനായി രണ്ട് അർഡിനോ കിറ്റുകളും സെൻസറുകളും ലഭിച്ചു.